BREAKING NEWS

കരിപ്പൂരിൽ ഒരുകോടിയുടെ കള്ളക്കടത്തു സ്വർണവുമായെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, പ്രതികളെ പിടികൂടാൻ ശ്രമിച്ച ഹോം ഗാർഡിന്റെ ശരീരം കടിച്ചുപറിച്ചു, പോലീസിനുനേരെ കാറിടിച്ചുകയറ്റാൻ ശ്രമം, രക്ഷപ്പെട്ടത് റോഡരികിലേക്കു ചാടിമാറി, ഇടുക്കി സ്വദേശിനി ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ, സ്വർണം കൊടുത്തുവിട്ടത് താമരശ്ശേരി സ്വദേശിയെന്ന് സൂചന

· · 1 min read
Share: Copied!

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ ഒരുകോടി 10 ലക്ഷം രൂപയുടെ കടത്തുസ്വർണവുമായെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. തടയാൻശ്രമിച്ച പോലീസിനുനേരേ ആക്രമണം. ഉദ്യോ​ഗസ്ഥനു നേരേ കുതിച്ചുവന്ന അക്രമിസംഘത്തിന്റെ കാറിനുമുൻപിൽനിന്ന് റോഡരികിലേക്ക് ചാടിമാറിയതിനാൽ അപായം സംഭവിച്ചില്ല. ഹോം​ഗാർഡിന്റെ ശരീരം കടിച്ചുപറിച്ചു.

കരിപ്പൂരിൽ തിങ്കളാഴ്‌ച പുലർച്ചെ മൂന്നിനാണ് സംഭവം. യുവതിയുൾപ്പെടെ നാലുപേരെ കേസിൽ പിടികൂടി. ബാക്കിയുള്ളവർ കടന്നുകളഞ്ഞു. സ്വർണവുമായി എത്തിയ ഇടുക്കി വണ്ടൻമേട് സ്വദേശിനി അഭിരാമി (27), സ്വീകരിക്കാൻ എത്തിയ എറണാകുളം സ്വദേശി ഹർഷൽ (40), സ്വർണം പൊട്ടിക്കലിനെത്തിയ സംഘത്തിലെ നാദാപുരം കല്ലാച്ചി സ്വദേശികളായ സായന്ത് (28), ബബിലേഷ് (40) എന്നിവരാണ് പിടിയിലായത്.

നേരത്തെതന്നെ വിമാനത്താവള ആഗമനമേഖലയിൽ സംശയാസ്‌പദമായ രീതിയിൽ ഒരുസംഘത്തെ പോലീസ് കണ്ടെത്തിയിരുന്നു. ഗേറ്റിനു പുറത്തേക്കുവന്ന യാത്രക്കാരിയെ സംഘം പിന്തുടരുന്നതുകണ്ട പോലീസ് പിന്നാലെക്കൂടി. സ്വീകരിക്കാനെത്തിയ ആളുടെകൂടെ പാർക്കിങ് ഏരിയയിലേക്കുപോയ യുവതിയെ ഈ സംഘം തടയുകയും അവരുടെ ട്രോളിബാഗിൽ പിടിമുറുക്കുകയും ചെയ്തു. യുവതിയുടെ കൂടെയുള്ള യുവാവുമായി ബലപ്രയോഗത്തിലെത്തിയപ്പോൾ പോലീസ് അതിവേഗം ഇടപെട്ട് ഇവരെ കീഴ്‌പ്പെടുത്തി.

ഇതോടെ സംഘം പോലീസിനുനേരേ തിരിഞ്ഞു. ഹോം ഗാർഡ് മുരളീകൃഷ്ണയുടെ ശരീരം കടിച്ചുമുറിച്ചു. അക്രമിസംഘത്തിലെ കുറച്ചുപേർ അതിനിടെ കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ച സ്‌പെഷ്യൽ സ്‌ക്വാഡിലെ പോലീസുകാരനെ കാറിടിപ്പിക്കാനായി പിന്നെ പ്രതികളുടെ ശ്രമം. റോഡരികിലേക്കു ചാടിമാറിയാണ് അദ്ദേഹം രക്ഷപ്പെട്ടത്.

