ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും

ബ്രിസ്‌ബെയ്ന്‍: ഇന്ത്യഓസ്‌ട്രേലിയ ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ട്വന്റി 20 മത്സരത്തോടെ തുടങ്ങുന്ന കളി രണ്ടുമാസം നീണ്ടു നില്‍ക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.20 മുതലാണ് മത്സരം. നായകനായി കോലി തിരിച്ചെത്തുമെങ്കിലും ിക്കറ്റിനുപിന്നില്‍ ധോനിയുണ്ടാവില്ല.
12 അംഗ ടീമിനെ ഇന്ത്യ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പര്‍മാരായ ഋഷഭ് പന്തും ദിനേഷ് കാര്‍ത്തിക്കും ടീമിലുണ്ട്. ഓള്‍ റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യയും മൂന്നു പേസ് ബൗളര്‍മാരും ടീമില്‍ ഇടംപിടിച്ചപ്പോള്‍ സ്പിന്നര്‍മാരായ കുല്‍ദീപ്/ചാഹല്‍ എന്നിവരില്‍ ഒരാളേ ഇലവനിലുണ്ടാകൂ എന്നാണ് സൂചന.
പരിമിത ഓവര്‍ മത്സരത്തില്‍ മുന്‍നായകന്‍ ധോനി ഇല്ലാതെ ഇന്ത്യ ഇറങ്ങുന്നു എന്നതാണ് ഈ മത്സരത്തിന്റെ പ്രധാന പ്രത്യേകത. ടെസ്റ്റില്‍നിന്ന് വിരമിച്ചെങ്കിലും ഏകദിന, ട്വന്റി 20 മത്സരങ്ങളില്‍ ഒരു ദശകത്തിലേറെയായി ധോനി ടീമിനൊപ്പമുണ്ട്. ഇതിനിടെ ധോനിയെ ഉള്‍പ്പെടുത്താത്ത ഇന്ത്യന്‍ ടീം അപൂര്‍വമായിരുന്നു. ബാറ്റിങ്ങില്‍ പരാജയപ്പെട്ടാലും വിക്കറ്റിനുപിന്നില്‍ വിശ്വസ്തനായി നിലകൊള്ളുന്ന ധോനി, വിലപ്പെട്ട ഉപദേശങ്ങള്‍കൊണ്ടും നിര്‍ണായക തീരുമാനങ്ങള്‍കൊണ്ടും ടീമിനൊപ്പമുണ്ടായിരുന്നു. ഇനി അധികകാലം അതുണ്ടാകില്ല എന്ന് ഓര്‍മിപ്പിക്കാന്‍ കൂടിയാണ് ക്രിക്കറ്റ് ബോര്‍ഡ് ധോനി ഇല്ലാത്ത ടീമിനെ പ്രഖ്യാപിച്ചത്.അടുത്ത ലോകകപ്പ് വരെ ധോനി കളിച്ചേക്കും. പക്ഷേ, അപ്പോഴേക്കും വിക്കറ്റിനുപിന്നില്‍ ഒരാളെ വളര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. അതിനായി കണ്ടുവെച്ചിരിക്കുന്ന ഋഷഭ് പന്ത് മാറ്റുതെളിയിച്ചതോടെ ഓസ്‌ട്രേലിയയില്‍ ഒരു പരീക്ഷണത്തിന് ടീം മാനേജ്‌മെന്റ് തയ്യാറായി.
വിന്‍ഡീസുമായുള്ള മത്സരം തൂത്തുവാരിക്കഴിഞ്ഞാണ് ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് പുറപ്പെട്ടത്. ഇനി രണ്ടുമാസത്തോളം നീളുന്ന ഇന്ത്യഓസ്‌ട്രേലിയ പരമ്പരയില്‍ ട്വന്റി 20, ഏകദിന, ടെസ്റ്റ് മത്സങ്ങളുണ്ട്.
ഓസീസിനെതിരേ എന്നതിനേക്കാള്‍, അടുത്തവര്‍ഷം ജൂണില്‍ നടക്കുന്ന ലോകകപ്പിനുള്ള ഒരുക്കം എന്നനിലയിലാണ് ടീം ഇന്ത്യ ഈ പര്യടനത്തെ കാണുന്നത്. അന്തിമ ഇലവനും അതിനനുസരിച്ചായിരിക്കും.
ട്വന്റി 20യില്‍ ഓസീസിനെതിരേ ഇന്ത്യയ്ക്ക് വ്യക്തമായ മേധാവിത്തമുണ്ട്. ആകെ 15 തവണ ഏറ്റുമുട്ടിയപ്പോള്‍ പത്തുമത്സരങ്ങളില്‍ ജയം ഇന്ത്യയ്‌ക്കൊപ്പംനിന്നു. ലോകറാങ്കിങ്ങില്‍ ഇന്ത്യ രണ്ടാമതും ഓസീസ് നാലാമതുമാണ്.
വിന്‍ഡീസിനെതിരായ ജയത്തിന്റെ ആവേശത്തിലാണ് ഇന്ത്യ ഇറങ്ങുന്നതെങ്കില്‍, ടീം എന്നനിലയില്‍ സമീപകാലത്തെ ഏറ്റവും മോശം അവസ്ഥയിലാണ് ഓസ്‌ട്രേലിയ. പന്തുചുരണ്ടല്‍ വിവാദത്തില്‍പ്പെട്ട് മുന്‍നായകന്‍ സ്റ്റീവന്‍ സ്മിത്തും ഡേവിഡ് വാര്‍ണറും ടീമിന് പുറത്തായതിന്റെ ക്ഷീണം മാറിയിട്ടില്ല. ഈയിടെ പാകിസ്താനെതിരായ ട്വന്റി 20 പരമ്പരയില്‍ 30ത്തിന് തോറ്റു.
മുന്‍നിര താരങ്ങളായ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ്, നേഥന്‍ ലയണ്‍ എന്നിവരില്ലാതെയാണ് ഓസ്‌ട്രേലിയ ട്വന്റി 20യ്ക്കിറങ്ങുന്നത്.
പരിമിത ഓവറില്‍ സമീപകാലത്ത് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ഇന്ത്യയുടെ ജസ്പ്രീത് ബുംറ 2016ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലൂടെയാണ് പേരെടുത്തത്. ഇന്ത്യയുടെ ശ്രേയസ്സ് അയ്യര്‍, മനീഷ് പാണ്ഡെ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്ക് റിസര്‍വ് ബെഞ്ചിലായിരിക്കും സ്ഥാനം. ബ്രിസ്‌ബെയ്‌നിലെ പിച്ച് പേസ് ബൗളിങ്ങിനെ തുണയ്ക്കുന്നതാകുമെന്ന് കരുതുന്നു.
ടീംഇന്ത്യ: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി (ക്യാപ്റ്റന്‍), ലോകേഷേ് രാഹുല്‍, ഋഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്/യുസ്‌വേന്ദ്ര ചാഹല്‍, ബുംറ, ഖലീല്‍ അഹമ്മദ്.
ഓസ്‌ട്രേലിയ: ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), ഡാര്‍സി ഷോട്ട്, ക്രിസ് ലിന്‍, ഗ്ലെന്‍ മാക്‌സ്വെല്‍, മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, മക്‌ഡെര്‍മോട്ട്, അലക്‌സ് കാരി, കൂള്‍ട്ടര്‍ നൈല്‍, ആന്‍ഡ്രൂ ടൈ, ബെഹ്‌റന്‍ഡോര്‍ഫ്, സ്റ്റാന്‍ലേക്ക്‌

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7