കോഴിക്കോട്ട് ബസ് ജീവനക്കാരുടെ തോന്ന്യാസം; വിദ്യാര്‍ഥികളെ ഇടിച്ചിട്ടു നിര്‍ത്താതെ പോയി; (വീഡിയോ )

സ്വന്തം ലേഖകന്‍
കോഴിക്കോട്: വെസ്റ്റ്ഹില്ലില്‍ വിദ്യാര്‍ഥികളെ കയറ്റാതെ സ്വകാര്യ ബസുകളുടെ കുതിച്ചു പായല്‍ തുടരുന്നു. സ്ഥിരമായി നിര്‍ത്താതെ പോയതോടെ ബസ് നിര്‍ത്തിക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥികളെ ഇടിച്ച ബസ് നിര്‍ത്താതെ പോയി. ഇവിടെ ഇത് സ്ഥിരം സംഭവമായി മാറുകയാണ്. വിദ്യാര്‍ഥികള്‍ കയറാതിരിക്കാന്‍ ബസ് ജീവനക്കാര്‍ തോന്നിയ രീതിയില്‍ ഓടിച്ചു പോകുന്നതും പതിവാണ്. ശനിയാഴ്ച വൈകീട്ട് നാലുമണിയോടെ ബസ് വിദ്യാര്‍ഥികളെ ഇടിക്കുന്നതും നിര്‍ത്താതെ പോകുന്നതിന്റെയും ദൃശ്യങ്ങള്‍ പത്രം ഓണ്‍ലൈന് ലഭിച്ചു.
വെസ്റ്റ്ഹില്‍ പോളി ടെക്‌നികിലെയും സെന്റ് മൈക്കിള്‍സ് സ്‌കൂളിലേയും വിദ്യാര്‍ത്ഥികള്‍ ബസ് കയറുന്ന ബസ് സ്‌റ്റോപ്പില്‍ വെച്ചാണ് സംഭവം. വിദ്യാര്‍ത്ഥികളെ തട്ടിയിട്ട് ബസ് കടന്നു പോകുകയായിരുന്നു. ബസ് സ്‌റ്റോപ്പില്‍ സ്ഥിരമായി ബസ് നിര്‍ത്താറില്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍ ദുരിതത്തിലാണ്. ബസ് ജീവനക്കാരുടെ ക്രൂരതക്കെതിരെ ട്രാഫിക് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും നടപടി ഒന്നും ഉണ്ടായില്ലെന്നാണ് അറിയുന്നത്.

 

സ്‌കൂള്‍ തുറക്കുമ്പോഴേക്കും സ്വകാര്യ ബസുകള്‍ വിദ്യാര്‍ഥികളെ കയറ്റാതിരിക്കാന്‍ അമിത വേഗത്തില്‍ ഓടിച്ചു പോകുന്നതും ഇവിടെ പതിവാണ്. ദൂരെ സ്ഥലങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ഥികള്‍ പോലും വൈകീട്ട് വീട്ടിലേക്കുള്ള ബസിനായി ഏറെനേരം കാത്തുനില്‍ക്കേണ്ട അവസ്ഥയാണ് ഉള്ളത്. പോലീസിനെ ഇവിടെ പതിവായി ഡ്യൂട്ടിക്ക് ഇടാത്തതും ബസ് ജീവനക്കാരുടെ അക്രമങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
വിദ്യാര്‍ഥികളോട് മോശമായി പെരുമാറുന്ന ബസ് ജീവനക്കാര്‍ക്കെതിരേ കര്‍ശന നടപടി എടുക്കണമെന്ന് പിണറായി സര്‍ക്കാര്‍ പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നതാണ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7