മലപ്പുറം: മലപ്പുറം മമ്പാട് യുവതിയെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പരാതിയിൽ യുവാവ് പിടിയിൽ. മലപ്പുറം കാരാട് നായട്ടുകല്ല് സ്വദേശി അശ്മിലിനെയാണ് നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കാളാഴ്ച രാത്രി 12 മണിക്കുശേഷം മമ്പാട് പൊങ്ങല്ലൂരില്‍ വെച്ചാണ് സംഭവം. അശ്മിലുമായി വിവാഹം ഉറപ്പിച്ച യുവതി മറ്റൊരു യുവാവിനൊപ്പം ബൈക്കില്‍ പോകുന്നതനിടെ കാറിടിപ്പിക്കുകയായിരുന്നു.

















































