പ്രൊഡക്ഷന്‍ ബോയ്ക്ക് പണി കൊടുക്കാന്‍ ശ്രമിച്ച് സ്വയം ചമ്മി കുഞ്ചാക്കോ ബോബന്‍

കിടന്നുറങ്ങുന്ന പ്രൊഡക്ഷന്‍ ബോയ്ക്ക് പണി കൊടുക്കാന്‍ ശ്രമിച്ച് സ്വയം ചമ്മിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. ‘നാല് ദിവസത്തെ തുടര്‍ച്ചയായ രാത്രി ഷൂട്ടുകള്‍ കഴിഞ്ഞ് ഉച്ചക്ക് ഉറങ്ങാന്‍ കിടന്ന പ്രൊഡക്ഷന്‍ ബോയ്യെ ഒന്നു പറ്റിക്കാന്‍ നോക്കിയതാ നമ്മുടെ ചാക്കോച്ചന്‍, ബാക്കി ഭാഗം സ്‌ക്രീനില്‍’ എന്ന് അടിക്കുറിപ്പോടെ മഹാദേവന്‍ തമ്പി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചാക്കോച്ചന്റെ അമളി വീഡിയോ നിരവധി പേരാണ് കണ്ടിരിക്കുന്നത്. കുളത്തിനരികില്‍ ഉറങ്ങുകയായിരുന്ന പ്രെഡക്ഷന്‍ ബോയ്യെ ഒന്നു ഞെട്ടിക്കാന്‍ വേണ്ടിയാണ് ചാക്കോച്ചന്‍ ഒരു വലിയ കല്ലെടുത്ത് കുളത്തിലേക്ക് എറിഞ്ഞത്. എന്നാല്‍ എന്തോ ഒരു ശബ്ദം കേട്ട് പതുക്കെ തല പൊക്കി പിന്നെയും തിരിഞ്ഞു കിടന്നുറങ്ങുന്ന അയാളെ കണ്ട് ചമ്മിയ ചാക്കോച്ചന്‍ ‘സംഭവം ഏല്‍ക്കാത്ത’ നഷ്ടബോധത്തില്‍ തിരികെ പോരുകയായിരുന്നു. എന്തായാലും ചാക്കോച്ചന്റെ ആ ചമ്മിയ മുഖം ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടു എന്നത് തീര്‍ച്ചയാണ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7