കൊച്ചുണ്ണിയും ഇത്തിക്കരപ്പക്കിയും റോള്‍ മോഡലുകളൊന്നുമല്ല; കായംകുളം കൊച്ചുണ്ണിയുടെ പിന്നാമ്പുറ കഥകള്‍

കായംകുളം കൊച്ചുണ്ണിയുടെ പിറവിയെ കുറിച്ച് മനസ് തുറന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. 150 വര്‍ഷം മുമ്പ് ജീവിച്ചിരുന്ന കൊച്ചുണ്ണിയുടെ ജീവിതത്തെക്കുറിച്ച് മനസ്സിലാക്കാന്‍ എഴുതപ്പെട്ട രേഖയായി കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു. ഇന്ത്യയുടെ ആദ്യ റോബിന്‍ഹുഡെന്ന് കേള്‍വികേട്ടയാളാണ് കായംകുളം കൊച്ചുണ്ണി. ധനികരില്‍ നിന്ന് സ്വത്തുക്കള്‍ മോഷ്ടിച്ച് ദരിദ്രര്‍ക്ക് നല്‍കുകയായിരുന്നു കൊച്ചുണ്ണിയുടെ രീതി. മോഷ്ടാവെന്നതിനൊപ്പം ഒരു കൊലപാതകിയും കള്ളക്കടത്തുകാരനും കൂടിയായിരുന്നു അയാള്‍. എന്നാല്‍ ഈ ചിത്രത്തില്‍ കൊച്ചുണ്ണിയെയോ ഇത്തിക്കരപക്കിയെയോ മഹത്വവല്‍ക്കരിക്കുന്നില്ല.

അവരുടെ ചെയ്തികളെ പുകഴ്ത്താനല്ല ഈ സിനിമയുടെ ഉദ്ദേശം. കുട്ടികള്‍ ജനിക്കുമ്പോള്‍ അവര്‍ നല്ലയാളുകളോ ചീത്തയാളുകളോ അല്ല. വളര്‍ന്നുവരുന്ന സാഹചര്യവും സമൂഹവുമാണ് അവരെ അത്തരക്കാരാക്കി മാറ്റുന്നത്. അതാണ് ഈ സിനിമയുടെയും ഫോക്കസ്. കൊച്ചുണ്ണിയെക്കുറിച്ച് തന്നെ വ്യത്യസ്ത വേര്‍ഷനുകളിലുളള കഥകളുണ്ട്. എന്നാല്‍ കൊച്ചുണ്ണിയും പക്കിയും അന്നത്തെക്കാലത്തെ സൂപ്പര്‍ ഹീറോകളായിരുന്നു. എന്നാല്‍ റോള്‍മോഡലുകളാണെന്നൊന്നും ഞാന്‍ പറയില്ല റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.

കായംകുളം കൊച്ചുണ്ണി’യില്‍ കള്ളനായ കൊച്ചുണ്ണിയായി നിവിന്‍ പോളി എത്തുമ്പോള്‍ ഇത്തിക്കരപക്കിയായി മോഹന്‍ലാലാണ് അഭിനയിക്കുന്നത്. ബോബി-സഞ്ജയ് ടീമാണ് കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സണ്ണി വെയ്ന്‍, ബാബു ആന്റണി, പ്രിയ ആനന്ദ്, സുധീര്‍ കരമന, മണികണ്ഠന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിനായി ബിനോദ് പ്രധാന്‍ ഛായാഗ്രഹണവും ദേശീയ പുരസ്‌കാര ജേതാവ് പിഎം സതീഷ് ശബ്ദമിശ്രണവും നിര്‍വ്വഹിക്കുന്നു

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7