മലപ്പുറം: എടപ്പാളില്‍ സിനിമാ തീയേറ്ററില്‍ വെച്ച് പത്തുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായ മൊയ്തീന്‍കുട്ടി സമൂഹത്തില്‍ അറിയപ്പെടിരുന്നത് മാന്യന്റെ മുഖം മൂടിയില്‍. പിഞ്ചു കുഞ്ഞിനെ ക്രൂരമായി പീഡിപ്പിക്കുമ്പോഴും ഇയാള്‍ സാമൂഹ്യമാധ്യമങ്ങളില്‍ കത്വ പെണ്‍കുട്ടിക്കുവേണ്ടി വാദം ഉയര്‍ത്തിയിരുന്നു. കശ്മീരിലെ കത്വയില്‍ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പെണ്‍കുട്ടിക്കുവേണ്ടി ഇയാള്‍ ശബ്ദമുയര്‍ത്തുമ്പോള്‍ പത്തുവയസുള്ള കുരുന്നിനെ പിഡിപ്പിച്ച് രസിക്കുകയായിരുന്നു പകല്‍ മാന്യന്‍.
സ്വര്‍ണ്ണക്കച്ചവടക്കാരനായ ഇയാള്‍ അറിയപ്പെടുന്നത് സ്വര്‍ണ്ണക്കുട്ടിയെന്നാണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമല്ലെങ്കിലു പ്രാദേശിക പാര്‍ട്ടികളുടെ സ്ഥിരം സാമ്പത്തികത്രോതസാണ് മൊയ്തീന്‍കുട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസങ്ങളില്‍ ഇയാള്‍ മുന്‍ പഞ്ചായത്ത് ഭാരവാഹിയടക്കം രണ്ടു പ്രാദേശിക സിപിഎം നേതാക്കളെ നിരന്തരം സന്ദര്‍ശിച്ചതായും വിവരമുണ്ട്.
സംഭവം പുറത്തായതോടെ വിസ ഉണ്ടായിട്ടും ഇയാള്‍ പുറത്തേക്ക് കടക്കാതിരുന്നത് ഇവര്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് എന്നാണ് സൂചന. പീഡനത്തിനിരയായ കുട്ടിയുടെ അമ്മയുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് കുഞ്ഞിനേയും പീഡിപ്പിക്കാന്‍ മൊയ്തീന് ഇവര്‍ ഒത്താശ ചെയ്തുകൊടുക്കുന്നത്. കേസില്‍ കുട്ടിയുടെ അമ്മയ്ക്കെതിരെയും പോക്സോ നിയമപ്രകാരം കേസെടുത്തു.