BREAKING NEWS

’ വിവാഹം ഉടനുണ്ടാകും; എന്റെ സന്തോഷവും സങ്കടവും ദേഷ്യവും വാശിയും അഹങ്കാരവും ഒപ്പം ​ഗുണവശങ്ങളും മനസിലാക്കിയ ഒരാളെ കണ്ടെത്തി; പണവും പ്രശസ്തിയുമല്ല, സമാധാനമാണ് പ്രധാനം; ’; വ്യക്തി ജീവിതത്തിലെ പ്രധാന വിശേഷം പങ്കുവച്ച് ​ഗായിക റിമി ടോമി

· · 1 min read
Share: Copied!

വീണ്ടും വിവാഹിതയാകാൻ ഒരുങ്ങുകയാണെന്ന വാർത്ത പങ്കുവച്ച് ഗായിക റിമി ടോമി. യുട്യൂബിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് റിമി ഇക്കാര്യം അറിയിച്ചത്. 2026ൽ തനിക്ക് അനുയോജ്യനായ പങ്കാളിയെ കണ്ടെത്തി എന്ന് റിമി വെളിപ്പെടുത്തി. പങ്കാളിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുമെന്നും റിമി ടോമി പറഞ്ഞു.

റിമി ടോമിയുടെ വാക്കുകൾ: മൂന്നു വർഷം മുന്നേ എന്റെ കല്യാണമായി എന്ന തരത്തിൽ ഓൺലൈനിൽ വാർത്തകൾ വന്നപ്പോൾ ഞാൻ ഇതുപോലെ ഒരു വിഡിയോ ഇട്ടിരുന്നു. അന്ന് കല്യാണം ആയിട്ടില്ല എന്ന് ഞാൻ പറഞ്ഞിരുന്നു. രണ്ടാമത് ഒരു കല്യാണം കഴിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് ഇഷ്ടമാണോ അല്ലയോ എന്ന് ഞാൻ കാനഡയിലെ ഒരു സ്റ്റേജിൽ ചോദിച്ചത് ഭയങ്കര വൈറൽ ആയിരുന്നു. അപ്പോൾ എല്ലാവരും എന്നോട് രണ്ടാമത് ഒരു വിവാഹത്തെ പറ്റി ചിന്തിക്കുന്നുണ്ടോ എന്ന് ചോദിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളിൽ 75% ആൾക്കാർക്കും സന്തോഷമാകുന്ന ഒരു വാർത്തയാണ് ഞാൻ പറയാൻ പോകുന്നത്.

ഞാൻ ഒറ്റക്ക് നടക്കുകയും ട്രാവൽ ചെയ്യുകയും ചെയ്യുന്ന ആളാണ്. എന്റെ ഫാമിലി എപ്പോഴും എന്റെ കൂടെയുണ്ടായിരുന്നു. എന്റെ ‌സഹോദരൻ, മമ്മി, അനിയത്തി, പിള്ളേര് ഒക്കെയാണ് എന്റെ ഫാമിലി. ഞാൻ ഭയങ്കര ഹാപ്പിയാണ്, പക്ഷെ എന്നാലും ഒരു പങ്കാളിയുടെ വിടവ് എപ്പോഴും ജീവിതത്തിൽ ഉണ്ടാകും. അങ്ങനെയിരിക്കെ, എന്റെ ജീവിതത്തിലോട്ട് ഒരാൾ ഈ 2026-ൽ വന്നു.

ആരാണ് എന്താ എന്നുള്ളത് ഞാൻ ഇപ്പോൾ പറയുന്നില്ല, അധികം വൈകാതെ നിങ്ങളോട് അത് ഞാൻ പറയാം. ഒരു കാര്യം പറയാം, ആക്ടറോ സിംഗറോ ഭയങ്കര പ്രശസ്തനോ ആയിട്ടുള്ള ആളോ അല്ലെങ്കിൽ കോടീശ്വരനോ ഒന്നുമല്ല. ഒരു ലൈഫ് പാർട്ണർ എന്ന് പറയുന്നത് ചുമ്മാ പോയി സെലക്ട് ചെയ്ത് എടുക്കാൻ പറ്റുന്ന ഒന്നല്ല. നമുക്ക് മനസ്സിലാകണം, ഒരു വൈബ് മാച്ചിങ് ഉണ്ടാകണം, സമാധാനമായി ഇരിക്കാൻ പറ്റണം. കരിയർ വൈസ് ആയിക്കോട്ടെ പേഴ്സണൽ സൈഡ് ആയിക്കോട്ടെ, എല്ലാത്തിലും ഒരു ഗ്രോത്ത് ഉണ്ടാകും എന്ന് തോന്നുന്ന ഒരാളെയാണ് പങ്കാളിയാക്കേണ്ടത്. ഇത് ദൈവം കൊണ്ടുതന്ന പോലെയാണ് എനിക്ക് തോന്നുന്നത്. ബാക്കിയെല്ലാം മുന്നോട്ട് ജീവിച്ചു കഴിയുമ്പോഴേ മനസ്സിലാവുകയുള്ളൂ.

