BREAKING NEWS

ചരിത്രത്തിലാദ്യമായി ഒരു രാജ്യം വംശഹത്യക്ക് കുറ്റക്കാർ, റോഹിംഗ്യൻ മുസ്‌ലിംകൾക്കെതിരെ മ്യാൻമർ ഭരണകൂടം വംശഹത്യ നടത്തിയെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി; നഷ്ടപരിഹാരം നൽകണമെന്ന് വിധി

· · 1 min read
Share: Copied!

ഹേഗ്: മ്യാൻമറിലെ ന്യൂനപക്ഷ വിഭാഗമായ റോഹിംഗ്യൻ മുസ്‌ലിംകൾക്കെതിരെ ഭരണകൂടം വംശഹത്യ നടത്തിയതായി അന്താരാഷ്ട്ര നീതിന്യായ കോടതി കണ്ടെത്തിയെന്ന് റിപ്പോർട്ട്. ഒരു രാജ്യത്തെ വംശഹത്യാക്കുറ്റത്തിൽ അന്താരാഷ്ട്ര കോടതി കുറ്റക്കാരനായി കണ്ടെത്തുന്നത് ചരിത്രത്തിലാദ്യമാണെന്ന അവകാശവാദവും വാർത്തയിലുണ്ട്. 15 ജഡ്ജിമാരടങ്ങിയ ബെഞ്ചാണ് നിർണായക വിധി പുറപ്പെടുവിച്ചത്. റോഹിംഗ്യൻ ജനതയെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് മ്യാൻമർ സൈന്യം പ്രവർത്തിച്ചതെന്ന് കോടതി നിരീക്ഷിച്ചു. 2017-ലെ സൈനിക നടപടികളിൽ 10,000 റോഹിംഗ്യർ കൊല്ലപ്പെട്ടതായും ഏഴുലക്ഷത്തിലധികം പേർക്ക് പലായനം ചെയ്യേണ്ടിവന്നതായും കോടതി വിലയിരുത്തി.

റോഹിംഗ്യർ ബംഗ്ലാദേശിൽനിന്നുള്ള കുടിയേറ്റക്കാരാണെന്ന മ്യാൻമറിന്റെ വാദം കോടതി തള്ളി. സ്വന്തമായ ഭാഷയും സംസ്കാരവുമുള്ള റോഹിംഗ്യൻ ജനത സംരക്ഷിക്കപ്പെടേണ്ട വിഭാഗമാണെന്നും കോടതി വ്യക്തമാക്കി. ബുൾഡോസറുകൾ ഉപയോഗിച്ച് വീടുകൾ തകർത്തും മൃതദേഹങ്ങൾ കത്തിച്ചും അതിക്രമങ്ങളുടെ തെളിവുകൾ വ്യാപകമായി നശിപ്പിച്ചതായും ചൂണ്ടിക്കാട്ടി.

അതിക്രമങ്ങൾക്ക് ഇരയായ റോഹിംഗ്യർക്ക് മ്യാൻമർ നഷ്ടപരിഹാരം നൽകണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകണമെന്നും കോടതി നിർദേശിച്ചു. 2017-ൽ റോഹിംഗ്യർക്കെതിരായ സൈനിക നടപടികൾ നടക്കുമ്പോൾ ആങ് സാൻ സൂചിയായിരുന്നു മ്യാൻമറിന്റെ ഭരണത്തലവൻ.

BREAKING NEWS
'ഇഷ്ടമുള്ള നിറം അടിച്ചോ'; ഇനി ടൂറിസ്റ്റ് ബസുകൾക്ക് വെള്ളനിറം നിർബന്ധമില്ല; നിയന്ത്രണം പിൻവലിച്ചു; കളറില്ലാത്തതിന്റെ പേരിൽ ഓട്ടം ലഭിക്കാത്ത അവസ്ഥയുണ്ടാകുന്നെന്ന സാഹചര്യം ചൂണ്ടിക്കാട്ടി ബസ് ഉടമകൾ നല്കിയ നിവേദനത്തെ തുടർന്ന് തീരുമാനം
20 Nov 2026
BREAKING NEWS
’ആദ്യം തേങ്ങകൊണ്ട് തലയ്ക്ക് അടിച്ചു, ബോധംകെട്ട് വീണതോടെ ഒമറിനെ കൂട്ടി തിരിച്ചുവന്ന് ബെൽറ്റും കൈയും ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊന്നു’; അഭിരാമിന്റെ കൊലപാതകത്തിൽ 17കാരന്റെ വെളിപ്പെടുത്തൽ
20 Nov 2026
BREAKING NEWS
സാൻഡ്പേപ്പർ വിവാദം വിട്ടുകളയൂ, പാക്കിസ്ഥാൻ സാൻഡ്പേപ്പറല്ല ഉപയോ​ഗിച്ചിരുന്നത്, പകരം ബോട്ടിൽ അടപ്പുകൊണ്ടാണ് പന്ത് ചുരണ്ടിയിരുന്നത്... ഒരുകാലത്ത് ഞാൻ കളിക്കളത്തിൽ 22 പേർക്കെതിരെയാണ് കളിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. ഞാൻ നേരിട്ട ഓരോ താരവും ഒത്തുകളി ആരോപണങ്ങളുടെ നിഴലിലായിരുന്നു"- വെളിപ്പെടുത്തലുമായി ...
20 Nov 2026
BREAKING NEWS
56-ാം വയസിൽ 'യുവനേതാവോ'?- ചോദ്യമുന്നയിച്ച് വിദ്യാർഥി!! ജനനത്തീയതിയല്ല, പുതിയ കാര്യങ്ങൾ അറിയാനുള്ള കൗതുകവും ചോദ്യങ്ങൾ ചോദിക്കാനുള്ള ധൈര്യവുമാണ് ഒരാളെ യുവാവാക്കുന്നത്, ഏറ്റവും വിചിത്രമെന്ന് തോന്നുന്ന ചോദ്യങ്ങൾ ചോദിക്കാൻ പോലും ഭയപ്പെടാതിരിക്കുക, അതാണ് എന്നെ സംബന്ധിച്ചിടത്തോളം യുവത്വം- മറുപടിയുമായി ര...
20 Nov 2026