CRIME

‘എന്റെ വീഡിയോ എന്തിനാ എടുക്കുന്നേ…നിനക്ക് കാണണോ, നിന്നെ ഞാൻ പൂട്ടിക്കും, ഈ പഞ്ചായത്ത് മെമ്പറായ എന്റെ വീഡിയോ എടുത്തിട്ട് ഇവിടെ എനിക്കിട്ട് ഒണ്ടാക്കാനാണെങ്കിൽ ഇവിടെ നടക്കത്തില്ല സാറെ, എന്റെ പേര് മനു മത്തായി, പഞ്ചായത്ത് മെമ്പറാ’… മദ്യല​ഹരിയിൽ നടുറോഡിൽ വാഹനം പാർക്ക് ചെയ്ത് എക്സൈസിനെ വെല്ലുവിളിച്ച് സിപിഎം നേതാവ്

· · 1 min read
Share: Copied!

കൊല്ലം: ആര്യങ്കാവ് ചെക്പോസ്റ്റിൽ എക്സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പഞ്ചായത്ത് മെമ്പർ. സിപിഎം നേതാവായ മനു മത്തായി ആണ് എക്സൈസ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചത്. വാഹനം നടുറോഡിൽ നിർത്തിയിട്ട ശേഷമായിരുന്നു തർക്കം. ഗതാഗത തടസ്സമുണ്ടാക്കരുതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞതോടെ തർക്കം രൂക്ഷമായി. ‘ഇത് ഞാൻ പൂട്ടിക്കുമെന്നും പേര് മനു മത്തായി എന്നു’മായിരുന്നു മെമ്പറുടെ ഭീഷണി. ഉദ്യോഗസ്ഥർ മൊബൈൽ ഫോണിൽ ദൃശ്യം പകർത്തിയതിനെയും മനു മത്തായി ചോദ്യം ചെയ്തു.

സാറെ ഇവിടെ ഇവർ പിരിവ് നടത്തുകയാ, ഇത്രയും ഓഫിസർമാർ നിൽക്കുമ്പോൾ ഇതുവഴി കഞ്ചാവ്, എംഡിഎംഎ എന്നിവ കടത്തുകയാ, എന്റെ വീഡിയോ എന്തിനാ എടുക്കുന്നേ…നിനക്ക് കാണണോ, നിന്നെ ഞാൻ പൂട്ടിക്കും, ഇവർ ഈ പഞ്ചായത്ത് മെമ്പറായ എന്റെ വീഡിയോ എടുത്തിട്ട് ഇവിടെ ഒണ്ടാക്കാനാണെങ്കിൽ സാറെ ഇവിടെ നടക്കത്തില്ല, എന്റെ പേര് മനു മത്തായി, പഞ്ചായത്ത് മെമ്പറാ…എന്നായിരുന്നു ഭീഷണി

ഇന്നലെ രാത്രിയായിരുന്നു സംഭവം. അതേസമയം മനു മത്തായി മദ്യ ലഹരിയിലാണ് പ്രശ്‌നം ഉണ്ടാക്കിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. മെമ്പർക്കെതിരെ നിയമപരമായി നീങ്ങുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇതിനിടെ ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ നടക്കുന്നത് ഉദ്യോഗസ്ഥരുടെ പണപ്പിരിവാണെന്നും അതിനെയാണ് താൻ ചോദ്യം ചെയ്തതെന്നും മനു മത്തായി പറഞ്ഞു. വാഹനങ്ങൾ കടത്തിവിടാനും സാധനങ്ങൾ കൊണ്ടുപോകുന്നതിനും ചെക്ക് പോസ്റ്റിൽ ഉദ്യോഗസ്ഥർ പണപ്പിരിവ് നടത്തുന്നുവെന്നും അത് അവസാനിപ്പിക്കുമെന്നുമാണ് താൻ പറഞ്ഞതെന്ന് മനു മത്തായി വിശദീകരിച്ചു.

വന്ദേ മാതരം മുസ്ലിങ്ങളുടെ വിശ്വാസത്തിന് എതിരാണെന്നാണ് കോൺഗ്രസ് പ്രചരിപ്പിക്കുന്നത്, പാടാൻ പറ്റില്ലെന്ന് പറഞ്ഞവരെല്ലാം പാകിസ്താനിൽ പോയി, ഞങ്ങള്‍ ദേശീയ മുസ്ലിങ്ങള്‍, വന്ദേ മാതരം പാടിക്കൊണ്ട് ഈ പെറ്റുവീണ മണ്ണിൽ മരിച്ചുവീഴും- എ പി അബ്ദുള്ളക്കുട്ടി

BREAKING NEWS
മലപ്പുറത്ത് മലഞ്ചരക്ക് കടയിൽ നിന്നും 18,000 രൂപ മോഷ്ടിച്ച് കടന്നു കളഞ്ഞ പ്രതി പിടിയിൽ;കണ്ണൂരിലും സമാന കേസുകളുള്ളയാളാണെന്ന് പൊലീസ്
07 Nov 2026
BREAKING NEWS
രാവിലെ ഓഫീസിലെത്തിയ ജീവനക്കാർ നോക്കുമ്പോൾ കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും കാണാനില്ല! വേങ്ങര പഞ്ചായത്ത് ഓഫീസിൽ മോഷണം; പ്രതിയെ മണിക്കൂറുകൾക്കകം പൊക്കി പൊലീസ്
07 Nov 2026
BREAKING NEWS
വ്യക്തിയോ പാർട്ടിയോ ഭരണഘടനയ്ക്ക് മുകളിലല്ല; കോടതിയുടെ അധികാരം ദുർബലപ്പെടുത്താനുള്ള നീക്കങ്ങൾ ഉരുക്കുമുഷ്ടികൊണ്ട് നേരിടും: സുപ്രീംകോടതി
07 Nov 2026
BREAKING NEWS
‘ജുവനൈൽ ആക്ടിന്റെ മറവിൽ 18 വയസ് തികയാത്തവർക്ക് ആരെയും കൊല്ലാനോ ആക്രമിക്കാനോ കഴിയും എന്ന അവസ്ഥ, ഗൗരവമായി കണക്കാക്കേണ്ട കാര്യം; നിയമത്തിന്റെ മറവിൽ കുറ്റവാളികൾ രക്ഷപ്പെടരുത്‘: രമേശ് ചെന്നിത്തല
07 Nov 2026