ചീങ്കല്ലേൽ ഫിലിംസിൻ്റെ ബാനറിൽ
ജോസ് കൂട്ടക്കര നിർമ്മിച്ച് സുരേന്ദ്രൻ പയ്യാനക്കൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ “പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം ” എന്ന ചിത്രത്തിന്റെ മനോഹരമായ ട്രെയിലർ ആണ് മലയാളത്തിന്റെ പ്രിയ താരം സുധീഷ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ പുറത്തിറക്കിയത്. ഒരു കല്യാണ വീട്ടിൽ നടക്കുന്ന മനോഹരമായ രസക്കാഴ്ചകളും അതോടൊപ്പം തന്നെ അല്പം നൊമ്പരം ഉണർത്തുന്ന ജീവിതത്തിന്റെ നേർക്കാഴ്ചകളും നമുക്ക് ഈ ട്രെയിലറിൽ കാണാൻ സാധിക്കും. ഉണ്ണിരാജ, സി.എം ജോസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. വയനാട്ടിലെ കാപ്പി കർഷകനും ഫ്ലോർമിൽ ഉടമസ്ഥനുമായ 40ത് കഴിഞ്ഞ പുഷ്പാംഗദന്റെ ഏറേ നാളത്തെ വിവാഹാലോചനകൾക്കു ശേഷം ഒടുവിൽ സുന്ദരിയായ ഒരു പെൺകുട്ടിയെ കണ്ടെത്തുന്നു.
വിവാഹത്തിനായുള്ള ഒരുക്കങ്ങൾ തകൃതിയായി നടന്നുകൊണ്ടിരിക്കുമ്പോൾ കല്യാണത്തലേന്ന് പുഷ്പാംഗദന്റെ
മൂന്ന് അമ്മാവന്മാരും അവരുടെ കുടുംബാംഗങ്ങളും മറ്റു ബന്ധുക്കളും എത്തുന്നു. തുടർന്നുണ്ടാവുന്ന സംഭവബഹുലമായ നർമ്മ മുഹൂർത്തങ്ങളാണ് ഈ ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്.
കോമഡി റൊമാന്റിക് ജോണറിൽ വയനാടിന്റെ പശ്ചാത്തലത്തിൽ പൂർണമായും ചിത്രീകരിച്ച ഈ സിനിമയിൽ ഉണ്ണിരാജ എന്ന നടൻ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. ചിത്രത്തിൽ ഉണ്ണിരാജ സി. എം ജോസ് എന്നിവരെ കൂടാതെ ഗിനീഷ് ഗോവിന്ദ്,രമേഷ് കാപ്പാട്,റോയ് പുനലൂർ, സുരേഷ് മഞ്ഞപ്പാലം, ഷിജിത്ത് മണവാളൻ, ജലജാ റാണി,നിധിഷ കണ്ണൂർ,
നിമിഷ ബിജോ,
കൃഷ്ണപ്രിയ,വിലു ജനാർദ്ദനൻ,പ്യാരിജാൻ,കൃഷ്ണ ബാലുശ്ശേരി,
ഷെറിൻ തോമസ്,റീന തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. ചിത്രത്തിന്റെ സിനിമറ്റോ ഗ്രാഫിയും എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നത് അഷ്റഫ് പാലാഴിയാണ്.
