പൂച്ചാക്കൽ: ആലപ്പുഴ പൂച്ചാക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ മാക്കേക്കടവിൽ വൻ കഞ്ചാവ് വേട്ട. യൂത്ത് കോൺഗ്രസ് പ്രവർത്തകനടക്കം എട്ടുപേർ പിടിയിലായി. ഇവരിൽനിന്ന് 12 കിലോ കഞ്ചാവ് പിടിച്ചെടുത്തു.
മണപ്പുറം ദാറുൽ സലാം വീട്ടിൽ അലി ജുവാഹർ (24), മണപ്പുറം വട്ടത്തറ വീട്ടിൽ അലൻ വർഗീസ് (24), മണപ്പുറം അരുൺ നിവാസിൽ അരുൺ കുമാർ (30), പാണാവള്ളി തെക്കേ പള്ളിപ്പറമ്പിൽ ജിതിൻ (23), പൂച്ചാക്കൽ തെക്കേ കുനം ചേരിയിൽ സലാഹുദീൻ അയൂബി (24), മണപ്പുറം നികർത്തിൽ കൃഷ്ണകുമാർ (23), പൂച്ചാക്കൽ തസ്നി മൻസിലിൽ മുഹമ്മദ് അസ്ലം (23), മണപ്പുറം വേലംവെളി വീട്ടിൽ ഷെമീർ (38) എന്നിവരാണ് പിടിയിലായത്.
വിൽപ്പനയ്ക്കായി വാഹനത്തിൽ കഞ്ചാവ് കൊണ്ടുപോകുന്നതിനിടെയാണ് എട്ടുപേരും പോലീസിന്റെ പിടിയിലായത്. പിടിയിലായ ഷെമീർ സജീവ യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ്. എന്നാൽ, നിലവിൽ ഇയാൾ സംഘടനയിൽ ഭാരവാഹിത്വം വഹിക്കുന്നില്ലെന്നാണ് യൂത്ത് കോൺഗ്രസിന്റെ പ്രതികരണം. ഇയാൾ മുമ്പ് ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നുവെന്നും മൂന്നുവർഷം മുമ്പാണ് യൂത്ത് കോൺഗ്രസിലെത്തിയതെന്നും നേതാക്കൾ പറഞ്ഞു.