BREAKING NEWS

’ആദ്യം തേങ്ങകൊണ്ട് തലയ്ക്ക് അടിച്ചു, ബോധംകെട്ട് വീണതോടെ ഒമറിനെ കൂട്ടി തിരിച്ചുവന്ന് ബെൽറ്റും കൈയും ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊന്നു’; അഭിരാമിന്റെ കൊലപാതകത്തിൽ 17കാരന്റെ വെളിപ്പെടുത്തൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: പാങ്ങപ്പാറയിൽ 17-കാരനായ അഭിരാം കൊല്ലപ്പെട്ട കേസിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്ത്. തർക്കത്തിനിടെ അഭിരാമിന്റെ തലയ്ക്ക് തേങ്ങകൊണ്ട് ശക്തമായി ഇടിച്ചതായി കേസിലെ പതിനേഴുകാരനായ പ്രതി വെളിപ്പെടുത്തി. ഈ ആക്രമണത്തിലാണ് അഭിരാമിന്റെ തലയോട്ടിക്ക് ക്ഷതമേറ്റത്. പ്രതിക്ക് നൽകിയ കൗൺസിലിങ്ങിനുശേഷം നടത്തിയ ചോദ്യംചെയ്യലിലാണ് കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.

മുൻകൂട്ടി ആസൂത്രണം ചെയ്തതനുസരിച്ച് അഭിരാമിനെ കൊലപാതകം നടന്ന സ്ഥലത്ത് എത്തിച്ചത് പതിനേഴുകാരനായ പ്രതിയാണെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പോലീസ് കണ്ടെത്തിയിരുന്നു. സ്ഥലത്തെത്തിയശേഷം ഇരുവരും തമ്മിലുണ്ടായ തർക്കത്തിനിടെ അവിടെ കിടന്ന തേങ്ങയെടുത്ത് പ്രതി അഭിരാമിന്റെ തലയ്ക്ക് ശക്തമായി ഇടിക്കുകയായിരുന്നു.

അടിയേറ്റ് ബോധം നഷ്ടപ്പെട്ട അഭിരാമിനെ സ്ഥലത്ത് ഉപേക്ഷിച്ച് പ്രതി പുറത്തുപോയി. പിന്നീട് കൂട്ടാളിയായ ഒമറിനെയും വിളിച്ചുവരുത്തി ഇരുവരും വീണ്ടും സംഭവസ്ഥലത്തെത്തി. അർധബോധാവസ്ഥയിൽ കിടന്ന അഭിരാമിനെ ഉണർത്തിയശേഷം കൈകൊണ്ട് കഴുത്തിൽ ഞെരിക്കുകയും ബെൽറ്റ് ഉപയോഗിച്ച് മുറുക്കുകയും ചെയ്ത് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.

പ്രദേശത്ത് നടത്തിയ തെളിവെടുപ്പിൽ അഭിരാമിന്റെ തലയ്ക്കടിക്കാൻ ഉപയോഗിച്ച തേങ്ങ അന്വേഷണസംഘം കണ്ടെത്തി. കസ്റ്റഡിയിലുള്ള പതിനേഴുകാരനെ ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയപ്പോഴാണ് തേങ്ങ കണ്ടെടുത്തത്. അഭിരാമിന്റെ തലയ്ക്ക് പിന്നിൽ പുറമേ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും തലയോട്ടിക്ക് ക്ഷതമേറ്റതായി പോസ്റ്റ്മോർട്ടം പരിശോധനയിൽ കണ്ടെത്തിയിരുന്നു.

