നിന്നെ കൊണ്ട് ഡബ്ബ് ചെയ്യിച്ചിട്ടേ ഞാന്‍ വിടുന്നുള്ളൂ, കേറടി അകത്തെന്ന് സംവിധായകന്‍… കരണത്തടിച്ച് ഭാഗ്യലക്ഷ്മി…!!!

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ എല്ലാവര്‍ക്കും അറിയാം. നാല് പതിറ്റാണ്ടുകളായി ഭാഗ്യലക്ഷ്മി മലയാള സിനിമയുടെ ഭാഗമായിട്ട്. വെള്ളിത്തിരയില്‍ മിന്നിത്തിളങ്ങിയ നായികമാരുടെ അഭിനയം പൂര്‍ണതയില്‍ എത്തിക്കുന്നതില്‍ ഭാഗ്യലക്ഷ്മിയുടെ പങ്ക് നിസ്തുലമാണ്. എന്നാല്‍ വളരെ മോശമായ അനുഭവങ്ങളും ആദ്യകാലങ്ങളില്‍ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് ഭാഗ്യലക്ഷ്മി. അടുത്തിടെ ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു സിനിമയുടെ ഡബ്ബിംഗ് വേളയില്‍ സംവിധായകനില്‍ നിന്ന് തന്നെയാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് ഭാഗ്യലക്ഷ്മി വെളിപ്പെടുത്തുന്നു.

‘റേപ്പിംഗ് സീനായിരുന്നു ഡബ്ബ് ചെയ്തു കൊണ്ടിരുന്നത്. അത് ശരിയാവുന്നില്ല,? റേപ്പിംഗ് ശരിയാവുന്നില്ല എന്ന് പര്‍പ്പസ്ഫുള്ളി ഡയറക്ടര്‍ പറഞ്ഞു കൊണ്ടിരുന്നു. സാര്‍ റേപ്പിംഗ് ഞാനല്ലല്ലോ ശരിയാക്കേണ്ടത് വില്ലനല്ലേ?? എനിക്കിങ്ങനെ അലറി വിളിക്കാനല്ലേ കഴിയൂ എന്ന മറുപടിയും ഞാന്‍ നല്‍കി. കുറേ കഴിഞ്ഞപ്പോള്‍ ഡയറക്ടര്‍, നിങ്ങള്‍ക്ക് മര്യാദയ്ക്ക് ഒരു റേപ്പിംഗ് സീന് പോലും ഡബ്ബ് ചെയ്യാനറിയില്ലെങ്കില്‍ നിങ്ങള്‍ എന്ത് ഡബ്ബിംഗ് വലിയ ആര്‍ട്ടിസ്റ്റാണെന്നു പറഞ്ഞ് ഒരു വൃത്തികെട്ട വാക്ക് പറഞ്ഞു. അതുകേട്ടപ്പോള്‍? സോറി ഡബ്ബ് ചെയ്യാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് ഞാന്‍ പുറത്തേക്കിറങ്ങി.

ഓഹോ അങ്ങനെ നീ പോവോ,? നിന്നെ കൊണ്ട് ഡബ്ബ് ചെയ്യിച്ചിട്ടേ ഞാന്‍ വിടുന്നുള്ളൂ,? കേറടി അകത്തെന്ന് അയാളും.
എടീപോടി എന്ന് വിളിച്ചാലുണ്ടല്ലോ വിവരമറിയുമെന്ന് ഞാന്‍ പറഞ്ഞു.
ആ.. വിളിച്ചാല്‍ നീ എന്തു ചെയ്യും??
ഒന്നൂ കൂടെ നീ വിളിച്ചു നോക്ക്. അയാള്‍ വീണ്ടും വിളിച്ചു.
കൊടുത്തു ഒറ്റയടി എന്നിട്ട് പുറത്തിറങ്ങി.

എ.വി.എം സ്റ്റുഡിയോയിലായിരുന്നു സംഭവം. അതിന്റെ ഓണര്‍ എ.വി.എം ശരവണന്‍ സാര്‍ വെളിയില്‍ വന്ന് ‘എന്നമ്മ കാര്യം’ എന്ന് തിരക്കി. ഞാന്‍ പറഞ്ഞു സാര്‍ എടീപോടി എന്നൊക്കെ വിളിക്കുന്നു. അങ്ങനെയൊന്നും എനിക്ക് ഡബ്ബ് ചെയ്യാന്‍ സാധിക്കില്ല. അദ്ദേഹം പറഞ്ഞു ‘ഈ സ്റ്റുഡിയോയില്‍ സ്ത്രീകളോട് ഇങ്ങനെ അപമര്യാദയായി പെരുമാറാന്‍ സാധിക്കില്ല’. ഭാഗ്യലക്ഷ്മി എന്റെ കാറില്‍ വീട്ടിലേക്ക് പൊയ്‌ക്കോളൂ എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ആ പടം വേണ്ടാന്നു വച്ചു

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7