BREAKING NEWS

‘ഇഷ്ടമുള്ള നിറം അടിച്ചോ’; ഇനി ടൂറിസ്റ്റ് ബസുകൾക്ക് വെള്ളനിറം നിർബന്ധമില്ല; നിയന്ത്രണം പിൻവലിച്ചു; കളറില്ലാത്തതിന്റെ പേരിൽ ഓട്ടം ലഭിക്കാത്ത അവസ്ഥയുണ്ടാകുന്നെന്ന സാഹചര്യം ചൂണ്ടിക്കാട്ടി ബസ് ഉടമകൾ നല്കിയ നിവേദനത്തെ തുടർന്ന് തീരുമാനം

· · 1 min read
Share: Copied!

തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ തീരുമാനം പിൻവലിച്ചു. സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ പുതിയ തീരുമാനത്തിന് ഹൈക്കോടതി അംഗീകാരം നൽകി. ഇതുസംബന്ധിച്ച തീരുമാനം സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഹൈക്കോടതിയെ അറിയിച്ചു. ട്രാൻസ്‌പോർട്ട് കമ്മിഷണർ ജി. സ്പർജൻ കുമാർ, ഐജി പി. പ്രകാശ്, സർക്കാർ നോമിനി കെ. സുരേഷ് ബാബു എന്നിവരടങ്ങിയ സമിതിയാണ് വിഷയം പരിഗണിച്ചത്.

2022-ൽ നടന്ന വടക്കാഞ്ചേരി ബസ് അപകടത്തിന് പിന്നാലെയാണ് സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയത്. എന്നാൽ, ഈ നിയന്ത്രണം ടൂറിസ്റ്റ് ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയെന്നായിരുന്നു ഉടമകളുടെ പരാതി. കേരളത്തിൽനിന്നുള്ള ബസുകൾക്ക് നിയന്ത്രണം ബാധകമായിരിക്കെ, അന്യസംസ്ഥാനങ്ങളിൽനിന്നുള്ള ഓൾ ഇന്ത്യ പെർമിറ്റ് ബസുകൾക്ക് സമാന നിയന്ത്രണങ്ങളില്ലാത്തത് സംസ്ഥാനത്തെ വാഹനങ്ങൾക്ക് ഓട്ടം ലഭിക്കാത്ത സാഹചര്യമുണ്ടാക്കി. ഇത് മേഖലയിലെ ആയിരക്കണക്കിന് തൊഴിലാളികളെയും ബാധിച്ചു. ഈ സാഹചര്യത്തിൽ ബസ് ഉടമകളുടെ നിവേദനങ്ങൾ പരിഗണിച്ച് നിറം സംബന്ധിച്ച നിയന്ത്രണം പുനഃപരിശോധിക്കാൻ കഴിഞ്ഞ സെപ്റ്റംബറിൽ സർക്കാർ വിജ്ഞാപനമിറക്കിയിരുന്നു.

നിറത്തിന്റെ കാര്യത്തിൽ ഇളവ് അനുവദിച്ചെങ്കിലും സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ചയുണ്ടാകില്ല. മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുന്ന തരത്തിലുള്ള വലിയ ചിത്രങ്ങൾ, ഗ്രാഫിക്സ്, പരസ്യങ്ങൾ എന്നിവ ബസുകൾക്ക് പുറത്ത് പതിപ്പിക്കാൻ അനുവദിക്കില്ല. അനധികൃതമായി എൽഇഡി ലൈറ്റുകൾ, സ്ട്രിപ്പ് ലൈറ്റുകൾ, ഹാലൊജൻ ലാമ്പുകൾ എന്നിവ ഘടിപ്പിക്കുന്ന വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റും നൽകില്ല.

സർവീസുകളുടെ പ്രചാരണത്തിനായി വാഹനങ്ങളിൽ പരസ്യങ്ങൾ പതിപ്പിക്കുന്നതിനും വിലക്കുണ്ട്. 2019-ലെ ഹൈക്കോടതി ഉത്തരവിന്റെയും കേന്ദ്ര മോട്ടോർ വാഹന നിയമത്തിന്റെയും അടിസ്ഥാനത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

 

BREAKING NEWS
ചരിത്രത്തിലാദ്യമായി ഒരു രാജ്യം വംശഹത്യക്ക് കുറ്റക്കാർ, റോഹിംഗ്യൻ മുസ്‌ലിംകൾക്കെതിരെ മ്യാൻമർ ഭരണകൂടം വംശഹത്യ നടത്തിയെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി; നഷ്ടപരിഹാരം നൽകണമെന്ന് വിധി
20 Nov 2026
BREAKING NEWS
’ആദ്യം തേങ്ങകൊണ്ട് തലയ്ക്ക് അടിച്ചു, ബോധംകെട്ട് വീണതോടെ ഒമറിനെ കൂട്ടി തിരിച്ചുവന്ന് ബെൽറ്റും കൈയും ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊന്നു’; അഭിരാമിന്റെ കൊലപാതകത്തിൽ 17കാരന്റെ വെളിപ്പെടുത്തൽ
20 Nov 2026
BREAKING NEWS
സാൻഡ്പേപ്പർ വിവാദം വിട്ടുകളയൂ, പാക്കിസ്ഥാൻ സാൻഡ്പേപ്പറല്ല ഉപയോ​ഗിച്ചിരുന്നത്, പകരം ബോട്ടിൽ അടപ്പുകൊണ്ടാണ് പന്ത് ചുരണ്ടിയിരുന്നത്... ഒരുകാലത്ത് ഞാൻ കളിക്കളത്തിൽ 22 പേർക്കെതിരെയാണ് കളിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. ഞാൻ നേരിട്ട ഓരോ താരവും ഒത്തുകളി ആരോപണങ്ങളുടെ നിഴലിലായിരുന്നു"- വെളിപ്പെടുത്തലുമായി ...
20 Nov 2026
BREAKING NEWS
56-ാം വയസിൽ 'യുവനേതാവോ'?- ചോദ്യമുന്നയിച്ച് വിദ്യാർഥി!! ജനനത്തീയതിയല്ല, പുതിയ കാര്യങ്ങൾ അറിയാനുള്ള കൗതുകവും ചോദ്യങ്ങൾ ചോദിക്കാനുള്ള ധൈര്യവുമാണ് ഒരാളെ യുവാവാക്കുന്നത്, ഏറ്റവും വിചിത്രമെന്ന് തോന്നുന്ന ചോദ്യങ്ങൾ ചോദിക്കാൻ പോലും ഭയപ്പെടാതിരിക്കുക, അതാണ് എന്നെ സംബന്ധിച്ചിടത്തോളം യുവത്വം- മറുപടിയുമായി ര...
20 Nov 2026