അതേസമയം പിടിയിലായവരെ വിശദമായി ചോദ്യംചെയ്തതോടെയാണ് സ്വർണക്കടത്തും പൊട്ടിക്കൽശ്രമവും പുറത്തായത്. അഭിരാമിയുടെ ബാഗേജിൽ താമരശ്ശേരി സ്വദേശി സ്വാലിഹ് കൊടുത്തുവിട്ട സ്വർണമായിരുന്നൂവെന്ന് പോലീസിനു വിവരംകിട്ടി. അത് തട്ടിയെടുക്കാൻ രണ്ടു കാറുകളിലായി പത്തുപേരാണ് എത്തിയതെന്നും വ്യക്തമായി. അഭിരാമിയുടെ ബാഗേജിലെ എമർജൻസി ലാമ്പിൽ ഒളിപ്പിച്ചനിലയിൽ 817 ഗ്രാം വരുന്ന 14 ഗോൾഡ് പ്ലേറ്റുകൾ കണ്ടെടുത്തു. സ്വർണത്തിന് ഒരുകോടി പത്തുലക്ഷം രൂപ വിലവരും. അഭിരാമിക്ക് പ്രതിഫലമായി നൽകാൻ സൂക്ഷിച്ച 67,000 രൂപയും ഹർഷൽ സഞ്ചരിച്ച കാറും തുടർനടപടിക്കായി കസ്റ്റംസിനു കൈമാറും.

അവസാനമായി മകൻ വിളിച്ചത് ഉടൻ വീട്ടിലെത്തുമെന്ന് പറയാൻ… ഓടി രക്ഷപ്പെ‌ടാൻ ശ്രമിച്ച അഭിറാമിനെ 17 കാരൻ പിന്നിൽനിന്ന് തലയ്ക്കടിച്ചു വീഴ്ത്തി, കഴുത്തിൽ ബെൽറ്റ് മുറുക്ക് കൊന്നു, പ്രതി ഉന്നമിട്ടത് ആദ്യകാമുകിയുടെ പുതിയ ആൺ സുഹൃത്തിനെ, രണ്ടാം പ്രതി മരിച്ച വിദ്യാർഥിയുടെ സുഹൃത്തായ പെൺകുട്ടി… പ്രണയപ്പകയ്ക്ക് പിന്നിൽ മുൻ കാമുകിയയച്ചു നൽകിയ ഒരു ഫോട്ടോ, 3 പേർ അറസ്റ്റിൽ

BREAKING NEWS
നേപ്പാളിൽ എവറസ്റ്റിന് സമീപം രണ്ട് ഹെലികോപ്ടറുകൾ കൂട്ടിയിടിച്ച് തകർന്നു; ഇന്ത്യക്കാരന് ദാരുണാന്ത്യം; അപകടം ലാൻഡിങ്ങിനിടെ; വീഡിയോ
03 Nov 2026
BREAKING NEWS
ദീപാവലി വിപണിക്ക് ആവേശം പകരാൻ സ്വർണ്ണവിലയിലെ ഇടിവ്; കേരളത്തിലെ ജ്വല്ലറികൾ തൻതേരസ്–ദീപാവലി വ്യാപാരത്തിനായി ഒരുങ്ങി
03 Nov 2026
BREAKING NEWS
എസ്ഐആറിലൂടെ അഞ്ച് സംസ്ഥാനങ്ങളിൽ മാത്രം 2.29 കോടി വോട്ടർമാർ കുറഞ്ഞു; 90 ശതമാനവും ഉത്തർപ്രദേശിൽ, 2.04 കോടി വോട്ടർമാരുടെ കുറവ്; ഉത്തരാഖണ്ഡിൽ എട്ട് ലക്ഷം പേരുടെ കുറവ്
03 Nov 2026
BREAKING NEWS
ഒമാൻ തീരത്ത് ഇന്ത്യൻ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം, കപ്പലിൽ പതിച്ചത് അജ്ഞാത വസ്തു, ഗുജറാത്ത് സ്വദേശിയായ നാവികൻ കൊല്ലപ്പെട്ടു, 13 പേരെ രക്ഷപ്പെടുത്തി!! ഗൾഫ് സമുദ്രപരിധിയിൽ ചരക്കുകപ്പലുകൾക്കും എണ്ണക്കപ്പലുകൾക്കും നേരെയുണ്ടായ ആക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടത് 22 ഇന്ത്യക്കാർ, അതിൽ 14 പേർ നാവികർ
03 Nov 2026