BREAKING NEWS

കനത്ത മൂടൽ മഞ്ഞിൽ റോഡ് കാണാനായില്ല, സിദ്ധാപുരിൽ കാർ തടാകത്തിലേക്കു മറിഞ്ഞ് 4 വയസുകാരിയടക്കം ഒരു കുടുംബത്തിലെ 3 പേർക്ക് ദാരുണാന്ത്യം, മരണവിവരം നാട്ടുകാർ അറിഞ്ഞത് കാർ തടാകത്തിൽ കണ്ടെത്തിയത് പിറ്റേദിവസം, അപകടം ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ

· · 1 min read
Share: Copied!

ഇരിട്ടി; കർണാടകയിലെ കുടക് സിദ്ധാപുരിൽ കാർ തടാകത്തിലേക്കു മറിഞ്ഞ് 4 വയസുകാരിയടക്കം ഒരു കുടുംബത്തിലെ 3 പേർക്ക് ദാരുണാന്ത്യം. സിദ്ധാപുർ ഹൈസ്കൂളിനു സമീപം താമസിക്കുന്ന വിജേഷ് (36), ഭാര്യ പമിത (34), മകൾ ലിയ (4) എന്നിവരാണു മരിച്ചത്. കഴിഞ്ഞദിവസം രാത്രിയാണു സംഭവം. സിദ്ധാപുർ ബദഗ ബനംഗലയിലെ എസ്റ്റേറ്റിൽ ജോലിക്കാരാണ് വിജേഷും പമിതയും. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. കാറിനുള്ളിൽ കുടുങ്ങിയ 3 പേരും മുങ്ങിമരിച്ചു.

വർഷങ്ങൾക്കു മുൻപ് കുടകിൽ താമസമാക്കിയ വിജേഷ് മലയാളിയാണെന്നാണു സൂചന. അതേസമയം കേരളത്തിൽ എവിടെയാണെന്നതു സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല. അപകടം രാത്രി ആരുടെയും ശ്രദ്ധയിൽപെട്ടില്ല. ഇന്നലെ രാവിലെ പ്രദേശത്തെ തോട്ടം തൊഴിലാളികൾ തടാകത്തിൽ കാർ കണ്ടെത്തിയതോടെയാണു മൂന്നുപേരുടേയും മരണം പുറത്തറിഞ്ഞത്. കനത്ത മൂടൽമഞ്ഞിൽ റോഡ് കാണാൻ പറ്റാതായതാണ് അപകട കാരണമെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

വാഹനാപകടത്തിൽ ​ഗുരുതരമായി പരുക്കേറ്റയാളെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു, ഡോക്ടർ രോ​ഗിയുടെ പോക്കറ്റ് പരിശോധിച്ചപ്പോൾ കിട്ടിയത് 21.42 ഗ്രാം എംഡിഎംഎ!! അറസ്റ്റ് ചെയ്ത പ്രതിയെ മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി റിമാൻഡ് ചെയ്തു, പ്രതി മയക്കുമരുന്ന് വിൽപന സംഘത്തിൽപ്പെട്ടയാൾ, കൂട്ടാളികൾക്കായും അന്വേഷണം

BREAKING NEWS
ഒറ്റപ്പാലത്തെ പാൽക്കടയിൽ ജോലിചെയ്തിരുന്ന ​ഗുരുമൂർത്തി ചില്ലറക്കാരനല്ല; ബോളിവു‍ഡ് താരങ്ങളുടെ യാത്രാവഴികളുടെ ചിത്രങ്ങൾ ബിഷ്ണോയ് സംഘത്തിന് കൈമാറി; പ്രതിഫലമായി ലഭിച്ചത് 20,000 ഡോളർ, മുഴുവനും ഭാര്യയുടെ അക്കൗണ്ടിൽ ഭദ്രമാക്കി; തെളിവുകൾ പൊക്കി തൃശൂർ പോലീസ്
14 Nov 2026
BREAKING NEWS
കൊച്ചി തുറമുഖത്ത് കപ്പൽ നങ്കൂരമിട്ടതിന് പിന്നാലെ മരുന്ന് വാങ്ങാൻ പുറത്തുപോയി; മഹാരാഷ്ട്ര സ്വദേശിയായ എൻജിനീയറെ കാണ്മാനില്ല; ഇന്നേക്ക് രണ്ട് ദിവസം
14 Nov 2026
BREAKING NEWS
മലമൂത്ര വിസര്‍ജനം നടത്തിയതിന് മൂന്നു വയസുകാരന് ക്രൂര മര്‍ദനം, കാലില്‍ നിറയെ പാടുകള്‍, അങ്കണവാടി അധ്യാപികയ്ക്ക് സസ്പെൻഷൻ
14 Nov 2026
BREAKING NEWS
കൊച്ചിയിൽ കണ്ട കാഴ്ച എന്നെ വല്ലാതെ വേദനിപ്പിച്ചു... യാതൊരു മടിയുമില്ലാതെ പരസ്യമായി ബീഫ് വിൽക്കുന്നു, നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും ഇടപെടണം, ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ഉത്തരേന്ത്യൻ സ്വദേശി, കമന്റ് ബോക്സില്‍ ബീഫ് റെസിപ്പികള്‍ പങ്കുവച്ച് മലയാളികള്‍
14 Nov 2026