BREAKING NEWS

എട്ടും പൊട്ടും തിരിയാത്ത കൊച്ചിനോട് കൊമ്പുകോർക്കേണ്ട വല്ല ആവശ്യവുമുണ്ടായിരുന്നോ? ഭേഷാ മേടിച്ച് കൂട്ടിയില്ലേ ഇപ്പോൾ!! വാക്കേറ്റ വിവാദത്തിന് ശ്രീലങ്കയ്ക്ക് വൈഭവിന്റെ മറുപടി, 11 പന്തിൽ ഫിഫ്റ്റി, ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ അർധ സെഞ്ചുറി, റെക്കോർഡ്…10 ഫോറും 8 സിക്സറുകളുമടക്കം 94 റൺസെടുത്ത് പുറത്ത്

· · 1 min read
Share: Copied!

ധാംബുള്ള: ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് പരമ്പരയിൽ ഗ്രൂപ്പ് ഘട്ടത്തിലെ ‘വാക്കേറ്റ’വിവാദത്തിൽ ശ്രീലങ്കയ്ക്ക് ഫൈനലിൽ നല്ല കനത്തിൽ തന്നെ മറുപടി നൽകി വൈഭവ് സൂര്യവംശി. 11 പന്തിൽ 50 റൺസ് തികച്ച വൈഭവ്, ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ അർധ സെഞ്ചറിയുടെ റെക്കോർഡ് സ്വന്തം പേരിൽ കുറിച്ചു.

ടോസ് നേടിയ ശ്രീലങ്കയുടെ ഇന്ത്യയെ ആദ്യം ബാറ്റിങ്ങിന് അയക്കാനുള്ള തീരുമാനം പാളി എന്നു തെളിയിക്കുന്നതാണ് വൈഭവിന്റെ പ്രകടനം. താരം 29 ബോളിൽ 10 ഫോറും 8 സിക്സറുകളുമടക്കം 94 റൺസെടുത്ത് പുറത്തായി. ഓപ്പണിങ് ബാറ്റർമാരെ നഷ്ട‌പ്പെട്ട ഇന്ത്യ 13 ഓവർ പിന്നിട്ടപ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 148 റൺസ് എന്ന നിലയിലാണ്.

ഗ്രൂപ്പ് ഘട്ടത്തിൽ ഇരുടീമുകളും നേർക്കുനേർ വന്നപ്പോൾ ശ്രീലങ്കൻ താരങ്ങളുമായി വൈഭവ് വാക്കേറ്റത്തി‍ൽ ഏർപ്പെട്ടത് വിവാദമായിരുന്നു. സൂപ്പർ ഓവറിലേക്കു നീണ്ട മത്സരം ലങ്ക ജയിച്ചതിനു പിന്നാലെയായിരുന്നു സംഭവം. വിജയാഹ്ലാദത്തിനിടെ ലങ്കൻ താരങ്ങൾ പ്രകോപനപരമായി സംസാരിച്ചതാണ് വൈഭവിനെ ചൊടിപ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ക്രിക്ബസ് റിപ്പോർട്ട് പ്രകാരം, വൈഭവിനോട് ഹലംബഗെ ‘‘മത്സരം കഴിഞ്ഞു… ഇനി നീ വീട്ടിൽ പോ…’’ എന്ന് പറഞ്ഞതാണ് താരത്തെ പ്രകോപിപ്പിച്ചത്. ഹലംബഗെയെ വൈഭവ് തള്ളിമാറ്റിയപ്പോൾ ലങ്കയുടെ രാജ്യാന്തര താരമായ നിരോഷൻ ധിക്‌വെല്ല ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

‘ഞങ്ങൾക്ക് ദൈവത്തെ ആരാധിക്കണം, ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന നീതി ലഭിക്കണം’- വിശ്വാസികൾ, ആരോപണങ്ങൾ തള്ളി, ജീവനക്കാരെ പഴിചാരി പാസ്റ്റർ ബിനു വാഴമുട്ടം!! ‘ഓമല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റിന് തന്നോട് വ്യക്തി വൈരാഗ്യം, സ്വത്ത് തട്ടിയെടുത്തിട്ടില്ല, അന്തേവാസിയുടെ സ്വത്ത് അവരുടെ സമ്മതത്തോടെ മറ്റൊരാള്‍ക്ക് എഴുതി നല്‍കി, രേഖ ഹാജരാക്കും’

 

 

 

BREAKING NEWS
വിവാഹത്തിനു മുൻപ് താൻ രണ്ടുമാസം ​ഗർഭിണിയാണെന്ന് 19 കാരി, പെൺകുട്ടിയെ നിർബന്ധിച്ച് ​വിഷം കഴിപ്പിച്ചു, പിന്നാലെ മർദിച്ചും തലയണകൊണ്ടും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മാതാപിതാക്കൾ, ഏഴ് മാസത്തിനിടെ ഇറാനിൽ കൊല്ലപ്പെട്ടത് 84 സ്ത്രീകളും പെൺകുട്ടികളും, ശിരോവസ്ത്രം ധരിക്കാതെ സംഗീതപരിപാടി അവതരിപ്പിച്ച ​ഗായ...
26 Nov 2026
BREAKING NEWS
'പുറത്തുപറഞ്ഞാൽ കൊന്നു കളയും'; പൊന്നാനിയിൽ പത്തുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു; 61കാരന് 54 വർഷം കഠിനതടവും 2.8 ലക്ഷം രൂപ പിഴയും
26 Nov 2026
BREAKING NEWS
'ഇപ്പോൾ നടക്കുന്ന സംഭവങ്ങളിൽ എന്റെ വേദനയും ദുഃഖവും അടക്കിവെച്ചിരിക്കുകയാണ്; എല്ലാത്തിനും ഒരു അവസാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു'; കോൺ​ഗ്രസിലെ പോർവിളികളോടും വിവാദങ്ങളോടും പ്രതികരിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ
26 Nov 2026
BREAKING NEWS
പാതി മയക്കത്തിൽ ചെവിയും വാലും ആട്ടാതെ ചക്കക്കൊമ്പൻ, കുങ്കിയാനകളുമായി ദൗത്യസംഘമെത്തിയതോടെ ഉണർന്നു, അടുത്ത ഡോസുകൾ കൊടുക്കാനായി തയാറെടുക്കുന്നതിനിടെ ദൗത്യസംഘത്തിനു നേരെ പാഞ്ഞടുത്തു- സേനാംഗങ്ങൾ രക്ഷപ്പെട്ടത് അദ്ഭുതകരമായി- വനം വകുപ്പ്!! വെടിപൊട്ടിച്ച് കാട്ടിലേക്കോടിച്ച ചക്കക്കൊമ്പനെ വീണ്ടും ട്രാക്ക് ച...
26 Nov 2026