ലക്ഷങ്ങളാണ് സോഷ്യല്‍ മീഡിയ പ്രമോഷനായി സിനിമാ താരങ്ങള്‍ പൊടിക്കുന്നത്, പ്രേത്യേകിച്ച് ബോളിവുഡി. മിക്ക താരങ്ങളുടേയും സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യാന്‍ ഒരു ടീം തന്നെയുണ്ടാകും. എന്നാല്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തയാണ് കരീന കപൂര്‍. സ്വന്തമായി ഫെയ്സബുക്കില്‍ അക്കൗണ്ട് പോലും താരത്തിനില്ല. താരങ്ങളില്‍ മിക്കവരും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ സജീവമായിരിക്കുമ്പോള്‍ എന്തുകൊണ്ട് ഇതുവരെ ഒരു ഫെയ്സ്ബുക്ക് അക്കൗണ്ട് പോലുമില്ല എന്ന് മാധ്യമപ്രവര്‍ത്തകന്‍ താരത്തിനോട് ചോദിച്ചു.
അതിനുള്ള കരീനയുടെ മറുപടി ഇങ്ങനെ:
അത് ഒരിക്കലും ഉണ്ടാവുമെന്ന് തോന്നുന്നില്ല. സ്വന്തം ജീവിതത്തില്‍ ഏറെ സ്വകാര്യത ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. എനിക്ക് സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ സ്വന്തമായി അക്കൗണ്ട് ഇല്ലെന്നത് ശരിയാണ്. പക്ഷേ എന്റെ ജീവിതം അവിടെയുണ്ട്. ആ തരത്തില്‍ ഞാനത് ആസ്വദിക്കുന്നുമുണ്ട്. സ്വന്തമായി അവിടെ ഫോട്ടോയും വീഡിയോയുമൊന്നും പോസ്റ്റ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
ശശാങ്ക ഘോഷിന്റെ ‘വീരെ ദി വെഡ്ഡിങി’ന്റെ പ്രൊമോഷന്‍ ജോലിയിലാണ് കരീന കപൂര്‍.