ന്യൂഡല്‍ഹി: തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി യുവാവ് കൊല്ലപ്പെട്ടു. ഡല്‍ഹിയിലെ വിജയ് വിഹാറിലാണ് ദാരുണ സംഭവം. ഇരുപത്തിമൂന്ന് വയസുകാരനായ രാജാസ്ഥന്‍ സ്വദേശിയായ വിജയ് ആണ് മരിച്ചത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി ഇയാള്‍ അമ്മാവനൊപ്പം ഡല്‍ഹിയിലെ രോഹിണിയിലായിരുന്നു താമസിച്ചിരുന്നത്. വിജയും കൂട്ടുകാരും റൂമില്‍ ഇരിക്കുന്നതിനിടെയാണ് വെടിയൊച്ച കേട്ടത്.
വീട്ടുകാര്‍ എത്തിയപ്പോഴേക്കും ഒപ്പമുണ്ടായിരുന്ന കൂട്ടുകാര്‍ ഓടി രക്ഷപ്പെട്ടിരുന്നു. സംഭവം കൊലപാതകമാണെന്നാണ് വീട്ടുകാരുടെ വാദം. എന്നാല്‍ തോക്ക് ചൂണ്ടി സെല്‍ഫി എടുക്കുന്നതിനിടെ വെടി പൊട്ടിയാണ് മരണം സംഭിച്ചതെന്ന നിഗമനത്തിലാണ് പോലീസ്.
ഇത് ഉറപ്പിക്കാന്‍ തക്ക ഫോട്ടോകളും വിജയ്യുടെ ഫോണില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം തുടങ്ങി.