BREAKING NEWS

മലപ്പുറത്ത് മലഞ്ചരക്ക് കടയിൽ നിന്നും 18,000 രൂപ മോഷ്ടിച്ച് കടന്നു കളഞ്ഞ പ്രതി പിടിയിൽ;കണ്ണൂരിലും സമാന കേസുകളുള്ളയാളാണെന്ന് പൊലീസ്

· · 1 min read
Share: Copied!

മലപ്പുറം: നഗരത്തിലെ മലഞ്ചരക്ക് കടയിൽനിന്ന് 18,000 രൂപ മോഷ്ടിച്ച പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി കൊണ്ടോട്ടി പോലീസ്. കണ്ണൂർ ശിവപുരം മാലൂർ സ്വദേശി ഹാരിസിനെ (47) പെരിന്തൽമണ്ണയിൽനിന്നാണ് പോലീസ് പിടികൂടിയത്. കൊണ്ടോട്ടി ബസ് സ്റ്റാൻഡിന് സമീപത്തെ ടി.എം. ട്രേഡേഴ്‌സിലാണ് മോഷണം നടന്നത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. കടയിൽ ജീവനക്കാരും ഉടമയും ഇല്ലാത്ത സമയം മനസ്സിലാക്കിയ പ്രതി അകത്തുകയറി ക്യാഷ് കൗണ്ടറിന്റെ വലിപ്പ് തുറന്ന് 18,000 രൂപ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. ഉടമ തിരിച്ചെത്തി പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. തുടർന്ന് കൊണ്ടോട്ടി പോലീസിൽ പരാതി നൽകി.

പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തി. കടയിലെയും പരിസരത്തെയും സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ദൃശ്യങ്ങളിൽനിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് വിവിധ സ്ഥലങ്ങളിൽ അന്വേഷണം വ്യാപിപ്പിച്ചു. തുടർന്ന് മോഷണം നടന്ന് മണിക്കൂറുകൾക്കകം പെരിന്തൽമണ്ണയിൽനിന്ന് ഇയാളെ പിടികൂടുകയായിരുന്നു. മോഷ്ടിച്ച പണവും പ്രതിയിൽനിന്ന് കണ്ടെടുത്തു.

കണ്ണൂർ ജില്ലയിലും ഹാരിസ് മോഷണക്കേസിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. മോഷണം നടന്ന കടയിലെത്തിച്ച് പ്രതിയെ തെളിവെടുപ്പിനും വിധേയനാക്കി. വ്യാപാര സ്ഥാപനങ്ങളിൽ മോഷണം തടയാൻ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെ അറിയിക്കണമെന്നും അധികൃതർ നിർദേശിച്ചു.

BREAKING NEWS
രാവിലെ ഓഫീസിലെത്തിയ ജീവനക്കാർ നോക്കുമ്പോൾ കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും കാണാനില്ല! വേങ്ങര പഞ്ചായത്ത് ഓഫീസിൽ മോഷണം; പ്രതിയെ മണിക്കൂറുകൾക്കകം പൊക്കി പൊലീസ്
07 Nov 2026
BREAKING NEWS
വ്യക്തിയോ പാർട്ടിയോ ഭരണഘടനയ്ക്ക് മുകളിലല്ല; കോടതിയുടെ അധികാരം ദുർബലപ്പെടുത്താനുള്ള നീക്കങ്ങൾ ഉരുക്കുമുഷ്ടികൊണ്ട് നേരിടും: സുപ്രീംകോടതി
07 Nov 2026
BREAKING NEWS
‘ജുവനൈൽ ആക്ടിന്റെ മറവിൽ 18 വയസ് തികയാത്തവർക്ക് ആരെയും കൊല്ലാനോ ആക്രമിക്കാനോ കഴിയും എന്ന അവസ്ഥ, ഗൗരവമായി കണക്കാക്കേണ്ട കാര്യം; നിയമത്തിന്റെ മറവിൽ കുറ്റവാളികൾ രക്ഷപ്പെടരുത്‘: രമേശ് ചെന്നിത്തല
07 Nov 2026
BREAKING NEWS
അമ്മയും മുത്തശ്ശിയും അമ്മാവന്മാരുമടക്കം 7 പേർ വീട്ടിൽ കൊല്ലപ്പെട്ടു; കൂട്ടക്കൊലയിൽ അച്ഛനൊപ്പം പ്രായപൂർത്തിയാകാത്ത മകൾക്കും പങ്കുണ്ടോയെന്ന് അന്വേഷണം
07 Nov 2026