ദുംക: ജാർഖണ്ഡിലെ ദുംക ജില്ലയിൽ 17 വയസ്സുള്ള പെൺകുട്ടിയുടെ തലയറുത്ത നിലയിൽ മൃതദേഹം കണ്ടെത്തിയതായി പോലീസ് വെള്ളിയാഴ്ച അറിയിച്ചു.
സരിയാഹത് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ദിഗി ഗ്രാമത്തിലെ താമസക്കാരിയാണ് കൊല്ലപ്പെട്ടത്.
ഇന്നലെയാണ് പെൺകുട്ടിയുടെ മൃതദേഹം തല ഉടലിൽ നിന്ന് അൽപ്പം അകലെയായി കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
പ്രാഥമിക അന്വേഷണത്തിൽ ഇത് കൊലപാതകമാണെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുമായി അടുപ്പമുള്ളവരാണ് കൃത്യം ചെയ്തതെന്നാണ് പ്രാഥമിക നിഗമനമെന്നും അവർ വ്യക്തമാക്കി.
നവംബർ 4ന് പെൺകുട്ടിയുടെ പിതാവ് മകളുമായി ഒളിച്ചോടിയെന്ന് കാട്ടി രണ്ട് യുവാക്കൾക്കെതിരെ പരാതി നൽകിയിരുന്നു.



















































