ആഴ്ചയിലൊരിക്കല്‍ വീട്ടുടമയ്‌ക്കൊപ്പം അന്തിയുറങ്ങിയാല്‍ വാടക ഫ്രീ!! യു.കെയില്‍ ‘റെന്റ് ഫോര്‍ സെക്‌സ്’ തട്ടിപ്പ് വ്യാപകമാകുന്നു!!

ലണ്ടന്‍: പാര്‍പ്പിട പ്രശ്നം രൂക്ഷമായ യു.കെയില്‍ വീടിന്റെ പേരിലുള്ള തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ദിനം പ്രതി വാടക കുതിച്ച് കയറുന്ന അവസ്ഥയില്‍ ആളുകളെ കണ്ടെത്താന്‍ പുതിയ തട്ടിപ്പുമായി രംഗത്തിറങ്ങിയിരിക്കുകയാണ് ലണ്ടനിലെ ചില വീട്ടുടമകള്‍. പെണ്‍കുട്ടികളെയും യുവതികളെയും കേന്ദ്രീകരിച്ചാണ് ഇവരുടെ തട്ടിപ്പ്. വീട് സൗജന്യമായി വാടകയ്ക്ക് നല്‍കാമെന്ന ഉറപ്പ് നല്‍കിയാണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്. പക്ഷേ വീട് വാടകയ്ക്ക് സൗജന്യമായി നല്‍കുമ്പോള്‍ പകരം സെക്സ് ഉറപ്പാക്കുകയാണ് ഇവരുടെ രീതി. ചിലര്‍ പൂര്‍ണമായി വാടക സൗജന്യമായി അനുവദിക്കില്ലെങ്കിലും വാടകയില്‍ ചെറിയ ഇളവ് അനുവദിക്കുകയാണ് ചെയ്യുക. റെന്റ് ഫോര്‍ സെക്സ് എന്നാണ് ഇവര്‍ ഈ രീതിക്ക് പേര് നല്‍കിയിരിക്കുന്നത്.

ആഴ്ചയിലൊരിക്കല്‍ വീട്ടുടമയ്ക്കൊപ്പം ഉറങ്ങിയാല്‍ ഇവര്‍ക്ക് ലഭിക്കുക 650 പൗണ്ട് ആണ്. അതായത് 65,000 രൂപ വാടക സൗജന്യമാകും. വീട്ടുടമയ്ക്കൊപ്പം കിടക്ക പങ്കിട്ടാല്‍ മാത്രമേ ഈ ഇളവ് ലഭിക്കൂ. ഇങ്ങനെ വാടക സൗജന്യമാക്കാമെന്ന വാഗ്ദാനവുമായി മുന്നോട്ട് വന്ന ഒരു വീട്ടുടമ ഐടിവി നടത്തിയ അണ്ടര്‍ കവര്‍ ഓപ്പറേഷനില്‍ കുടങ്ങിയിട്ടുമുണ്ട്. ലണ്ടനിലെ വെയില്‍സില്‍ വ്യാപകമാകുന്ന ‘ റെന്റ് ഫോര്‍ സെക്സ്’ എന്ന ട്രെന്റിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഈ അന്വേഷണത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്.

വാടകയ്ക്ക് പകരം മറ്റൊരു തരത്തില്‍ പേമെന്റ് നിര്‍വഹിച്ചാല്‍ മതിയെന്ന അര്‍ത്ഥം വരുന്ന പരസ്യമാണ് ഇത്തരം വീട്ടുടമകള്‍ നല്‍കുന്നത്. ഐടിവിയുടെ അണ്ടര്‍ കവര്‍ റിപ്പോര്‍ട്ടറുടെ ഒളി ക്യാമറയില്‍ വെയില്‍സിലെ ഒരു വീട്ടുടമ പെട്ടത് ഏവരെയും ഞെട്ടിച്ചിരിക്കുകാണ്. ആഴ്ചയില്‍ ഒരിക്കല്‍ തനിക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ വീട് സൗജന്യമായി താമസിക്കാന്‍ നല്‍കാമെന്നാണ് ഇയാള്‍ റിപ്പോര്‍ട്ടറായ പെണ്‍കുട്ടിയോട് വാഗ്ദാനം ചെയ്യുന്നത്. ഇവര്‍ തമ്മില്‍ ഇതിനായി നടത്തിയ ഇടപഴകലുകള്‍ ഐടിവി വെയില്‍സ് പരിപാടിയില്‍ കാണാനും സാധിക്കും.

