ക്ഷേത്രത്തില്‍ നിന്ന് പൂജിച്ച് നല്‍കിയ പ്രസാദം കഴിച്ച് രണ്ടു പേര്‍ മരിച്ചു!!! നാല്‍പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ

ചെന്നൈ: മേട്ടുപ്പാളയത്തെ ക്ഷേത്രത്തില്‍ നിന്ന് പൂജിച്ച് നല്‍കിയ പ്രസാദം കഴിച്ച രണ്ടുപേര്‍ മരിച്ചു. 40 ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. കോയമ്പത്തൂരിലെ മേട്ടുപ്പാളയം മഹാദേവപുരം- നാടാര്‍ കോളനി ശെല്‍വവിനായകര്‍, ശെല്‍വമുത്തു മാരിയമ്മന്‍ ക്ഷേത്രോത്സവത്തിനിടയിലാണ് സംഭവം. നാടാര്‍കോളനിയിലെ ലോകനായകി(62), സാവിത്രി(60) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച രാവിലെ ഉത്സവം ആരംഭിച്ചതിന്റെ ഭാഗമായി ഗണപതിഹോമത്തിനുള്ള അവല്‍ പ്രസാദം ഉണ്ടാക്കിയിരുന്നു. ഹോമം കഴിഞ്ഞ ശേഷം കൂടിനിന്ന കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ക്ക് വിതരണം ചെയ്ത പ്രസാദമാണ് വില്ലനായത്.

പ്രസാദം കഴിച്ച് മണിക്കൂറുകള്‍ക്കകം ഇവര്‍ക്ക് തലവേദനയും ചര്‍ദിയും വയറുവേദനയും അനുഭവപ്പെടുകയായിരുന്നു. ഇവര്‍ മേട്ടുപ്പാളയം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയതോടെയാണ് വിവരം മറ്റുള്ളവര്‍ വിവരമറിഞ്ഞത്. 31 പേരാണ് ആദ്യമെത്തിയത്. ഇതില്‍ 12 പേര്‍ പ്രാഥമിക ചികിത്സക്ക് ശേഷം തിരികെപോയി.

പഴക്കംചെന്ന നെയ്യും എണ്ണയും ഉപയോഗിച്ചു ഭക്ഷണം പാകം ചെയ്തതിനാലാവാം ഭക്ഷ്യവിഷബാധയേറ്റതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7