വാളയാര്‍ പരമശിവമായി ദിലീപ് വീണ്ടുമെത്തുന്നു!!! കാവ്യ ഒപ്പമുണ്ടാകുമോ?

വ്യക്തി ജീവിതത്തില്‍ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴും സിനിമാജീവിതത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കി മുന്നേറുന്ന താരമാണ് ദിലീപ്. നീണ്ട നാളത്തെ പ്രതിസസന്ധികള്‍ക്കൊടുവില്‍ തീയേറ്ററുകളിലെത്തിയ രാമലീല വന്‍വിജയമായിരുന്നു നേടിയത്. ഇതിന് പിന്നാലെയായെത്തിയ കമ്മാരസംഭവത്തിനും മോശമല്ലാത്ത പ്രതികരണമാണ് ലഭിച്ചത്. രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രൊഫസര്‍ ഡിങ്കനിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

അതിനിടയിലാണ് സിനിമാലോകത്തെ ഒന്നടങ്കം ആവേശത്തിലാഴ്ത്തുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. ദിലീപിന്റെ കരിയറിലെ തന്നെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നായ വാളയാര്‍ പരമശിവം വീണ്ടുമെത്തുന്നു. സിനിമയുടെ ചിത്രീകരണം അടുത്ത് തന്നെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ റണ്‍വേയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നതായി ദിലീപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു താരം ഇതേക്കുറിച്ച് സൂചിപ്പിച്ചത്. വെല്‍ക്കം റ്റു സെന്‍ട്രല്‍ ജെയില്‍ എന്ന സിനിമയ്ക്ക് മുന്‍പ് തുടങ്ങുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു അന്ന് വന്നത്. എന്നാല്‍ പിന്നീട് സിനിമയെക്കുറിച്ച് അധികം കേട്ടിരുന്നില്ല. വാളയാര്‍ പരമശിവം വീണ്ടുമെത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

ഉദയ് കൃഷ്ണ, സിബി കെ തോമസ് ചേര്‍ന്നായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ഇന്ദ്രജിത്ത്, മുരളി, റിയാസ് ഖാന്‍, കാവ്യ മാധവന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ അഭിനയിച്ചത്. പോലീസ് വേഷത്തില്‍ ഇന്ദ്രജിത്ത് തകര്‍ത്തഭിനയിച്ച ചിത്രമായിരുന്നു ഇത്. ദിലീപിനോടൊപ്പം നായികയായി കാവ്യ മാധവനും കൂടിയെത്തിയപ്പോള്‍ സിനിമയ്ക്ക് അത് മുതല്‍ക്കൂട്ടായി മാറുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങുമ്പോള്‍ കാവ്യ മാധവനും ഉണ്ടാവുമോയെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

വാളയാര്‍ പരമശിവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ടെങ്കിലും ഈ സിനിമയെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ചിത്രത്തിലെ താരനിര്‍ണ്ണയത്തെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചുമൊക്കെയുള്ള കാര്യങ്ങള്‍ ്റിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

Similar Articles

Comments

Advertisment

Most Popular

കോഴിക്കോട് ജില്ലയില്‍ 690 പേര്‍ക്ക് കോവിഡ്

കോഴിക്കോട് ജില്ലയില്‍ ഇന്ന് 690 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 15 പേര്‍ക്കുമാണ് പോസിറ്റീവായത്. 39 പേരുടെ ഉറവിടം...

കോട്ടയം ജില്ലയിൽ 322 പേർക്ക് കോവിഡ് :318 പേർക്കും സമ്പർക്കത്തിലൂടെ രോഗം കം

കോട്ടയം ജില്ലയില്‍ 322 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. 318 സമ്പര്‍ത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ നാലു പേര്‍ മറ്റു ജില്ലക്കാരാണ്. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ...

എറണാകുളം ജില്ലയിൽ 655 പേർക്ക് കൊവിഡ്

എറണാകുളം :ജില്ലയിൽ ഇന്ന് 655 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ- 17* • ജാർഖണ്ഡ് സ്വദേശി (53) • ഡൽഹി സ്വദേശി...