നല്ല അവസരം ലഭിക്കുകയാണെങ്കില്‍ സംയുക്താ വര്‍മ്മ സിനിമയില്‍ മടങ്ങിയെത്തുമെന്ന് ബിജു മേനോന്‍. ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബിജു മേനോന്‍ ഇക്കാര്യം പറഞ്ഞത്.എന്നാല്‍ ഇപ്പോള്‍ അത്തരത്തില്‍ ഒരു പദ്ധതിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സിനിമാ ദമ്പതിമാരില്‍ എല്ലാവരും അനുകരണീയ മാതൃകയായി ചൂണ്ടികാണിക്കുന്നവരാണ് സംയുക്ത വര്‍മ്മയും ബിജു മേനോനും. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ജൂഡ് അട്ടിപ്പേറ്റി സംവിധാനം ചെയ്ത പുത്രന്‍ എന്ന സിനിമയിലൂടെയാണ് ബിജു മേനോന്‍ സിനിമയിലെത്തിയത്. സിനിമയിലെ സൗമ്യസാന്നിധ്യമാണ് ബിജു മേനോന്‍. സംയുക്തയുമായുള്ള ബിജു മേനോന്റെ ദാമ്പത്യം എക്കാലത്തും മാതൃകയാണെന്നാണ് പൊതുവെ വിലയിരുത്തല്‍.
സംയുക്ത സിനിമയില്‍ വരുമോ എന്ന ചോദ്യം താന്‍ സ്ഥിരം അഭിമുഖീകരിക്കാറുള്ളതാണെന്ന് ബിജു പറഞ്ഞു. സംയുക്തയുടെ ആരാധകരാണ് ഇത്തരത്തില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത്. അതില്‍ വിരോധമില്ല. കാരണം സംയുക്തയുടെ കഴിവെനിക്കനറിയാം. സിനിമയില്‍ അഭിനയിക്കുന്നത് സംയുക്തയുടെ വ്യക്തിപരമായ അഭിപ്രായമാണെന്നാണ് ബിജു മേനോന്‍ നേരത്തെ പറഞ്ഞിട്ടുള്ളത്
ഒരായിരം കിനാക്കള്‍ ആണ് ബിജുമേനോന്റെതായി ഇറങ്ങിയ ഏറ്റവും പുതിയ ചിത്രം. നര്‍മ്മ വഴിയിലൂടെ പറയുന്ന ഗൗരവമുള്ള കഥയാണ് ഒരായിരം കിനാക്കള്‍. പ്രമോദ് മോഹന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. തികച്ചും ഗൗരവമുള്ള കഥയാണ് പ്രമോദ് പറഞ്ഞത്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും താന്‍ സിനിമയിലേക്കില്ലെന്ന നിലപാട് തന്നെയാണ് സംയുക്ത സ്വീകരിക്കുന്നത്. അത്തരം കാര്യങ്ങള്‍ തന്റെ ചിന്തയിലില്ല. കുറച്ചധികം നല്ല ചിത്രങ്ങള്‍ ചെയ്തു. അതോടെ സിനിമാകാലഘട്ടം കഴിഞ്ഞു എന്നാണ് സംയുക്തയുടെ നിലപാട്.