BREAKING NEWS

‘ ഈ കേസിലല്ലാ, ഏതുകേസിലായാലും ഇഡി പറഞ്ഞാലുടൻ ഞങ്ങൾ നടപടി സ്വീകരിക്കില്ല… ചാടിക്കേറി നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ സർക്കാരിന് തലയിൽ മുണ്ടിട്ട് പോകേണ്ട അവസ്ഥയുണ്ടായേനെ… രാഷ്ട്രീയം വേറെ ഗവൺമെന്റ് നടപടികൾ വേറെ…  ഹൈക്കോടതി പറഞ്ഞു, കേസെടുത്തു’-  കെ മുരളീധരൻ

· · 1 min read
Share: Copied!

കോഴിക്കോട്: സിഎംആർഎൽ- എക്‌സാലോജിക് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരായ അന്വേഷണം മരവിപ്പിച്ച സുപ്രീംകോടതി ഉത്തരവിൽ പ്രതികരിച്ച് കെ. മുരളീധരൻ. സർക്കാർ സ്വീകരിച്ചതാണ് ശരിയായ നിലപാടെന്ന് തെളിഞ്ഞു. പാർട്ടി പ്രവർത്തകരുടെ വികാരം മനസിലാക്കുന്നുണ്ടെങ്കിലും സർക്കാർ ഒരു നടപടിയിലേക്ക് കടക്കുമ്പോൾ എല്ലാ വശങ്ങളും ആലോചിക്കും. ചാടിക്കയറി നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ തലയിൽ മുണ്ടിട്ട് പോകേണ്ടിവരുമായിരുന്നെന്നും മുരളീധരൻ കോഴിക്കോട് പ്രതികരിച്ചു.

രാഷ്ട്രീയം വേറെയും സർക്കാർ നടപടികൾ വേറെയുമാണ്. പ്രഥദൃഷ്ടിയാ അന്വേഷണത്തിൽ വീഴ്ച്ച കണ്ടെത്തിയാൽ മാത്രമേ കേസുമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂ. ഹൈക്കോടതി നിർദേശിച്ചതുകൊണ്ടാണ് ഇപ്പോൾ കേസെടുത്തതെന്നും മുരളീധരൻ പറഞ്ഞു. പാർട്ടി പ്രവർത്തകരുടെ വികാരങ്ങൾ മനസിലാക്കുന്നുണ്ടെങ്കിലും ഒരു സർക്കാർ ഒരു നടപടിയിലേക്ക് കടക്കുമ്പോൾ അത് തികച്ചും സുതാര്യമായിരിക്കണം.

ചാടിക്കേറി നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ സർക്കാരിന് തലയിൽ മുണ്ടിട്ട് പോകേണ്ട അവസ്ഥയുണ്ടായേനെ, രാഷ്ട്രീയം വേറെ ഗവൺമെന്റ് നടപടികൾ വേറെ, ഈ കേസിലല്ലാ, ഏതുകേസിലായാലും ഇഡി പറഞ്ഞാലുടൻ ഞങ്ങൾ നടപടി സ്വീകരിക്കില്ല. ആരുടെ പരാതി കിട്ടിയാലും വിജിലൻസിന് അന്വേഷിക്കേണ്ടിവരും. അപ്പോഴാണ് ഹൈക്കോടതി കേസെടുക്കണമെന്ന് പറഞ്ഞത്. അങ്ങനെയാണ് കേസെടുത്തതെന്നും കെ. മുരളീധരൻ ചൂണ്ടിക്കാട്ടി. ഇനി തുടർന്ന് എന്താണോ സുപ്രീംകോടതി പറയുന്നത് അതനുസരിച്ച് മുന്നോട്ടുപോകുമെന്നും മുരളീധരൻ വ്യക്തമാക്കി.

കനത്ത മൂടൽ മഞ്ഞിൽ റോഡ് കാണാതായി, സിദ്ധാപുരിൽ കാർ തടാകത്തിലേക്കു മറിഞ്ഞ് 4 വയസുകാരിയടക്കം ഒരു കുടുംബത്തിലെ 3 പേർക്ക് ദാരുണാന്ത്യം, മരണവിവരം നാട്ടുകാർ അറിഞ്ഞത് കാർ തടാകത്തിൽ കണ്ടെത്തിയത് പിറ്റേദിവസം, അപകടം ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ

BREAKING NEWS
കഞ്ചാവും വലിക്കാനുള്ള ഫുൾസെറ്റപ്പുമായി വനിതാ ഡോക്ടർക്കൊപ്പം ഹോട്ടലിൽ മുറിയെടുത്തു, നട്ടപ്പാതിരായ്ക്ക് റൂമിൽക്കിടന്ന് അടിപിടി, വനിതാ ഡോക്ടറുടെ നിലവിളി കേട്ട് അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥനുനേരെ അസഭ്യ വർഷം, പിന്നാലെ മർദനം!! യുവ ഡോക്ടർക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്, വനിതാ ഡോക്ടറെ അറസ്റ്റ് ...
22 Oct 2026
BREAKING NEWS
ഒരു കരയിൽനിന്ന് മറുകരയിൽ എത്താൻ സഹായിച്ചതിനെ ജീവിതകാലം മുഴുവൻ ചുമന്നു നടക്കേണ്ടതില്ല, അതിനെ ഉപേക്ഷിക്കുന്നത് നന്ദികേടല്ല, നീതി വൈകും, പക്ഷെ സത്യത്തിന്റെ ശബ്ദം ഒരിക്കലും മങ്ങില്ല, സിപിഎമ്മുമായി അകന്ന് പി പി ദിവ്യ??
22 Oct 2026
BREAKING NEWS
കനത്ത മൂടൽ മഞ്ഞിൽ റോഡ് കാണാനായില്ല, സിദ്ധാപുരിൽ കാർ തടാകത്തിലേക്കു മറിഞ്ഞ് 4 വയസുകാരിയടക്കം ഒരു കുടുംബത്തിലെ 3 പേർക്ക് ദാരുണാന്ത്യം, മരണവിവരം നാട്ടുകാർ അറിഞ്ഞത് കാർ തടാകത്തിൽ കണ്ടെത്തിയത് പിറ്റേദിവസം, അപകടം ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ
22 Oct 2026
BREAKING NEWS
വാഹനാപകടത്തിൽ ​ഗുരുതരമായി പരുക്കേറ്റയാളെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു, ഡോക്ടർ രോ​ഗിയുടെ പോക്കറ്റ് പരിശോധിച്ചപ്പോൾ കിട്ടിയത് 21.42 ഗ്രാം എംഡിഎംഎ!! അറസ്റ്റ് ചെയ്ത പ്രതിയെ മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി റിമാൻഡ് ചെയ്തു, പ്രതി മയക്കുമരുന്ന് വിൽപന സംഘത്തിൽപ്പെട്ടയാൾ, കൂട്ടാളികൾക്കായും അന്വേഷണം
22 Oct 2026