ബംഗളൂരു: ബിജെപിക്കും ആര്‍എസ്എസ്സിനും നേരെ ആക്രമണങ്ങള്‍ തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ‘അവര്‍ ഹിന്ദുത്വ തീവ്രവാദികളാണ്. ഞാനും ഒരു ഹിന്ദുവാണ്. പക്ഷെ ഞാന്‍ മനുഷ്യത്വമുള്ള ഹിന്ദുവാണ്. അവര്‍ മനുഷ്യത്വമില്ലാത്ത ഹിന്ദുക്കളാണ്. അതാണ് അവരും ഞാനും തമ്മിലുള്ള വ്യത്യാസം. ആര്‍എസ്എസ്സിനെയും ബിജെപിയെയും നേരിട്ടു പരാമര്‍ശിക്കാതെ സിദ്ധരാമയ്യ വിശദീകരിച്ചു.
ബിജെപിയും ആര്‍എസ്എസും തീവ്രഹിന്ദുവാദികള്‍ എന്ന നിലപാടില്‍ സിദ്ധരാമയ്യ ഉറച്ചു നിന്നപ്പോള്‍ കോണ്‍ഗ്രസ്സ് വിഘടനവാദികളെ പ്രോത്സാഹിപ്പിക്കുന്നവരാണെന്നും ധൈര്യമുണ്ടെങ്കില്‍ ബിജെപി ആര്‍എസ്എസ് നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നും ബിജെപി തിരിച്ചടിച്ചു. ആര്‍എസ്എസ്സിലും ബിജെപിയിലും തീവ്രവാദികള്‍ ഉണ്ടെന്ന് കഴിഞ്ഞ ദിവസം സിദ്ധരാമയ്യ ആരോപിച്ചിരുന്നു. വലിയ വിമര്‍ശനങ്ങള്‍ക്കാണ് ഈ പരാമര്‍ശം വഴിവെച്ചത്. തുടര്‍ന്നാണ് ആര്‍എസ്എസ്സും ബിജെപിക്കാരും ഹിന്ദു തീവ്രവാദികളാണെന്ന വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.
‘അവര്‍ ഹിന്ദു തീവ്രവാദികളാണെന്നാണ് ഞാന്‍ പറഞ്ഞത്’, എന്ന് മുമ്പ് ഉന്നയിച്ച ആരോപണത്തെ മയപ്പെടുത്തിക്കൊണ്ട് സിദ്ധരാമയ്യ വിശദീകരിച്ചു. എന്നാല്‍ വീണ്ടും കടുത്ത ആരോപണങ്ങളാണ് ബിജെപിക്കെതിരെ സിദ്ധരാമയ്യ അഴിച്ചു വിട്ടത്.
എന്നാല്‍ രാജ്യത്ത് തീവ്രവാദമുണ്ടെങ്കില്‍ അതിനുത്തരവാദി കോണ്‍ഗ്രസ്സാണെന്നും കശ്മീരിലെ അവസ്ഥയ്ക്കും അവരാണ് കാരണമെന്നും ബിജെപി തിരിച്ചടിച്ചു. ബിജെപിയും ആര്‍എസ്സഎസ്സും ബജ്രംഗ്ദളും ഒരുതരത്തില്‍ തീവ്രവാദികളാണ്. അവര്‍ക്കുള്ളിലുള്ളത് തീവ്രവാദികളാണെന്നുമായിരുന്നു കഴിഞ്ഞ ദിവസം സിദ്ധരാമയ്യ ആരോപിച്ചത്.ഈ പരാമര്‍ശമാണ് വിവാദത്തിന് തിരിയിട്ടതും