BREAKING NEWS

ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി…ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം

· · 1 min read
Share: Copied!

‌‌‌ലഹോർ: ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചതിന് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച പാക്ക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെതിരെ ട്രോൾ മഴ. ഐസിസിയോ, ഏഷ്യൻ ക്രിക്കറ്റ് കൗൺസിലോ നടത്തുന്ന ടൂർണമെന്റ് അല്ലാതിരുന്നിട്ടും ഹോങ്കോങ് സിക്സസിലെ പാക്കിസ്ഥാന്റെ വിജയം വലിയ രീതിയിൽ ആഘോഷമാക്കിയതിനാണ് ഷെഹബാസ് ഷെരീഫിന് സമൂഹമാധ്യമങ്ങളിൽ പരിഹാസം ഏറ്റുവാങ്ങേണ്ടിവന്നത്. പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്നാണ് ചിലർ പാക്ക് പ്രധാനമന്ത്രിയോട് മറുപടിയായി ചോദിച്ചത്.

‘‘ഹോങ്കോങ് സിക്സസിൽ ഇന്ത്യയ്ക്കെതിരെ നാലു വിക്കറ്റ് വിജയം നേടിയ പാക്കിസ്ഥാൻ ടീമിന് അഭിനന്ദനങ്ങൾ. നമ്മുടെ കളിക്കാരെ ഒരുക്കുന്നതിനും അവർക്ക് പിന്തുണ നൽകുന്നതിനുമായി സമർപ്പണത്തോടെ പ്രവർത്തിച്ച പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വിയെയും അദ്ദേഹത്തിന്റെ ടീമിനെയും ഞാൻ അഭിനന്ദിക്കുന്നു.’’– ഷെഹബാസ് ഷെരീഫ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ഇതിനു പിന്നാലെയാണ് ഷെഹബാസ് ഷെരീഫിനെതിരെ വൻ തോതിൽ വിമർശനങ്ങളും പരിഹാസവും ഉയർന്നത്. അടുത്തിടെ ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഏറ്റുമുട്ടിയപ്പോഴെല്ലാം പാക്കിസ്ഥാൻ ഇന്ത്യയ്ക്കെതിരെ വന്നെങ്കിലും വൻ തോൽവി ഏറ്റുവാങ്ങിയായിരുന്നു മടക്കം. ഹോങ്കോങ് ക്രിക്കറ്റ് അസോസിയേഷനാണ് സിക്സസ് ടൂർണമെന്റിന്റെ സംഘാടകർ.

അതേസമയം വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ആറു വിക്കറ്റിനായിരുന്നു പാക്കിസ്ഥാന്റെ വിജയം. ഇന്ത്യ ഉയർത്തിയ 89 റൺസ് വിജയലക്ഷ്യം വെറും 3.5 ഓവറിൽ മറികടന്നാണ് നിലവിലെ ചാമ്പ്യന്മാരായ പാക്കിസ്ഥാൻ ആദ്യ വിജയം സ്വന്തമാക്കിയത്. ക്യാപ്റ്റൻ അബ്ബാസ് അഫ്രീദിയുടെയും ഖ്വാജ നഫേയുടെയും വെടിക്കെട്ട് ബാറ്റിങ്ങാണ് ടീമിന് അനായാസ വിജയം സമ്മാനിച്ചത്. ഇന്ത്യയ്‌ക്കെതിരായ സമീപകാല ഏഷ്യാ കപ്പ് മത്സരങ്ങളിൽ ഇന്ത്യക്കാണ് മുൻതൂക്കം. ലോകകപ്പുകളിലും 2021ലെ തോൽവി ഒഴികെയുള്ള മത്സരങ്ങളിലെല്ലാം ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയിട്ടുണ്ട്.

 

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026
BREAKING NEWS
മൂന്നു സംസ്ഥാനങ്ങളിലായി കൊടുത്തിരിക്കുന്നത് ആറു കേസുകൾ, നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത് 10 കോടി രൂപ!! സംഭവം നടന്ന് ആറുവർഷങ്ങൾക്കു ശേഷം എംഎ യൂസഫലിയോട് മാപ്പ് പറഞ്ഞ് ഷാജൻ സ്‌കറിയ!! 'താൻ നടത്തിയ പരാമർശങ്ങൾ തെറ്റാണെന്ന് മനസിലാക്കി പിൻവലിക്കുന്നു...വ്യക്തിപരമായി അധിക്ഷേപിക്കാനോ, അപമാനിക്കാനോ ഉദ്ധ...
31 Oct 2026