BREAKING NEWS

അവസാനമായി മകൻ വിളിച്ചത് ഉടൻ വീട്ടിലെത്തുമെന്ന് പറയാൻ… ഓടി രക്ഷപ്പെ‌ടാൻ ശ്രമിച്ച അഭിറാമിനെ 17 കാരൻ പിന്നിൽനിന്ന് തലയ്ക്കടിച്ചു വീഴ്ത്തി, കഴുത്തിൽ ബെൽറ്റ് മുറുക്ക് കൊന്നു, പ്രതി ഉന്നമിട്ടത് ആദ്യകാമുകിയുടെ പുതിയ ആൺ സുഹൃത്തിനെ, രണ്ടാം പ്രതി മരിച്ച വിദ്യാർഥിയുടെ സുഹൃത്തായ പെൺകുട്ടി… പ്രണയപ്പകയ്ക്ക് പിന്നിൽ മുൻ കാമുകിയയച്ചു നൽകിയ ഒരു ഫോട്ടോ, 3 പേർ അറസ്റ്റിൽ

· · 1 min read
Share: Copied!

കഴക്കൂട്ടം: തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർഥി എ.ഡി.അഭിരാമിനെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി തള്ളിയ കേസിൽ 3 പേർ അറസ്റ്റിലായി പതിനേഴുകാരനെയും പെൺസുഹൃത്തായ അനന്തയെയും (18), ഉമർ (21) എന്ന ഗുണ്ടയെയുമാണ് പോലീസ് അറസ്റ്റു ചെയ്തത്. പതിനേഴുകാരൻ കേസിൽ ഒന്നാം പ്രതിയും ഉമർ രണ്ടാം പ്രതിയും അനന്ത മൂന്നാം പ്രതിയുമാണ്. പ്രണയപ്പകയാണ് കൊലപാതകത്തിൽ കലാശിച്ചത്.

അതേസമയം ഒന്നാം പ്രതിയായ പതിനേഴുകാരനാണ് അഭിരാമിനെ ബെൽറ്റ് ഉപയോഗിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. തുടർന്നു ഉമറിനെ മൃതദേഹം മറവു ചെയ്യാൻ വിളിക്കുകയായിരുന്നു. അനന്തയുടെ ഫോൺ ഉപയോഗിച്ചാണ് അഭിരാമിനെ കൊലപാതകം നടന്ന പാങ്ങപ്പാറയിലേക്ക് വിളിച്ചു വരുത്തിയത്. അഭിരാമിന്റെ സുഹൃത്തിനെ കൊല്ലാനാണ് പതിനേഴുകാരൻ പദ്ധതിയിട്ടത്. അഭിരാമിനെ ഭീഷണിപ്പെടുത്തി സുഹൃത്തിന്റെ വിളിച്ചു വരുത്തുകയായിരുന്നു ലക്ഷ്യം. അഭിറാം വിളിച്ചിട്ടും സുഹൃത്തു വന്നില്ല. ഇതോടെയാണ് അഭിരാമിനെ കൊലപ്പെടുത്തിയത്.

സംഭവത്തെക്കുറിച്ച് പോലീസ് നൽകുന്ന വിശദീകരണം ഇങ്ങനെ- മുൻ കാമുകിയുമായുള്ള തർക്കം കാരണമാണ് പതിനേഴുകാരൻ കൊലപാതകം ആസൂത്രണം ചെയ്തത്. പതിനേഴുകാരനും കാമുകിയും വേർപിരിഞ്ഞിരുന്നു. പതിനേഴുകാരൻ പിന്നീട് അഭിരാമിന്റെ സുഹൃത്തായ അനന്തയുമായി പ്രണയത്തിലായി. കഴക്കൂട്ടം ഗവ. ഐടിഐ വിദ്യാർഥിനിയാണ് അനന്ത. പഴയ കാമുകി തന്റെ പുതിയ കാമുകനുമായുള്ള ചിത്രം പതിനേഴുകാരന് അയച്ചതാണ് പ്രകോപനമായത്. ഇതോടെ, പുതിയ കാമുകനെ വക വരുത്താൻ തീരുമാനിച്ചു. അയാൾ അഭിരാമിന്റെ സുഹൃത്തായിരുന്നു. ഇയാൾ കാരണമാണ് കാമുകി തന്നിൽ‍നിന്ന് അകന്നതെന്നാണ് പതിനേഴുകാരൻ വിശ്വസിച്ചിരുന്നത്.

അഭിരാമിലൂടെ കാമുകനെ വിളിച്ചു വരുത്താനായിരുന്നു പദ്ധതി. അഭിരാമും അനന്തയുമായി പരിചയമുണ്ടായിരുന്നു. അഭിരാം അനന്തയ്ക്ക് സന്ദേശം അയച്ചിരുന്നത് പക വർധിപ്പിച്ചു. അനന്തയുടെ ഫോൺ പതിനേഴുകാരൻ 2 ദിവസം മുൻപ് വാങ്ങി. അനന്തയെന്ന പേരിൽ അഭിറാമിന് നിരന്തരം സന്ദേശം അയച്ചു. കാണാൻ പാങ്ങപ്പാറയിലേക്ക് വരാൻ നിർദേശിച്ചു. ഇതനുസരിച്ചാണ് അഭിരാം പാങ്ങപ്പാറയിലെത്തിയത്. വാക്കു തർക്കത്തിനിടെ അഭിരാം ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പതിനേഴുകാരൻ തലയ്ക്കടിച്ചു വീഴ്ത്തിയശേഷം ബെൽറ്റ് ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ഒളിപ്പിക്കാനായി പരിചയക്കാരനായ ഉമറിനെ വിളിച്ചുവരുത്തി.

