BREAKING NEWS

പത്തുവയസ്സുകാരിയെ 70-കാരൻ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഒളിച്ചിരുന്ന് പകർത്തി; 46-കാരൻ അറസ്റ്റിൽ; മുഖ്യപ്രതി നേരത്തെ പിടിയിലായിരുന്നു; കളിപ്പാട്ടങ്ങളും മറ്റും നൽകി പ്രലോഭിപ്പിച്ചാണ് വീടിനു സമീപത്തെ കുറ്റിക്കാട്ടിലെത്തിച്ച് ലൈംഗികമായി ഉപദ്രവിച്ചത്

· · 1 min read
Share: Copied!

വണ്ടൂർ: പത്തുവയസ്സുകാരിയെ 70-കാരൻ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഒളിച്ചിരുന്ന് മൊബൈൽ ഫോണിൽ പകർത്തിയ കേസിൽ 46-കാരൻ അറസ്റ്റിൽ. തിരുവാലി പത്തിരിയാൽ വട്ടപ്പറമ്പ് സ്വദേശി വട്ടപ്പറമ്പിൽ നൗഫലിനെയാണ് വണ്ടൂർ സി.ഐ. ഇ. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

പകർത്തിയ ദൃശ്യങ്ങൾ ഇയാൾ സ്വന്തം മൊബൈൽ ഫോണിൽ സൂക്ഷിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. പത്തിരിയാൽ വട്ടപ്പറമ്പ് സ്വദേശി മുരുകലയ വീട്ടിൽ വിജയകുമാർ കളിപ്പാട്ടങ്ങളും മറ്റും നൽകി പ്രലോഭിപ്പിച്ച് പത്തുവയസ്സുകാരിയെ വീടിനു സമീപത്തെ കുറ്റിക്കാട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

വിജയകുമാറിന്റെ അയൽവാസിയായ നൗഫൽ കുട്ടിയെ ഇയാൾ കൊണ്ടുപോകുന്നത് കണ്ടിരുന്നു. തുടർന്ന് ഒളിച്ചിരുന്ന് പീഡനദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ വിവരങ്ങൾ ചോദിച്ചറിഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് വിജയകുമാറിനെ ഈ മാസം 11-ന് പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ നിലവിൽ റിമാൻഡിലാണ്.

കേസിന്റെ അന്വേഷണത്തിനിടെയാണ് പീഡനദൃശ്യങ്ങൾ നൗഫൽ മൊബൈൽ ഫോണിൽ പകർത്തി സൂക്ഷിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പീഡനദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ചതിനും സംഭവം ബന്ധപ്പെട്ട അധികൃതരെ അറിയിക്കാതിരുന്നതിനുമുള്ള വകുപ്പുകൾ ഉൾപ്പെടുത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി. എ.എസ്.ഐ. പി.പി. മുഹമ്മദ് അസ്ലം, എസ്.സി.പി.ഒ. എം. ലിജേഷ്, ഉമ്മുൽ സമീമ, സാബിറ, ജാഫർ, ഡ്രൈവർ ഷഹബിൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

പെണ്ണേ നീ രക്ഷപ്പെട്ടു, ഇവനെ കെട്ടിരുന്നേൽ ആയുസെത്താതെ തീർന്നേനേ… വധു വിവാഹ വേഷത്തിൽ മണ്ഡപത്തിലിരിക്കുന്നു, വരനെത്തിയത് സാധാവേഷത്തിൽ…താൻ ആവശ്യപ്പെട്ട മാരുതി ബ്രെസ എത്തിയില്ലെന്ന് പറഞ്ഞ് വിവാഹത്തിൽ നിന്ന് പിന്മാറി, കൈകൂപ്പി അപേക്ഷിച്ചിട്ടും കേട്ടില്ല!! വരന് 2 പവന്റെ മാല, അമ്മയ്ക്ക് 4 പവൻ, ജ്യേഷ്ഠനും ഭാര്യയ്ക്ക് ആഭരണം തുടങ്ങിയവയും ലിസ്റ്റിൽ, പോലീസ് ഉദ്യോഗസ്ഥനെതിരെ പരാതി

BREAKING NEWS
ഇത് മുസ്ലീമിന്റെ വീട്, നിലവിളക്ക് കൊളുത്താൻ അനുവദിക്കില്ല, വേഗം വീട് ഒഴിയണം, വാടക വീട്ടിൽ സന്ധ്യദീപം കൊളുത്തുന്നത് തടഞ്ഞ് വീട്ടുടമസ്ഥൻ
22 Nov 2026
BREAKING NEWS
12 കിലോ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകനടക്കം എട്ടുപേർ പിടിയിൽ; വിൽപ്പനയ്ക്കായി വാഹനത്തിൽ കൊണ്ടുപോകുംവഴി അറസ്റ്റ്
22 Nov 2026
BREAKING NEWS
എട്ടുലക്ഷം രൂപ ആവശ്യപ്പെട്ട് അച്ഛനേയും മകനേയും തട്ടിക്കൊണ്ടുപോയി മർദിച്ചു!! അക്കൗണ്ടിൽ നിന്ന് ഒന്നര ലക്ഷവും വീട്ടിലുണ്ടായിരുന്ന ലാപ്‌ടോപ്, ടാബ്, മൊബൈൽ ഫോൺ, ബൈക്ക് എന്നിവയും തട്ടിയെടുത്തിയെടുത്തു, ആറം​ഗ സംഘം അറസ്റ്റിൽ
22 Nov 2026
BREAKING NEWS
പെണ്ണേ നീ രക്ഷപ്പെട്ടു, ഇവനെ കെട്ടിരുന്നേൽ ആയുസെത്താതെ തീർന്നേനേ... വധു വിവാഹ വേഷത്തിൽ മണ്ഡപത്തിലിരിക്കുന്നു, വരനെത്തിയത് സാധാവേഷത്തിൽ...താൻ ആവശ്യപ്പെട്ട മാരുതി ബ്രെസ എത്തിയില്ലെന്ന് പറഞ്ഞ് വിവാഹത്തിൽ നിന്ന് പിന്മാറി, കൈകൂപ്പി അപേക്ഷിച്ചിട്ടും കേട്ടില്ല!! വരന് 2 പവന്റെ മാല, അമ്മയ്ക്ക് 4 പവൻ, ജ്യേ...
22 Nov 2026