താന്‍ വീട് മാസത്തില്‍ 650 പൗണ്ട് വാടകക്കാണ് കൊടുക്കുന്നതെന്നും എന്നാല്‍ പകരം പേമെന്റ് നല്‍കിയാല്‍ വാടക അല്ലെങ്കില്‍ ഡിപ്പോസിറ്റ് ഇളവ് നല്‍കാമെന്നുമാണ് ഇയാള്‍ റിപ്പോര്‍ട്ടറോട് വാഗ്ദാനം ചെയ്യുന്നത്. അണ്ടര്‍കവര്‍ ഇന്‍വെസ്റ്റിഗേറ്ററായ സിയാന്‍ തോമസാണ് വീട്ടുടമയുടെ കള്ളി വെളിച്ചത്താക്കിയിരിക്കുന്നത്. ഈ ഇടപാടില്‍ താല്‍പര്യമുള്ള ഒരു പെണ്‍കുട്ടി ചമഞ്ഞായിരുന്നു സിയാന്‍ വീട്ടുടമയെ ക്യാമറയില്‍ കുടുക്കിയത്. ആഴ്ചയില്‍ ഒരു വട്ടം സെക്സ് നല്‍കിയാല്‍ ഒരു വണ്‍ബെഡ്റൂം അനെക്സ് നല്‍കാമെന്നായിരുന്നു വീട്ടുടമയുടെ വാഗ്ദാനം.

ക്രെയ്ഗ് ലിസ്റ്റ് പോലുള്ള വെബ്സൈറ്റില്‍ ഇത്തരം അറേഞ്ച്മെന്റ്ുകള്‍ക്കുള്ള പരസ്യം നല്‍കുന്നത് നിയമവിരുദ്ധമല്ല. എന്നാല്‍ ആരെങ്കിലും ഈ അറേഞ്ച്മെന്റിന് നിര്‍ബന്ധിച്ചാല്‍ 2003ലെ സെക്ഷ്വല്‍ ഒഫന്‍സസ് ആക്ട് അനുസരിച്ച് നിയമവിരുദ്ധമാണ്.

Similar Articles

Comments

Advertisment

Most Popular

പി.സിക്കെതിരായ കേസ്:ചുമത്തിയിട്ടുള്ളത് ജാമ്യമില്ലാ വകുപ്പുകള്‍, പീഡനം ഫെബ്രുവരി പത്തിനെന്ന് FIR;

തിരുവനന്തപുരം: പീഡനക്കേസില്‍ പി.സി ജോര്‍ജിനെ മ്യൂസിയം പോലീസ് അറസ്റ്റുചെയ്തത് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. സര്‍ക്കാരിനെതിരായ ഗുഢാലോചന നടത്തിയെന്ന കേസില്‍ ജോര്‍ജിനെ ചോദ്യം ചെയ്യാനായി തൈക്കാട് ഗസ്റ്റ്ഹൗസിലേക്ക് വിളിച്ചു വരുത്തിയതിന് പിന്നാലെയായിരുന്നു പീഡനക്കേസിലെ അറസ്റ്റ്....

പീഡന പരാതിയിൽ പി.സി ജോർജ് അറസ്റ്റിൽ

പീഡന പരാതിയിൽ ജനപക്ഷം നേതാവ് പി.സി ജോർജ് അറസ്റ്റിൽ. സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയിൽ മ്യൂസിയം പൊലീസാണ് മുൻ എംഎൽഎയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ...

വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി സുപ്രീംകോടതിയിൽ

എറണാകുളം: ബലാത്സംഗ കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച്‌ ലൈം​ഗീക അതിക്രമത്തിനിരയായ യുവനടി. നിയമത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് വിജയ് ബാബുവിന്റെ ഭാ​ഗത്ത് നിന്നുണ്ടായതെന്ന് നടി ഹര്‍ജിയില്‍ പറഞ്ഞു....