അതേസമയം ഞായറാഴ്ച കാണാതായ അഭിരാമിന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ ശ്രീകാര്യം പാങ്ങപ്പാറ കമുകി‍ൻകോട് ക്ഷേത്രത്തിനു സമീപത്തെ ഒഴിഞ്ഞ പറമ്പിൽനിന്ന് ഇന്നലെ വൈകിട്ടാണ് കണ്ടെത്തിയത്. പാങ്ങപ്പാറ ഭഗത്‌സിങ് നഗറിൽ പുതുവൽ പുത്തൻ വീട്ടിൽ മധുകുമാറിന്റെയും ധർമജയുടെയും മകനാണ്. നാലാഞ്ചിറയിലെ സ്കൂളിൽ പഠിക്കുന്ന അഭിരാം ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നോടെയാണു വീട്ടിൽനിന്നിറങ്ങിയത്. രാത്രി ഏഴോടെ വീട്ടിലേക്കു വിളിച്ച് താൻ ഉടൻ എത്തുമെന്നു പറഞ്ഞെങ്കിലും പിന്നീടു വിളിച്ചപ്പോൾ ഫോൺ ഓഫായിരുന്നു. ഫോണിൽ വിളിച്ചു കിട്ടാതായതോടെ വീട്ടുകാർ ശ്രീകാര്യം പോലീസിൽ പരാതി നൽകുകയായിരുന്നു.

കാണാതായ കേസ് അന്വേഷണത്തിനിടെയാണ് പെൺസുഹൃത്തും കൗമാരക്കാരനും കസ്റ്റഡിയിലായത്. അഭിരാം വീട്ടിൽനിന്നിറങ്ങുന്നതിനു മുൻപ് പെൺസുഹൃത്തിന്റെ സമൂഹമാധ്യമ അക്കൗണ്ടിൽനിന്നു സന്ദേശം എത്തിയതായി പോലീസ് കണ്ടെത്തി. കൂടാതെ കസ്റ്റഡിയിലുള്ള കൗമാരക്കാരനൊപ്പം കാറിൽ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. ഇവരെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകം സമ്മതിച്ചതും മൃതദേഹം ഒളിപ്പിച്ച സ്ഥലം വെളിപ്പെടുത്തിയതും. അഭിരാമിന്റെ പോസ്റ്റ്മോർട്ടം ഇന്നു നടക്കും. അമ്മ വിദേശത്താണ്. അച്ഛൻ മധുകുമാർ ലോഡിങ് തൊഴിലാളിയാണ്. അഭിരാമിന് ഒരു സഹോദരിയുമുണ്ട്.

പാങ്ങപ്പാറയിൽ 17കാരന്റെ കൊലപാതകം ആസൂത്രിതം; പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാമിൽനിന്ന് സന്ദേശമയച്ച് വിളിച്ചുവരുത്തി, ആളൊഴിഞ്ഞ വാഴത്തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി; ബെൽറ്റ് കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് ആദ്യ മൊഴി; പിന്നീട് മാറ്റി പറഞ്ഞ് പ്രതി

BREAKING NEWS
അമിത വേ​ഗത്തിൽ പാഞ്ഞത്തിയ ഫോർച്യൂണർ ഫുട്പാത്തിൽ വിശ്രമിക്കുകയായിരുന്ന കുടുംബത്തിന്റെ ദേഹത്തേക്ക് പാഞ്ഞുകയറി; അമ്മയ്ക്കും മകനും ദാരുണാന്ത്യം, രണ്ട് പേർക്ക് ഗുരുതര പരിക്ക്, വാഹനത്തിൽ പൊട്ടിക്കാത്ത നിലയിൽ ആറ് ബിയർ കാനുകൾ, യുവാവ് അറസ്റ്റിൽ, പ്രതി മദ്യപിച്ചിരുന്നോയെന്നറിയാൻ വൈദ്യ പരിശോധന
03 Nov 2026
BREAKING NEWS
കരിപ്പൂരിൽ ഒരുകോടിയുടെ കള്ളക്കടത്തു സ്വർണവുമായെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, പ്രതികളെ പിടികൂടാൻ ശ്രമിച്ച ഹോം ഗാർഡിന്റെ ശരീരം കടിച്ചുപറിച്ചു, പോലീസിനുനേരെ കാറിടിച്ചുകയറ്റാൻ ശ്രമം, രക്ഷപ്പെട്ടത് റോഡരികിലേക്കു ചാടിമാറി, ഇടുക്കി സ്വദേശിനി ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ, സ്വർണം കൊടുത്തുവിട്ടത് ത...
03 Nov 2026
BREAKING NEWS
ബാർ ലൈസൻസ് അനുവദിക്കുന്നതിനായി എക്സൈസ് കമ്മീഷണർ സർക്കാരിനെ സമീപിച്ചു, അപേക്ഷയിൽ പുതിയ മദ്യനയം നിലവിൽ വന്നശേഷം മാത്രം ലൈസൻസ് അനുവദിച്ചാൽ മതിയെന്ന് സർക്കാർ മറുപടി, പുല്ലുവില നൽകി എക്സൈസ് കമ്മീഷണറുടെ നീക്കം!! നടപടി കടുപ്പിച്ച് എക്സൈസ് മന്ത്രി, കമ്മീഷണർ പുറത്തേക്ക്?
03 Nov 2026
BREAKING NEWS
മുത്തശ്ശിയുടെ പ്രേതബാധ ഒഴിപ്പിക്കാന്‍ വിളിച്ചുവരുത്തി, 16കാരിയെ പീഡിപ്പിച്ചത് വയോധികയെ മയക്കി കിടത്തിയ ശേഷം, പീഡനം വിവരം സമ്മതിക്കുന്ന മതപണ്ഡിതന്റെ ശബ്ദസന്ദേശം പുറത്ത്
03 Nov 2026