പ്രകാശ് രാജും രാഷ്ട്രീയത്തിലേക്ക്; അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും

ബംഗളൂരു: രജനികാന്തിനും കമല്‍ഹാസനും പിന്നാലെ തെന്നിന്ത്യന്‍ നടന്‍ പ്രകാശ് രാജും രാഷ്ട്രീയത്തിലേക്ക്. പുതുവര്‍ഷം ആശംസിച്ചുകൊണ്ടുള്ള ട്വീറ്റിലൂടെയാണ് പ്രകാശ് രാജ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിങ്ങളുടെ പിന്തുണയോടെ സ്വന്ത്രനായി മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഏത് മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുക എന്നത് ഉടന്‍ പ്രഖ്യാപിക്കും. അബ് കി ബാര്‍ ജനതാ സര്‍ക്കാര്‍ എന്ന മുദ്രാവാക്യത്തോടെയാണ് പ്രകാശ് രാജിന്റെ ട്വീറ്റ്. അബ് കി ബാര്‍ മോദി സര്‍ക്കാര്‍ എന്നായിരുന്നു 2014ല്‍ ബിജെപിയുടെ മുദ്രാവാക്യം.

മോദി സര്‍ക്കാരിന്റെയും ബിജെപിയുടേയും കടുത്ത വിമര്‍ശകന്‍കൂടിയാണ് പ്രകാശ് രാജ്. മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് ശേഷമാണ് അദ്ദേഹം ശക്തമായ വിമര്‍ശനങ്ങളുമായി പൊതുവേദികളിലെത്തുന്നത്.

ട്വിറ്ററിലൂടെയുള്ള രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് പ്രകാശ് രാജിന് മികച്ച പ്രതികരണമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. അതേ സമയം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗമായി നില്‍ക്കുന്നതിനോ പുതിയ പാര്‍ട്ടി ഉണ്ടാക്കുന്നതിനേ സംബന്ധിച്ചോ അദ്ദേഹം സൂചനകള്‍ നല്‍കിയിട്ടില്ല.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7