BREAKING NEWS

കഞ്ചാവും വലിക്കാനുള്ള ഫുൾസെറ്റപ്പുമായി വനിതാ ഡോക്ടർക്കൊപ്പം ഹോട്ടലിൽ മുറിയെടുത്തു, നട്ടപ്പാതിരായ്ക്ക് റൂമിൽക്കിടന്ന് അടിപിടി, വനിതാ ഡോക്ടറുടെ നിലവിളി കേട്ട് അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥനുനേരെ അസഭ്യ വർഷം, പിന്നാലെ മർദനം!! യുവ ഡോക്ടർക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്, വനിതാ ഡോക്ടറെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

· · 1 min read
Share: Copied!

കൊല്ലം: കഞ്ചാവമായി സുഹൃത്തായ വനിതാ ഡോക്ടർക്കൊപ്പം ഹോട്ടലിൽ മുറിയെടുത്തശേഷം സംഘർഷം ഉണ്ടാക്കിയ സംഭവത്തിൽ അറസ്റ്റിലായ യുവ‍ ഡോക്ടറെ റിമാൻഡ് ചെയ്തു. കൊല്ലത്തെ ആശുപത്രിയിലെ ഡോക്ടറായ തിരുവനന്തപുരം പട്ടം സ്വദേശി അജാസ് ഖാനെ (29) 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.

ചൊവ്വ അർധരാത്രി 12.20നാണ് സംഭവം. അജാസും സുഹൃത്തായ വനിതാ ഡോക്ടറും കൊല്ലത്തെ സ്വകാര്യ ഹോട്ടലിൽ മുറിയെടുത്തിരുന്നു. പിന്നാലെ ഇവർ തമ്മിൽ റൂമിൽവച്ച് വാക്കേറ്റവും സംഘർഷവും ഉണ്ടായി. മുറിയിൽനിന്നു സ്ത്രീയുടെ നിലവിളി കേട്ട ഹോട്ടൽ ജീവനക്കാർ വിവരം അറിയിച്ചതനുസരിച്ചു കൺട്രോൾ റൂം പോലീസ് സ്ഥലത്തെത്തി. മുറി തുറന്ന് അജാസിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ പോലീസിനെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു. തുടർന്ന് കൂടുതൽ പോലീസ് സ്ഥലത്ത് എത്തിയാണ് ഇയാളെ കീഴ്പ്പെടുത്തിയത്. ഇരു ഡോക്ടർമാരും താമസിച്ചിരുന്ന മുറിയിൽ നടത്തിയ പരിശോധനയിൽ 6 ഗ്രാം കഞ്ചാവും ഇതു വലിക്കാൻ ഉപയോഗിക്കുന്ന പ്രത്യേക തരത്തിലുള്ള പേപ്പറും കണ്ടെത്തി.

അതേസമയം അജാസ് തന്നെ മർദിച്ചതായി വനിതാ ഡോക്ടർ പരാതി നൽകി കഞ്ചാവ് കൈവശം വച്ചതിനും പിടികൂടാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും വനിതാ ഡോക്ടറെ മർദിച്ചതിനും അജാസിനെതിരെ കേസ് റജിസ്റ്റർ ചെയ്തു. പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിന് അജാസിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കഞ്ചാവ് കൈവശം വച്ചതിന് വനിതാ ഡോക്ടറെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. അറസ്റ്റിലായ സമയത്ത് അജാസ് ലഹരി ഉപയോഗിച്ചിരുന്നോ എന്ന് വൈദ്യപരിശോധാ ഫലം വന്നതിനു ശേഷമേ പറയാനാകൂ എന്ന് വെസ്റ്റ് പോലീസ് പറഞ്ഞു.

‘ ഈ കേസിലല്ലാ, ഏതുകേസിലായാലും ഇഡി പറഞ്ഞാലുടൻ ഞങ്ങൾ നടപടി സ്വീകരിക്കില്ല… ചാടിക്കേറി നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ സർക്കാരിന് തലയിൽ മുണ്ടിട്ട് പോകേണ്ട അവസ്ഥയുണ്ടായേനെ… രാഷ്ട്രീയം വേറെ ഗവൺമെന്റ് നടപടികൾ വേറെ…  ഹൈക്കോടതി പറഞ്ഞു, കേസെടുത്തു’-  കെ മുരളീധരൻ

 

BREAKING NEWS
നിലവിൽ സുരക്ഷാഭീഷണിയുണ്ടെന്ന് കരുതുന്നില്ല, ഭാവിയിൽ എന്തെങ്കിലും ഭീഷണിയോ മറ്റോ ഉണ്ടെങ്കിൽ കോടതിയെ സമീപിക്കാം...കോടതി!! സുഹൈലിനെ വിയ്യൂർ ജയിലിലേക്ക് മാറ്റണമെന്ന ബോസ്റ്റൽ സ്കൂൾ സൂപ്രണ്ടിന്റെ അപേക്ഷ തള്ളി, ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിക്കാനൊരുങ്ങി പ്രതിഭാഗം, സ്പെഷ്യൽ പ്രോസിക്യൂട്ടർ വേണമെന്ന ആവശ...
22 Oct 2026
BREAKING NEWS
' ഈ കേസിലല്ലാ, ഏതുകേസിലായാലും ഇഡി പറഞ്ഞാലുടൻ ഞങ്ങൾ നടപടി സ്വീകരിക്കില്ല... ചാടിക്കേറി നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ സർക്കാരിന് തലയിൽ മുണ്ടിട്ട് പോകേണ്ട അവസ്ഥയുണ്ടായേനെ... രാഷ്ട്രീയം വേറെ ഗവൺമെന്റ് നടപടികൾ വേറെ...  ഹൈക്കോടതി പറഞ്ഞു, കേസെടുത്തു'-  കെ മുരളീധരൻ
22 Oct 2026
BREAKING NEWS
ഒരു കരയിൽനിന്ന് മറുകരയിൽ എത്താൻ സഹായിച്ചതിനെ ജീവിതകാലം മുഴുവൻ ചുമന്നു നടക്കേണ്ടതില്ല, അതിനെ ഉപേക്ഷിക്കുന്നത് നന്ദികേടല്ല, നീതി വൈകും, പക്ഷെ സത്യത്തിന്റെ ശബ്ദം ഒരിക്കലും മങ്ങില്ല, സിപിഎമ്മുമായി അകന്ന് പി പി ദിവ്യ??
22 Oct 2026
BREAKING NEWS
കനത്ത മൂടൽ മഞ്ഞിൽ റോഡ് കാണാനായില്ല, സിദ്ധാപുരിൽ കാർ തടാകത്തിലേക്കു മറിഞ്ഞ് 4 വയസുകാരിയടക്കം ഒരു കുടുംബത്തിലെ 3 പേർക്ക് ദാരുണാന്ത്യം, മരണവിവരം നാട്ടുകാർ അറിഞ്ഞത് കാർ തടാകത്തിൽ കണ്ടെത്തിയത് പിറ്റേദിവസം, അപകടം ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ
22 Oct 2026