മലപ്പുറം: എടപ്പാളിൽ ബൈക്ക് അപകടത്തിൽ പരുക്കേറ്റയാളിൽ നിന്ന് എംഡിഎംഎ പിടികൂടി. പട്ടാമ്പി ആമയൂർ സ്വദേശി സിബിനിൽ നിന്നാണ് 21.42 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായത്. ഇയാളെ വാഹനാപകടത്തിൽ പരുക്കറ്റ് ആശുപത്രിയിൽ എത്തിച്ചതായിരുന്നു. അവിടെ നിന്ന് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്.
സിബിൻ സഞ്ചരിച്ച ബൈക്ക്, എടപ്പാളിൽ വെച്ച് അപകടത്തിൽ പെടുകയും, ഗുരുതരമായി പരുക്കേറ്റ ഇയാളെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ആശുപത്രിയിൽ വെച്ച് ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് ഇയാളുടെ പാന്റിന്റെ പോക്കറ്റിൽ വെളുത്ത നിറത്തിലുള്ള ഒരു പാക്കറ്റ് ശ്രദ്ധയിൽ പെട്ടത്. സംശയം തോന്നിയ ഡോക്ടർമാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് പെരിന്തൽമണ്ണ പോലീസ് നടത്തിയ പരിശോധനയിൽ എംഡിഎംഎ ആണെന്ന് സ്ഥിരീകരിക്കുകയും, തുടർന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. മജിസ്ട്രേറ്റ് ആശുപത്രിയിൽ എത്തി പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾ മയക്കുമരുന്ന് വിൽപന നടത്തുന്ന ആളാണെന്ന സൂചന ലഭിച്ചിട്ടുണ്ട്, സംഭവവുമായി ബന്ധപ്പെട്ട മറ്റ് കണ്ണികളെക്കുറിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
“ഞാൻ ട്രാവൽ ഏജന്റല്ല, തന്നോട് ചോദിക്കേണ്ട”, രാഹുൽ ഗാന്ധിയുടെ വിദേശയാത്രയില്‍ ശശിതരൂര്‍