പോലീസിനെ വഴിതെറ്റിക്കാൻ പ്രതികൾ പലതവണ മൊഴികളിലും മറ്റ് വിവരങ്ങളിലും മാറ്റം വരുത്തിയിരുന്നു. ഇതിനെ മറികടക്കാൻ ശാസ്ത്രീയ തെളിവുകൾ നിരത്തിയായിരുന്നു പോലീസ് ചോദ്യംചെയ്യൽ. കൊലപാതകത്തിന് ഉപയോഗിച്ച വസ്തുക്കൾക്കൊപ്പം അഭിരാമിന്റെ വസ്ത്രം, മാല, മൊബൈൽ ഫോൺ എന്നിവയും കണ്ടെടുത്തതോടെ അന്വേഷണത്തിൽ നിർണായക പുരോഗതിയുണ്ടാക്കാൻ പോലീസിനായി.

 

BREAKING NEWS
സാൻഡ്പേപ്പർ വിവാദം വിട്ടുകളയൂ, പാക്കിസ്ഥാൻ സാൻഡ്പേപ്പറല്ല ഉപയോ​ഗിച്ചിരുന്നത്, പകരം ബോട്ടിൽ അടപ്പുകൊണ്ടാണ് പന്ത് ചുരണ്ടിയിരുന്നത്... ഒരുകാലത്ത് ഞാൻ കളിക്കളത്തിൽ 22 പേർക്കെതിരെയാണ് കളിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. ഞാൻ നേരിട്ട ഓരോ താരവും ഒത്തുകളി ആരോപണങ്ങളുടെ നിഴലിലായിരുന്നു"- വെളിപ്പെടുത്തലുമായി ...
20 Nov 2026
BREAKING NEWS
56-ാം വയസിൽ 'യുവനേതാവോ'?- ചോദ്യമുന്നയിച്ച് വിദ്യാർഥി!! ജനനത്തീയതിയല്ല, പുതിയ കാര്യങ്ങൾ അറിയാനുള്ള കൗതുകവും ചോദ്യങ്ങൾ ചോദിക്കാനുള്ള ധൈര്യവുമാണ് ഒരാളെ യുവാവാക്കുന്നത്, ഏറ്റവും വിചിത്രമെന്ന് തോന്നുന്ന ചോദ്യങ്ങൾ ചോദിക്കാൻ പോലും ഭയപ്പെടാതിരിക്കുക, അതാണ് എന്നെ സംബന്ധിച്ചിടത്തോളം യുവത്വം- മറുപടിയുമായി ര...
20 Nov 2026
BREAKING NEWS
'അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ, ധീരസഖാക്കൾക്ക് അഭിവാദ്യങ്ങൾ, ലാൽസലാം സഖാക്കളേ, ജയിലറ കണ്ട് വിരണ്ടവരല്ല, ജയിലറ കണ്ട് വിറച്ചവരല്ല, ജയിലറ കണ്ട് വളർന്നവരാണേ'... ഷുക്കൂർ വധക്കേസ് പ്രതികളെ ജയിലിലേക്കു കൊണ്ടു പോകുന്നതിനിടെ അഭിവാദ്യമർപ്പിച്ച് സിപിഎം പ്രവർത്തകർ, മുഷ്ടി ചുരുട്ടി തിരികെ അഭിവാദ്യമർപ്പിച്ച് പ്രതി...
20 Nov 2026
BREAKING NEWS
പി ജയരാജനേയും ടി.വി. രാജേഷിനേയും വെറുതെ വിട്ടതിനു പിന്നിൽ സിബിഐയുടെ തുമ്പും തുലാനുമില്ലാത്ത കണ്ടുപിടിത്തങ്ങൾ... ഓരോ ചുവടും പിഴച്ചു, രണ്ടാം പ്രതി ഗണേശനെ തിരിച്ചറിയൽ പരേഡിൽ പ്രധാന സാക്ഷികൾക്ക് കഴിഞ്ഞില്ല, ആശുപത്രി മുറിയിൽ 28 മുതൽ 33 വരെയുള്ള പ്രതികൾ ഗൂഢാലോചന നടത്തിയെന്ന വാദം സാധൂകരിക്കാൻ പ്രോസിക്യൂ...
20 Nov 2026