കൊച്ചി: ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന വീഡിയോ ഗാനം പുറത്തുവിട്ടു. യുവഗായകരിൽ ശ്രദ്ധേയനായ കെ.എസ്. ഹരിശങ്കറും ശ്രീജാ ദിനേശും പാടിയ ഈ ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ ഗാനം നേരത്തേ പുറത്തുവിട്ടിരുന്നു. ലിറിക്കൽ വീഡിയോ ഗാനം വലിയ ആരാധകരേയാണ് നേടിയെടുത്തതെങ്കിൽ വിഷ്വൽസ് ഉൾപ്പെടെയെത്തുന്ന ഈ ഗാനം ഏറെ കൗതുകമായിത്തന്നെയാണ് പ്രേക്ഷകർക്കു മുന്നിലെത്തിയിരിക്കുന്നത്. ധ്യാൻ ശ്രീനിവാസനും പുതുമുഖ ഗായിക ദിൽന രാമകൃഷ്ണനുമാണ് ഗ്രാമ പശ്ചാത്തലത്തിലൂടെ ഈ ഗാന രംഗത്തിൽ അഭിനയിക്കുന്നത്. മലയാള സിനിമയിൽ നിരവധി ജനപ്രീതി നേടിയ ഗാനങ്ങൾ ഒരുക്കിയ ബോണി – ഇഗ്നേഷ്യസ് കൂട്ടുകെട്ടിലെ ഇഗ്നേഷ്യസ്സും മകൻ ടാൻസനും ചേർന്ന് ഇഗ്നേഷ്യസ് -ടാൻ സൺ എന്ന പേരിലാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ഹസീന എസ്. കാനത്തിൻ്റെതാണു വരികൾ. കൈതപ്രമാണ് ഈ ചിത്രത്തിലെ മറ്റു ഗനങ്ങൾ രചിച്ചിരിക്കുന്നത്. ബി.ടെക് ബിരുദം നേടിയിട്ടും വൈറ്റ് കോളർ ജോബ് ആഗ്രഹിക്കാതെ സാധാരണക്കാരനായ ഓട്ടോ റിഷാത്തൊഴിലാളി യായി ജീവിക്കുന്ന ഒരു യുവാവിൻ്റെ ക vaഥയാണ് മലബാറിൻ്റെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്നത്. സാധാരണക്കാരായ ജനങ്ങളുടെ ഒരു നേർക്കാഴ്ച്ച കൂടിയാണ് ഈ ചിത്രം. മാളവികാ മേനോൻ, ധർമ്മജൻ ബോൾഗാട്ടി വിജയകുമാർ, സോഹൻ സീനുലാൽ, സുധീർ പറവൂർ, സലിം ഹസ്സൻ (മറിമായം ഫെയിലി ആനന്ദ്, രാജേഷ് കേശവ് , രാജ് കപൂർ (തുറുപ്പുഗുലാൻ ഫെയിം) ദിനേശ് പണിക്കർ, ദിലീപ് മേനോൻ,നാറായണൻ നായർ, കിരൺ കുമാർ, അംബികാ മോഹൻ,സംവിധായകൻ മനു സുധാകർ എന്നിവരും പ്രധാന താരങ്ങളാണ്. ‘
കോ-പ്രൊഡ്യൂസേർസ് – സൂര്യ എന്ന്.സുഭാഷ്, ജോബിൻ വർഗീസ്
തിരക്കഥ -സനു അശോക്.
ഛായാഗ്രഹണം – പവി.കെ. പവൻ ‘
എഡിറ്റിംഗ് – ജിതിൻ
കലാസംവിധാനം – ബോബൻ.
മേക്കപ്പ് – സനൂപ് രാജ്.
കോസ്റ്റ്യും ഡിസൈൻ- സൂര്യ ശേഖർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – വിഷ്ണു ചന്രൻ’ ‘
സ്റ്റിൽസ് – ഷുക്കു പള്ളിപ്പറമ്പിൽ
പ്രൊജക്റ്റ് ഡിസൈനർ – അമൃതാ മോഹൻ
പ്രൊഡക്ഷൻ മാനേജേഴ്സ് – ജോമോൻ ജോയ് ചാലക്കുടി, റമീസ് കബീർ,
പ്രൊഡക്ഷൻ കൺട്രോളർ – എസ്സ.കെ. എസ്തപ്പാൻ,
വടകര, കോഴിക്കോട് ഒറ്റപ്പാലം ഭാഗങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
പി.ആർ.ഒ വാഴൂർ ജോസ്.