ബി ഉണ്ണികൃഷ്ണന്റെ വാദത്തെ തള്ളി ബാദുഷാ… അര്‍ച്ചനയോട് മോശമായി പെരുമാറിയ ആള്‍ക്കെതിരെ നടപടി എടുത്തിട്ടില്ല, ഷെറിന്‍ സ്റ്റാന്‍ലി സിനിമയില്‍ സജീവം

നടി അര്‍ച്ചന പചത്മിനിയോട് മോശമായി പെരുമാറിയ ആള്‍ക്കെതിരെ നടപടി എടുത്തിട്ടല്ല. മമ്മൂട്ടിച്ചിത്രത്തിന്റെ നിര്‍മ്മാണത്തിനിടെ നടി അര്‍ച്ചന പചത്മിനിയോട് മോശമായി പെരുമാറിയ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കെതിരെയുള്ള പരാതിയില്‍ ഫെഫ്ക നടപടിയെടുത്തു എന്ന ബി ഉണ്ണികൃഷ്ണന്റെ വാദത്തെ തള്ളി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷാ രംഗത്ത്. ആരോപണ വിധേയനായ പ്രൊഡക്ഷന്‍ അസിസ്റ്റന്റ് ഷെറിന്‍ സ്റ്റാന്‍ലി ഇപ്പോഴും സിനിമയില്‍ സജീവമാണെന്നും ബാദുഷാ പറഞ്ഞു.
ഷെറിന്‍ സസ്പെന്‍ഷനിലാണെന്നായിരുന്നു ഫെഫ്കയുടെ വാദം. ഈ വാദത്തെയാണ് ബാദുഷ തള്ളിക്കളയുന്നത്. ഷെറിന്‍ സ്റ്റാന്‍ലിക്ക് അബദ്ധം സംഭവിച്ചതാണെന്നും ബാദുഷ പറഞ്ഞു.

ഡബ്ലിയുസിസിയ്ക്കും അര്‍ച്ചനയ്ക്കും എതിരെ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു ബി ഉണ്ണികൃഷ്ണന്‍ പ്രതികരണം. വ്യക്തിപരമായി അധിക്ഷേപിച്ചതിനും തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചതിനുമാണ് നടപടി. അര്‍ച്ചന പത്മിനി ആരോപണം ഉന്നയിച്ച പ്രൊഡക്ഷന്‍ കണ്‍ട്രോളറെ മാറ്റിയിരുന്നെന്ന് ഫെഫ്ക നേതാവ് ആരോപിച്ചു. ദിലീപിനെ നായകനാക്കി ചിത്രം എടുക്കുന്നതില്‍ തെറ്റില്ലെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
‘പുള്ളിക്കാരന്‍ സ്റ്റാറാ’ ചിത്രീകരിക്കുന്നതിനിടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷെറിന്‍ സ്റ്റാന്‍ലി അപമര്യാദയായി പെരുമാറുകയായിരുന്നു. ഇതിനേക്കുറിച്ച് പലതവണ പരാതി നല്‍കിയിട്ടും ബി ഉണ്ണികൃഷ്ണനില്‍ നിന്നോ സിബി മലയിലില്‍ നിന്നോ യാതൊരുവിധത്തിലുമുള്ള നടപടിയും ഉണ്ടായില്ലെന്നും അര്‍ച്ചന പറഞ്ഞു. ഡബ്ലിയുസിസി എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു അര്‍ച്ചനയുടെ പ്രതികരണം.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയുടെ സഹായിയായ ഷെറിന്‍ സ്റ്റാന്‍ലിയില്‍ നിന്ന് ഉപദ്രവം ഉണ്ടായതിന് ശേഷം ഫെഫ്കയുടെ ഓഫീസില്‍ നേരിട്ട് ചെന്ന് വരെ താന്‍ പരാതി കൊടുത്തതാണ്. രണ്ട് തവണ ഇ മെയില്‍ അയച്ചു. പല പ്രാവശ്യം പുറകെ നടന്നു. പക്ഷെ ഷെറിന്‍ സ്റ്റാന്‍ലി ഇപ്പോഴും സിനിമാരംഗത്ത് ജോലി ചെയ്യുകയാണ്. ഇനി വയ്യെന്നും ഇവരില്‍ നിന്നും നീതി പ്രതീക്ഷിക്കുന്നില്ലെന്നും അര്‍ച്ചന പറഞ്ഞു.
ഈ ഇന്‍ഡസ്ട്രിയിലെ രീതികള്‍ തനിക്ക് അറിയില്ല. അധിക്ഷേപം ഭയന്നാണ് പൊലീസില്‍ പരാതിപ്പെടാതിരുന്നത്. സ്വതന്ത്രസിനിമകളുടെ ഭാഗമാണ് താന്‍. ബി ഉണ്ണികൃഷ്ണന്‍ പിന്നീട് നടിയെ ആക്രമിച്ച കേസിലെ കുറ്റാരോപിതന് വേണ്ടി സിനിമ പിടിയ്ക്കുന്നു എന്നാണ് അറിഞ്ഞതെന്നും അര്‍ച്ചന പറഞ്ഞു.

Similar Articles

Comments

Advertisment

Most Popular

സരിതയുടെ അഭിനയം; ട്രോളന്മാർക്ക് ചാകര; ‘വയ്യാവേലി’ യൂട്യൂബിൽ തരംഗമാവുന്നു

'ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്' എന്ന പതിവ് മുന്നറിയിപ്പുമായി തന്നെയാണ് ഈ സിനിമയും തുടങ്ങുന്നത്. എന്നാൽ വിവാദ നായിക സരിത എസ് നായരുടെ കിടിലൻ 'അഭിനയ പ്രകടനം' തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. സിനിമ കഴിഞ്ഞതിന്...

തിരുവനന്തപുരം ജില്ലയിലെ പുതിയ കണ്ടൈൻമെൻറ് സോണുകൾ

തിരുവനന്തപുരം ജില്ലയിൽ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ചുവടെ പറയുന്ന സ്ഥലങ്ങൾ കണ്ടൈൻമെൻറ് സോൺ ആയി പ്രഖ്യാപിക്കുന്നു. 1.നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ ആലുംമൂട് വാർഡ് 2.അതിയന്നൂർ ഗ്രാമ പഞ്ചായത്തിലെ വെൺപകൽ വാർഡ് 3.ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ ഓഫീസ്...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 20 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 30 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറുപേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും രണ്ടുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 12...