BREAKING NEWS

“ശങ്കരാഭരണം”, 46 വർഷങ്ങൾക്ക് ശേഷം പുത്തൻ സാങ്കേതിക മികവിൽ; 4 K ദൃശ്യവിസ്മയം 7.1 സറൗണ്ട് സൗണ്ട്; റീ-റിലീസ് നവംബറിൽ

· · 1 min read
Share: Copied!

ഇന്ത്യൻ സിനിമാചരിത്രത്തിലെ എക്കാലത്തെയും ശ്രദ്ധേയമായ ക്ലാസിക് സംഗീതചലച്ചിത്രങ്ങളിലൊന്നായ ‘ശങ്കരാഭരണം’ നവംബറിൽ വീണ്ടും തിയേറ്ററുകളിലെത്തുന്നു. മലയാളത്തിലും തമിഴിലുമായി ലോകവ്യാപകമായി റീ-റിലീസ് ചെയ്യുന്ന ചിത്രം 4K Ultra HD ദൃശ്യവ്യക്തതയിലും 7.1 Surround Sound മികവിലുമാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. പുതിയ ഡിജിറ്റൽ പതിപ്പ് ഒരുക്കിയിരിക്കുന്നത് ശ്രീലാൽ ദേവരാജാണ്.

പീപ്പിൾസ് ഫിലിം അക്കാദമിയും ചാനൽ ഫൈവും ചേർന്നാണ് ചിത്രം തിയേറ്ററുകളിൽ വിതരണത്തിനെത്തിക്കുന്നത്.

കെ. വിശ്വനാഥ് സംവിധാനം ചെയ്ത് 1980-ൽ പുറത്തിറങ്ങിയ ‘ശങ്കരാഭരണം’ ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന്റെ മഹത്വവും കലാകാരന്റെ ജീവിതവും മാനുഷികബന്ധങ്ങളുടെ ആഴവും ഹൃദയസ്പർശിയായി അവതരിപ്പിച്ച ചിത്രമാണ്. ജെ. വി. സോമയാജുലു, മഞ്ജു ഭാർഗവി, രാജ്യ ലക്ഷ്മി,തുളസി,ചന്ദ്രമോഹൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സംഗീതാസ്വാദകരുടെ ഹൃദയത്തിൽ ഇന്നും മായാത്ത അനുഭവമാണ്.

കെ. വി. മഹാദേവന്റെ അനശ്വര സംഗീതവും എസ്. പി. ബാലസുബ്രഹ്മണ്യത്തിന്റെ മാസ്മരിക ആലാപനവും ചിത്രത്തിലെ ഗാനങ്ങളെ അവിസ്മരണീയമാക്കുന്നു. ചിത്രത്തിലെ ‘ശങ്കരാ… നാദശരീരഭരാ’ എന്നു തുടങ്ങുന്ന സൂപ്പർഹിറ്റ് ഗാനം സംഗീതാസ്വാദകരുടെ ഹൃദയം കവർന്ന അനശ്വര ഗാനങ്ങളിലൊന്നാണ്. തലമുറകൾ പിന്നിട്ടിട്ടും ഈ ഗാനവും ചിത്രത്തിലെ മറ്റു സംഗീതമുഹൂർത്തങ്ങളും ആസ്വാദകരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു.

ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന്റെ പാരമ്പര്യവും മൂല്യങ്ങളും ആവിഷ്കരിച്ച ചിത്രം ദേശീയതലത്തിൽ ശ്രദ്ധേയമായ അംഗീകാരങ്ങൾ നേടിയിരുന്നു. മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. 1980-ൽ അന്നത്തെ രാഷ്ട്രപതി നീലം സഞ്ജീവ റെഡ്ഡിയുടെ കൈയിൽനിന്ന് ഗോൾഡ് മെഡൽ ഏറ്റുവാങ്ങിയ ചിത്രം കൂടിയാണ് ‘ശങ്കരാഭരണം’. കൂടാതെ, രാഷ്ട്രപതി ഭവനിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രം എന്ന അപൂർവ്വ ബഹുമതിയും ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന്റെ മഹത്വം വെള്ളിത്തിരയിൽ അടയാളപ്പെടുത്തിയ ഈ ചിത്രം നേടിയ അംഗീകാരങ്ങൾ അതിന്റെ ചരിത്രപ്രാധാന്യത്തിന് കൂടുതൽ തിളക്കമേകുന്നു.

പുതിയ ഡിജിറ്റൽ പതിപ്പിലൂടെ ചിത്രത്തിന്റെ ദൃശ്യ-ശ്രാവ്യ മികവ് വലിയ സ്ക്രീനിൽ അനുഭവിക്കാനാകും. പ്രത്യേകിച്ച് എസ്. പി. ബാലസുബ്രഹ്മണ്യത്തിന്റെ അനശ്വര ശബ്ദം 7.1 Surround Sound-ൽ ആസ്വദിക്കാനുള്ള അവസരം സംഗീതപ്രേമികൾക്ക് വേറിട്ട അനുഭവമായിരിക്കും. പഴയ തലമുറയ്ക്ക് ഗൃഹാതുരമായ ഓർമ്മകൾ പുതുക്കാനും പുതിയ തലമുറയ്ക്ക് തിയേറ്ററിൽത്തന്നെ ഈ ക്ലാസിക്കൽ അനുഭവം ആസ്വദിക്കാനും റീ-റിലീസ് അവസരമൊരുക്കുമെന്നതിൽ സംശയമില്ല.
പി.ആർ.ഒ- എ.എസ്. ദിനേശ്, മനു ശിവൻ.

 

BREAKING NEWS
റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനിടെ വനിതാ ജീവനക്കാരിക്ക് നേരെ ആക്രമണം; കല്ലുകൊണ്ട് തലയ്ക്കടിച്ചു; ഗുരുതര പരിക്ക്; ​യുവതി ആശുപത്രിയിൽ, ആക്രമിച്ച യുവാവിനായി തെരച്ചിൽ
29 Nov 2026
BREAKING NEWS
'ദുബായ് ജൂവലറിയിൽ നിക്ഷേപിച്ചാൽ വൻലാഭം' വാഗ്ദാനം ചെയ്ത് തട്ടിപ്പ്; നിരവധിപേരെ വലയിലാക്കി; മുൻ കോൺഗ്രസ് നേതാവ് സുഹൈൽ ഷാജഹാൻ വീണ്ടും അറസ്റ്റിൽ
29 Nov 2026
BREAKING NEWS
മദ്യപിച്ചെത്തി കെട്ടിടത്തിലെ താമസക്കാരുമായി വഴക്ക്, കലി കയറിയ 24 കാരൻ ​ഗ്യാസ് നിറച്ച സിലിണ്ടറെടുത്ത് മൂന്നാം നിലയിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു, സിലിണ്ടർ പതിച്ചത് ​ഗ്രൗണ്ട് ഫ്ലോറിൽ നിന്ന യുവാവിന്റെ തലയിൽ, 28 കാരന് ​ദാരുണാന്ത്യം
29 Nov 2026
BREAKING NEWS
108ൽ വിളിച്ചിട്ടും ആംബുലൻസ് ലഭിച്ചില്ല; മരിച്ചയാളുടെ മൃതദേഹം ആശുപത്രിയിലെത്തിച്ചത് ഉന്തുവണ്ടിയിൽ; പഞ്ചാബിൽ ആരോഗ്യസംവിധാനത്തിനെതിരെ വിമർശനം
29 Nov 2026