BREAKING NEWS

‘മമ്മൂട്ടി മലയാളത്തിന്റെ മഹാനടൻ; അദ്ദേഹത്തെ വളഞ്ഞിട്ടാക്രമിക്കാൻ സിപിഐഎമ്മില്ല’: സൈബർ ആക്രമണത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് എം.വി. ഗോവിന്ദൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: നടൻ മമ്മൂട്ടിക്കെതിരായ സൈബർ അധിക്ഷേപങ്ങളിൽ സിപിഐഎമ്മിന് പങ്കില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സൈബർ ആക്രമണവുമായി പാർട്ടിക്ക് ഒരു ബന്ധവുമില്ലെന്നും മമ്മൂട്ടിയെപ്പോലുള്ളവരെ നേരിൽക്കണ്ട് സംസാരിക്കാനാണ് പാർട്ടി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായവ്യത്യാസമുള്ളവരെപ്പോലും നേരിൽക്കണ്ട് സംവദിക്കണമെന്നാണ് സിപിഐഎമ്മിന്റെ നിലപാട്. എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കളെ കാണാൻ മമ്മൂട്ടി താത്പര്യം പ്രകടിപ്പിച്ചാൽ അതിന് വിസമ്മതിക്കേണ്ട കാര്യമില്ല. ക്രിയാത്മക വിമർശനങ്ങളെയാണ് പാർട്ടി സ്വാഗതം ചെയ്യുന്നതെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

മമ്മൂട്ടി ലോകമറിയുന്ന മലയാളത്തിന്റെ മഹാനടനാണെന്നും കലാകാരൻ എന്ന നിലയിൽ അദ്ദേഹത്തിന് ലഭിക്കുന്ന അംഗീകാരം പ്രധാനമാണെന്നും ഗോവിന്ദൻ പറഞ്ഞു. മമ്മൂട്ടി ചിലപ്പോൾ വിമർശനം ഉന്നയിച്ചിട്ടുണ്ടാകാം. ഇടതുപക്ഷത്തിനെതിരെയും പാർട്ടിക്കെതിരെയും പലരും വിമർശനങ്ങൾ ഉന്നയിക്കാറുണ്ട്. അത്തരം വിമർശനങ്ങളെല്ലാം ക്രിയാത്മകമായാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യോജിക്കുന്നവരുമായും വിയോജിക്കുന്നവരുമായും നല്ല രീതിയിലുള്ള സംവേദനം വേണമെന്ന നിലപാടാണ് സിപിഐഎമ്മിനുള്ളത്. എസ്എഫ്ഐ, ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള വിദ്യാർഥി-യുവജന സംഘടനകൾക്ക് രാജ്യത്തുടനീളം അംഗീകാരം ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണ്. മമ്മൂട്ടി ഈ സംഘടനകളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്താനും ചർച്ച ചെയ്യാനും തയ്യാറായാൽ അതിന് അവസരമൊരുക്കണം. അദ്ദേഹത്തെ ഉൾപ്പെടെ എല്ലാവരുമായി ചർച്ച ചെയ്ത് മുന്നോട്ടുപോകാനാണ് പാർട്ടി ആഗ്രഹിക്കുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

മമ്മൂട്ടിക്കെതിരെ വളഞ്ഞിട്ടാക്രമണം നടത്താൻ സിപിഐഎമ്മിന് താത്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാർ രൂപീകരിക്കാനായില്ലെങ്കില്ലെങ്കിൽ നെതന്യാഹുവിനെ കാത്തിരിക്കുന്നത് നിയമനടപടികളോ? ഇസ്രയേലിൽ കിം​ഗ് മേക്കേഴ്സായി അറബ് പാർട്ടികൾ, നിബന്ധനകളോടെ സഹകരിക്കുന്നതിൽ താൽപര്യം പ്രകടിപ്പിച്ച് ഗാദി ഐസൻകോട്ട്, നെസെറ്റിന്റെ സ്പീക്കറെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്താൻ പ്രതിപക്ഷ സഖ്യം തങ്ങളെ സമീപിച്ചു, പിന്തുണയ്ക്കാമെന്ന് പാർട്ടി അറിയിച്ചിട്ടുണ്ട്- അഹമ്മദ് തിബി

BREAKING NEWS
’യമുനയിലെ മലിനീകരണം കുറഞ്ഞു’; അവകാശവാദത്തിന് പിന്നാലെ നദിയിൽ മുങ്ങിക്കുളിച്ച് വെള്ളം കുടിച്ച് മനോജ് തിവാരി, രാഹുൽ ഗാന്ധിയുംഅരവിന്ദ് കെജ്രിവാളും വന്നു കുളിക്കൂവെന്നും തിവാരി
30 Oct 2026
BREAKING NEWS
അഭിനയ മോഹത്തിന് വീട്ടുകാര്‍ എതിരുനിന്നു, നിര്‍ബന്ധത്തിന് വഴങ്ങി ബിബിഎയ്ക്ക് ചേര്‍ന്നു, 19-ാം നിലയില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി
30 Oct 2026
BREAKING NEWS
രണ്ട് വർഷമായി പ്രണയത്തിൽ, കാമുകിയെ കാണാനെത്തിയ 31 കാരന്റെ കൈ-കാലുകൾ ബന്ധിച്ച് പുളിമരത്തിൽ കെട്ടിയിട്ടു, വടികളും അടിക്കോലുകളും ഉപയോഗിച്ച് ക്രൂര മർദനം, വിവരമറിഞ്ഞ് യുവാവിന്റെ പിതാവെത്തുമ്പോൾ കണ്ടത് ഇരുമ്പുകട്ടിലിൽ കിടത്തി ചാക്കുപോലുള്ള ഒരു പുതപ്പ് ഉപയോഗിച്ച് മൂടിയ മകന്റെ മൃതദേഹം!! യുവതിയുടെ അമ്മയും...
30 Oct 2026
BREAKING NEWS
പാതിരാത്രി എംഎസ്എഫ് നേതാവിന്റെ വീടിന് നേരെ പെട്രോള്‍ ബോംബേറ്, കേസെടുത്ത് പൊലീസ്
30 Oct 2026