ഗിരീഷ് ആമ്പ്ര,
അഡ്വക്കേറ്റ് ശ്രീരഞ്ജിനി എന്നിവർ എഴുതിയ മനോഹരമായ വരികൾക്ക് ശ്രീജിത്ത് റാം ആണ് സംഗീതം പകർന്നിരിക്കുന്നത്. രാജേഷ്, നിഷാദ്, അമല റോസ് ഡൊമിനിക് എന്നിവരാണ് ചിത്രത്തിലെ ഹൃദയസ്പർശിയായ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
പ്രൊഡക്ഷൻ കൺട്രോളർ-രൂപേഷ് വെങ്ങളം, ആർട്ട്-വിനയൻ വള്ളിക്കുന്ന്,മേക്കപ്പ്-പ്യാരി ജാൻ പാരിസ് മേക്ക് ഓവർ,
കോസ്റ്റ്യൂം ഡിസൈനർ -രാജൻ തടായിൽ,
അസ്സോസിയേറ്റ് ഡയറക്ടർ-ഹാഷിം സക്കീർ നീലാടൻ, രാഹുൽ ആർ ടി പി,
പശ്ചാത്തല സംഗീതം- ശ്രീജിത്ത് റാം,
പ്രൊഡക്ഷൻ മാനേജർ-രാജീവ് ചേമഞ്ചേരി,വിഷ്ണു
ഒ.കെ,സ്റ്റുഡിയോ-
മലയിൽ ഫിലിം സ്റ്റുഡിയോ എറണാകുളം,
സ്റ്റിൽസ്-കൃഷ്ണദാസ് വളയനാട്,
ഡിസൈൻസ് – സുജിബാൽ
വിതരണം-മൂവി മാർക്ക് റിലീസ്,
പി ആർ ഒ-എ എസ് ദിനേശ്, മനു ശിവൻ.
ചിത്രം ജനുവരി 16ന് തിയേറ്ററുകളിൽ എത്തും.
“പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം” ലളിതവും രസകരവുമായ ട്രെയിലർ എത്തി..
YOU MAY ALSO LIKE
BREAKING NEWS
ബാർ ലൈസൻസ് അനുവദിക്കുന്നതിനായി എക്സൈസ് കമ്മീഷണർ സർക്കാരിനെ സമീപിച്ചു, അപേക്ഷയിൽ പുതിയ മദ്യനയം നിലവിൽ വന്നശേഷം മാത്രം ലൈസൻസ് അനുവദിച്ചാൽ മതിയെന്ന് സർക്കാർ മറുപടി, പുല്ലുവില നൽകി എക്സൈസ് കമ്മീഷണറുടെ നീക്കം!! നടപടി കടുപ്പിച്ച് എക്സൈസ് മന്ത്രി, കമ്മീഷണർ പുറത്തേക്ക്?
BREAKING NEWS
മുത്തശ്ശിയുടെ പ്രേതബാധ ഒഴിപ്പിക്കാന്‍ വിളിച്ചുവരുത്തി, 16കാരിയെ പീഡിപ്പിച്ചത് വയോധികയെ മയക്കി കിടത്തിയ ശേഷം, പീഡനം വിവരം സമ്മതിക്കുന്ന മതപണ്ഡിതന്റെ ശബ്ദസന്ദേശം പുറത്ത്
BREAKING NEWS
കരിപ്പൂരിൽ ഒരുകോടിയുടെ കള്ളക്കടത്തു സ്വർണവുമായെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, പ്രതികളെ പിടികൂടാൻ ശ്രമിച്ച ഹോം ഗാർഡിന്റെ ശരീരം കടിച്ചുപറിച്ചു, പോലീസിനുനേരെ കാറിടിച്ചുകയറ്റാൻ ശ്രമം, രക്ഷപ്പെട്ടത് റോഡരികിലേക്കു ചാടിമാറി, ഇടുക്കി സ്വദേശിനി ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ, സ്വർണം കൊടുത്തുവിട്ടത് ത...
BREAKING NEWS
അവസാനമായി മകൻ വിളിച്ചത് ഉടൻ വീട്ടിലെത്തുമെന്ന് പറയാൻ... ഓടി രക്ഷപ്പെടാൻ ശ്രമിച്ച അഭിറാമിനെ 17 കാരൻ പിന്നിൽനിന്ന് തലയ്ക്കടിച്ചു വീഴ്ത്തി, കഴുത്തിൽ ബെൽറ്റ് മുറുക്ക് കൊന്നു, പ്രതി ഉന്നമിട്ടത് ആദ്യകാമുകിയുടെ പുതിയ ആൺ സുഹൃത്തിനെ, രണ്ടാം പ്രതി മരിച്ച വിദ്യാർഥിയുടെ സുഹൃത്തായ പെൺകുട്ടി... പ്രണയപ്പകയ്ക്...