പൃഥ്വിരാജ് അഹങ്കാരിയും ജാഡയുമാണെന്നും പറയുന്നവര്‍ ഇത് കേള്‍ക്കണം

പൃഥ്വിരാജ് അഹങ്കാരിയും ജാഡയുമാണെന്നും പറയുന്നവര്‍ നടന്‍ ബാല പറയുന്നത് കേള്‍ക്കണം പൃഥ്വിരാജിനെക്കുറിച്ച് നിരവധി ആരോപണങ്ങള്‍ മറ്റുള്ളവര്‍ പറയുന്നതു കേട്ടിട്ടുണ്ടെന്നും അവന്‍ ജാഡയാണെന്നും അഹങ്കാരിയാണെന്നും പറഞ്ഞവരുണ്ടെന്നും ബാല പൊതുവേദിയില്‍ പറയുകയുണ്ടായി. എന്നാല്‍ പൃഥ്വിരാജ് സത്യസന്ധനാണെന്നും വളരെ നല്ല മനുഷ്യനാണെന്നും ബാല പറയുന്നു. ‘അവന്‍ കള്ളം പറയില്ല, സത്യങ്ങള്‍ പറയും അതെനിക്ക് വളരെ ഇഷ്ടമാണ്. എന്റെ ജീവിതത്തില്‍ വലിയൊരു പ്രശ്‌നം വന്നപ്പോള്‍ അവനാണ് ഒപ്പം നിന്നത്. ‘ബാല നീ വലിയൊരു കെണിയിലൂടെയാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്. നീ നല്ല അഭിനേതാവാണ്, ശ്രദ്ധിക്കണം’ എന്ന് എന്നോട് പറഞ്ഞു. പിന്നീട് മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ അതുപോലെയൊക്കെ സംഭവിച്ചു. ഞാന്‍ കഷ്ടപ്പെട്ടപ്പോള്‍ എന്റെ കൂടെ നിന്ന നന്‍പനാണ് പൃഥ്വി.’–ബാല പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7