ബൗളിങ്ങിലും ബാറ്റിങ്ങിലും ഇന്ത്യ മുന്നില്‍ തന്നെ; ഐസിസി റാങ്കിങ് ഇങ്ങനെ…

ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ താരങ്ങള്‍. ഏഷ്യാ കപ്പ് കിരീടത്തിന് പിന്നാലെ നടന്ന റാങ്കിങ്ങിന്റെ പുതിയ റിപ്പോര്‍ട്ടുകള്‍ ആണ് പുറത്തുവരുന്നത്. ഏഷ്യാ കപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച് 317 റണ്‍സ് നേടിയ രോഹിത് ശര്‍മ്മ രണ്ടാം റാങ്കിലെത്തി. 342 റണ്‍സുമായി ഏഷ്യാ കപ്പില്‍ ടോപ്പ് സ്‌കോററായ ശിഖര്‍ ധവാന്‍ നാല് സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം റാങ്കിലേക്കുയര്‍ന്നു.
അതേസമയം ടീം റാങ്കിങ്ങില്‍ ഇന്ത്യ ഇംഗ്ലണ്ടിന് താഴെ രണ്ടാം സ്ഥാനത്ത് തന്നെ തുടരുകയാണ്.
ഏഷ്യാ കപ്പില്‍ കളിച്ചില്ലെങ്കിലും വിരാട് കോലി ഒന്നാം സ്ഥാനം നിലനിര്‍ത്തി. കോലിക്ക് 884 റേറ്റിങ് പോയിന്റും രോഹിത് ശര്‍മ്മയ്ക്ക് 842 റേറ്റിങ് പോയിന്റുമാണുള്ളത്.

ബൗളര്‍മാരില്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഏഷ്യാ കപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത അഫ്ഗാനിസ്താന്റെ റാഷിദ് ഖാനാണ് രണ്ടാം സ്ഥാനത്ത്. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി മൂന്നാം റാങ്കിലേക്കുയര്‍ന്ന കുല്‍ദീപ് യാദവാണ് നേട്ടമുണ്ടാക്കിയ മറ്റൊരു താരം. മുസ്താഫിസറിനും റാഷിദ് ഖാനുമൊപ്പം ഏഷ്യാകപ്പിലെ മികച്ച വിക്കറ്റ് വേട്ടക്കാരനാണ് കുല്‍ദീപ്. യുസ്‌വേന്ദ്ര ചാഹല്‍ പതിനൊന്നാം റാങ്ക് നിലനിര്‍ത്തിയിട്ടുണ്ട്.

എന്നാല്‍ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇന്ത്യന്‍ താരങ്ങളാരും ഇടം പിടിച്ചില്ല. കേദര്‍ ജാദവും കുല്‍ദീപ് യാദവും ഓള്‍റൗണ്ടര്‍മാരില്‍ നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ താരങ്ങള്‍. കേദര്‍ ജാദവ് 17ാം സ്ഥാനത്തും കുല്‍ദീപ് യാദവ് 21ാം സ്ഥാനത്തുമാണ്. അഫ്ഗാനിസ്താന്റെ റാഷിദ് ഖാനാണ് ഒന്നാമത്. ബംഗ്ലാദേശ് താരം ഷകീബുല്‍ ഹസനെ പിന്നിലാക്കിയാണ് റാഷിദ് ഒന്നാമതെത്തിയത്. അഫ്ഗാനിസ്താന്റെ തന്നെ മുഹമ്മദ് നബിയാണ് മൂന്നാം സ്ഥാനത്ത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7