ജീവിതത്തിൽ ഏറ്റവും വലിയ കാര്യം പണമോ പ്രശസ്തിയോ ഒന്നുമല്ല, സമാധാനമായി, എന്നെ ടേക്ക് കെയർ ചെയ്യുന്ന, എന്റെ എല്ലാ സൈഡും മനസ്സിലാക്കിയ ഒരാളെയാണ് എനിക്ക് വേണ്ടത് എന്നാണ് എനിക്ക് മനസ്സിലായത്. കുറച്ചു നാളുകൊണ്ട് ഞങ്ങൾ രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും മനസ്സിലാക്കി, അതിലുപരി എന്റെ മനസ്സ് ഭയങ്കര പീസ്ഫുൾ ആയി. നല്ലൊരു ലൈഫ് എനിക്ക് കിട്ടും എന്നുള്ള പ്രതീക്ഷയിലാണ് ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത്.

ഉടനെ ഉണ്ടാകും എന്ന് വിചാരിക്കുന്നു, എല്ലാം ദൈവത്തിന്റെ കയ്യിലല്ലേ. തീർച്ചയായിട്ടും നിങ്ങളുടെ പ്രാർത്ഥനയും അനുഗ്രഹവും സപ്പോർട്ടും ഉണ്ടാവണം. വല്ലാത്തൊരു പോസിറ്റീവ് മൈൻഡിൽ ഒരു ശുഭാപ്തി വിശ്വാസത്തോടു കൂടിയാണ് ഞാൻ എന്റെ ഈ പുതിയ ജീവിതത്തിലോട്ട് കാലെടുത്തു വയ്ക്കുന്നത്. എന്തായാലും നിങ്ങളുടെ പ്രാർത്ഥന ഉണ്ടാവണം.

BREAKING NEWS
എസ്എഫ്‌ഐക്ക് കുത്താന്‍ ആളെ കിട്ടാതെ വരുമ്പോള്‍ സ്വന്തം പ്രവര്‍ത്തകരെ തന്നെ ആക്രമിക്കുകയാണ്, നേതാക്കളുടെ നിര്‍ദേശപ്രകാരമായിരുന്നോ ഈ ആക്രമണം?? സിദ്ധാര്‍ഥന്റെ മരണത്തില്‍ എസ്എഫ്‌ഐയുടെ പങ്ക് അന്വേഷിക്കണം, എം.വി ഗോവിന്ദൻ നിലപാട് വ്യക്തമാക്കണം- എംഎസ്എഫ്
01 Nov 2026
BREAKING NEWS
"യേശു എന്നത് ഒരു ചരിത്രപുരുഷനല്ല, വിശുദ്ധന്മാരാക്കപ്പെട്ടവരിലൂടെ ദൃശ്യം സിനിമാ മോഡലിൽ തിരിച്ചെഴുതി ഉണ്ടാക്കിയ ചരിത്രമാണ് മത ചരിത്രം... വേളാങ്കണ്ണി, മലയാറ്റൂർ, പാലയൂർ, കൊരട്ടി മുത്തി...തുടങ്ങി അനേകം ഇടങ്ങളിൽ നടത്തിയ കുരിശു കൃഷി ഹൈന്ദവ സ്ഥലികളിൽ നടത്തിയ അധിനിവേശമാണ്"... അവകാശ വാദം ആവർത്തിച്ച് തീവ്ര...
01 Nov 2026
BREAKING NEWS
സാന്ദ്ര പിടിച്ചുതള്ളി ബാത്റൂമിനുള്ളിലാക്കി വാതിൽ പുറത്തുനിന്ന് പൂട്ടിയിട്ടു, സിദ്ധാർഥിന്റെ അനുഭവം നിനക്കുണ്ടാകുമെന്ന് സാന്ദ്രയും ആദർശും ഭീഷണിപ്പെടുത്തി... മൈക്ക് സ്റ്റാൻഡും സ്റ്റീൽ റോഡും ഉപയോഗിച്ച് മർദിച്ചു!! ആശുപത്രിയിൽ കാണാൻവന്ന പാർട്ടി നേതാക്കൾ പറഞ്ഞത് ബൈക്കിൽ നിന്ന് വീണതാണെന്ന് പറയണമെന്ന്, ആദ...
01 Nov 2026
BREAKING NEWS
’പ്രതിഷേധിക്കൂ, മാർച്ച് ചെയ്യൂ, ഷോപ്പിങ്ങും നടത്തൂ; ബിജെപി ഭയത്തിലാണ്; ഡൽഹിയിൽ മാർച്ചും റാലിയും നടക്കും, അതോടൊപ്പം ലക്ഷക്കണക്കിന് ആളുകൾ ചെറുകിട വ്യാപാരികളിൽനിന്ന് സാധനങ്ങളും വാങ്ങും’; ഇന്ത്യാ സഖ്യത്തിന്റെ റാലിക്കെത്തുന്നവരോട് രാഹുൽ
01 Nov 2026