തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവം ഇന്ന് കൊടിയേറും. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും ചടങ്ങുകള്‍.
ക്ഷേത്രോത്സവത്തിന് നാന്ദികുറിയ്ക്കുന്ന ആനയോട്ടം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് നടക്കും. ഒരാന മാത്രമേ ചടങ്ങെന്ന നിലയില്‍ പങ്കെടുക്കുകയുള്ളു. തുടര്‍ന്ന് ക്ഷേത്രം തന്ത്രി സ്വര്‍ണ്ണ കൊടിമരത്തില്‍ സപ്തവര്‍ണ്ണകൊടി ഉയര്‍ത്തുന്നതോടെ ഈ വര്‍ഷത്തെ ഉത്സവത്തിന്...
ശ്രീനഗര്‍: തീവ്രവാദി ആക്രമണം തുടര്‍ക്കഥയായപ്പോള്‍ അടച്ചിട്ട ജമ്മു കശ്മീരിലെ ക്ഷേത്രം മൂന്നു പതിറ്റാണ്ടിനുശേഷം തുറന്നു. പ്രദേശത്തെ മുസ്ലീം സമുദായാംഗങ്ങളുടെ സഹകരണത്തിലാണ് ക്ഷേത്രത്തില്‍ വീണ്ടും ആരാധന ആരംഭിച്ചത്.
ശ്രീനഗറിലെ ഹബ്ബ കദളിലുള്ള ശീതള്‍നാഥ് ക്ഷേത്രമാണ് 31 വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം ഭക്തര്‍ക്ക് മുന്നില്‍ തുറന്നത്. ബസന്ദ് പഞ്ചമി നാളിലായിരുന്നു...
മുംബൈ: മഹാരാഷ്ട്രയില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍ സര്‍ക്കാര്‍ കാലതാമസം വരുത്തുന്നതിനേ ചൊല്ലി ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയും മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും തമ്മില്‍ തര്‍ക്കം. ഉദ്ദവ് താക്കറെ പെട്ടെന്ന് മതേതരനായി മാറിയോ എന്ന് ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ഗവര്‍ണര്‍ ചോദിച്ചു.
"...
കിഴുവിലത്ത് മന്ത്രവാദ ചികിത്സയ്ക്കിടെ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ക്ഷേത്രപൂജാരിയെ പൊലീസ് അറസ്റ്റുചെയ്തു. ചിറയിൻകീഴ് സ്വദേശി മുടപുരം തെന്നൂർക്കോണം ക്ഷേത്രപൂജാരി ശ്രീകുമാർനമ്പൂതിരി(67)യെയാണു ആറ്റിങ്ങൽ ഡിവൈഎസ്പി എസ്.വൈ.സുരേഷ്, ചിറയിൻകീഴ് എസ്എച്ച്ഒ രാഹുൽരവീന്ദ്രൻ, എഎസ്ഐമാരായ ഹരി,ഷജീർ, സിപിഒ ശരത്ത് എന്നിവരടങ്ങിയ പൊലീസ് സംഘം പിടികൂടിയത്.
ക്ഷേത്രത്തിൽ തൊഴാനെത്തിയ പെൺകുട്ടിയോട് മന്ത്രവാദത്തിലൂടെ...
ന്യൂഡല്‍ഹി: കോവിഡിന്റെ പേരില്‍ ആരാധനാലയങ്ങളില്‍ മാത്രം കടുത്ത നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ വിമര്‍ശിച്ച് സുപ്രീം കോടതി. സാമ്പത്തിക താത്പര്യം നോക്കി കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ നല്‍കുന്നു, ആരാധനാലയങ്ങളുടെ കാര്യത്തില്‍ മാത്രം കോവിഡ് ഭീഷണി എന്നത് അസാധാരണമായ കാര്യമാണെന്നാണ് ചീഫ് ജസ്റ്റിസ് ബോബ്‌ഡെ വിമര്‍ശിച്ചത്.
മുംബൈയിലെ മൂന്ന്...
തിരുവനന്തപുരം: ചിങ്ങം ഒന്നു മുതല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ദര്‍ശനം അനുവദിച്ചു തുടങ്ങി. കൃത്യമായ നിബന്ധനകളോടെയും നിയന്ത്രണങ്ങളോടെയുമാണ് ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ദര്‍ശനം നടത്താനുള്ള അനുവാദം നല്‍കിയിരിക്കുന്നത്. ഒരു സമയം അഞ്ചു പേര്‍ക്കാണ് ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുവാനുള്ള അനുവാദം. ആദ്യം വരുന്നവര്‍ക്ക് ആദ്യം...
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കും. ഓഗസ്റ്റ് 17 മുതലാണ് പ്രവേശനം. ഒരു സമയം അഞ്ച് പേർക്കാണ് ക്ഷേത്രത്തിനകത്ത് പ്രവേശനമുണ്ടാകുക. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവേശനം. എന്നാൽ ശബരിമലയിൽ ചിങ്ങമാസ പൂജകൃക്ക് ഭക്തർക്ക് പ്രവേശനമില്ല.
അതേസമയം, ശബരിമല തീർത്ഥാടനം കർശന കൊവിഡ്...
തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നാളെ മുതല്‍ ഭക്തരെ നിയന്ത്രണങ്ങളോടെ പ്രവേശിപ്പിക്കാന്‍ തീരുമാനം. നാലമ്പലത്തില്‍നിന്ന് ഭക്തര്‍ക്ക് തൊഴാന്‍ അവസരമൊരുക്കും. ശ്രീകോവിലിന് സമീപം പ്രവേശനമില്ല. വഴിപാട് നടത്താം. വഴിപാട് ശ്രീകോവിലിന് പുറത്ത് പ്രത്യേക സ്ഥലത്ത് നല്‍കാനാണ് തീരുമാനം.
അതേസമയം കോവിഡ് രോഗബാധ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് നാല്...