BREAKING NEWS

വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ്താബ

· · 1 min read
Share: Copied!

ടെഹ്‌റാൻ: ഇറാനെതിരെ അമേരിക്കയും ഇസ്രയേലും വീണ്ടും സൈനികാക്രമണം നടത്തിയാൽ തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കുമെന്ന് ഇറാൻ പരമോന്നത നേതാവ് മൊജ്താബ ഖമനേയി. വീണ്ടും സൈനികമോ, ഭീകരമോ ആയ ആക്രമണങ്ങൾ ഉണ്ടായാൽ ശത്രുക്കൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ശനിയാഴ്ച ഖമനേയിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ പേരിലുള്ള പ്രസ്താവന ഉദ്ധരിച്ച് എഎഫ്‌പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അമേരിക്കയും ഇസ്രയേലും ഇറാനെതിരെ വീണ്ടും സൈനിക നടപടി സ്വീകരിച്ചേക്കുമെന്ന ഭീഷണി നിലനിൽക്കുന്നതിനിടെയാണ് ഖമനേയിയുടെ മുന്നറിയിപ്പ്. ഇറാനെതിരായ ആക്രമണങ്ങൾ പുനരാരംഭിച്ചാൽ അവ എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നത് ഇറാൻ തന്നെയായിരിക്കുമെന്ന ശക്തമായ സന്ദേശമാണ് പ്രസ്താവനയിലൂടെ അദ്ദേഹം നൽകിയത്.

‘ശത്രുക്കൾ വീണ്ടും സൈനികമോ ഭീകരമോ ആയ ആക്രമണങ്ങൾ നടത്തിയാൽ അവ അവസാനിപ്പിക്കേണ്ട സമയവും സാഹചര്യങ്ങളും തീരുമാനിക്കുന്നത് ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ സായുധസേനയും ഇറാനിയൻ ജനതയുമായിരിക്കും’, പ്രസ്താവനയിൽ പറയുന്നു.

ഏതുതരത്തിലുള്ളതും ഏത് തലത്തിലുള്ളതുമായ ഭീഷണികൾക്കും ഉടനടി ശക്തമായ തിരിച്ചടി നൽകാൻ സൈനിക കമാൻഡർമാർ തയ്യാറായിരിക്കണമെന്നും ഖമനേയി നിർദേശിച്ചു. തിരിച്ചടി ഒരു പ്രത്യേക ഭൂമിശാസ്ത്രപരമായ മേഖലയിലേക്ക് പരിമിതപ്പെടുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

അമേരിക്കയുടെയും ഇസ്രയേലിന്റെയും ഭാഗത്തുനിന്നുള്ള ഭീഷണികൾക്ക് ഉടനടി, ഫലപ്രദമായി, ഭൂമിശാസ്ത്രപരമായ നിയന്ത്രണങ്ങളില്ലാതെ തിരിച്ചടി നൽകണമെന്നാണ് സൈനിക മേധാവികൾക്കുള്ള നിർദേശം. അമേരിക്കയുടെയും ഇസ്രയേലിന്റെയും ഉടമസ്ഥതയിലുള്ളതോ അവരുമായി ബന്ധപ്പെട്ടതോ ആയ എല്ലാ തരത്തിലുമുള്ള ഭൗതികവും അഭൗതികവുമായ ആസ്തികൾ ലക്ഷ്യമിടുന്ന രീതിയിൽ ആക്രമണലക്ഷ്യങ്ങളുടെ പട്ടിക പരിഷ്കരിക്കാനും അദ്ദേഹം ഉത്തരവിട്ടു.

ഖമനേയിയും മുതിർന്ന സൈനിക കമാൻഡർമാരും തമ്മിൽ കൂടിക്കാഴ്ച നടത്തിയതായുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പ്രസ്താവന പുറത്തുവന്നത്. ഖമനേയി പരമോന്നത നേതൃസ്ഥാനത്തെത്തിയശേഷം സൈനിക നേതൃത്വവുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയാണിതെന്നാണ് റിപ്പോർട്ട്. എന്നാൽ കൂടിക്കാഴ്ചയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.

അതേസമയം, അമേരിക്കയുമായുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതിന് ഇറാൻ ചില നിബന്ധനകൾ മുന്നോട്ടുവെച്ചതായി വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് അയച്ച സന്ദേശം ഇറാൻ പരിശോധിച്ചതായും ഉന്നതതല യോഗങ്ങളിൽ വിഷയം ചർച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു.

അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അരാഗ്ചി ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്‌ലാമാബാദ് ധാരണാപത്രത്തിന് (എംഒയു) ശേഷം ഇറാനെതിരെ ഏർപ്പെടുത്തിയ ഉപരോധങ്ങൾ പിൻവലിക്കുക, പശ്ചിമേഷ്യൻ മേഖലയിലെ അമേരിക്കൻ സൈനിക സാന്നിധ്യം കുറയ്ക്കുക എന്നിവയാണ് ഇറാന്റെ പ്രധാന ആവശ്യങ്ങളിൽ ഉൾപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇറാൻ മുന്നോട്ടുവയ്ക്കുന്ന വ്യവസ്ഥകൾക്ക് അനുസൃതമായി ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിന് വാഷിങ്ടണുമായുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതിനും വഴിയൊരുക്കുമെന്നും അരാഗ്ചി വ്യക്തമാക്കി. ആഗോള എണ്ണവ്യാപാരത്തിൽ നിർണായക സ്ഥാനമുള്ള ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാൻ- അമേരിക്ക സംഘർഷത്തിലെ പ്രധാന തർക്കവിഷയങ്ങളിലൊന്നാണ്.

ഇതിനിടെ, ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച പറഞ്ഞിരുന്നു. എന്നാൽ യുദ്ധം എങ്ങനെയാണ് അവസാനിക്കുകയെന്നതിനെക്കുറിച്ച് അദ്ദേഹം വ്യക്തമായ വിശദീകരണം നൽകിയില്ല.

‘ഇത് ഉടൻ അവസാനിക്കും. ആണവായുധം ഒരിക്കലും ഉണ്ടാകില്ലെന്ന ഉറപ്പ് നമുക്ക് ആവശ്യമാണ്’, കൻസാസ് സിറ്റിയിലെ കെസിഎംഒ ടോക്ക് റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇറാനെതിരെ വീണ്ടും സൈനിക നടപടി സ്വീകരിക്കാനുള്ള സാധ്യതയും ട്രംപ് തള്ളിക്കളഞ്ഞിട്ടില്ല. ഒക്ടോബർ 24-ന്, ഞായറാഴ്ച തന്നെ ഇറാനെതിരെ വീണ്ടും ആക്രമണം നടത്തിയേക്കാമെന്ന സൂചന അദ്ദേഹം നൽകിയിരുന്നു. അതേസമയം, നയതന്ത്ര കരാറിലെത്താനുള്ള സാധ്യതയും അദ്ദേഹം തുറന്നിട്ടു.

ഫ്ലോറിഡയിൽ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ട്രംപ് ഇറാനെതിരായ പുതിയ സൈനിക നീക്കത്തെക്കുറിച്ച് സൂചന നൽകിയത്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ഇറാൻ കരാറിന് താൽപര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അത്തരമൊരു കരാർ പാലിക്കാൻ ടെഹ്‌റാൻ തയ്യാറാകുമോയെന്ന കാര്യത്തിൽ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ഞാൻ അത് നിങ്ങളോട് പറയുമെന്ന് ശരിക്കും കരുതുന്നുണ്ടോ? ഒരുപക്ഷേ നാളെ… അതിനുള്ള സാധ്യതയുണ്ട്. അതുപോലെ മികച്ചൊരു കരാറിലെത്താനുള്ള സാധ്യതയുമുണ്ട്’, ഇറാനെതിരെ പുതിയ ആക്രമണം ഉണ്ടാകുമോയെന്ന ചോദ്യത്തിന് ട്രംപ് മറുപടി നൽകി.

ഇറാനെതിരെ വീണ്ടും സൈനിക നടപടി സ്വീകരിക്കുമെന്ന സൂചനകൾ നൽകുകയും പിന്നീട് നയതന്ത്ര കരാറിനുള്ള സാധ്യതയെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്ന ട്രംപിന്റെ നിലപാടിലെ അനിശ്ചിതത്വം വാഷിങ്ടണും ടെഹ്‌റാനും തമ്മിലുള്ള സംഘർഷം കൂടുതൽ സങ്കീർണമാക്കുകയാണ്.

 

BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026
BREAKING NEWS
മൂന്നു സംസ്ഥാനങ്ങളിലായി കൊടുത്തിരിക്കുന്നത് ആറു കേസുകൾ, നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത് 10 കോടി രൂപ!! സംഭവം നടന്ന് ആറുവർഷങ്ങൾക്കു ശേഷം എംഎ യൂസഫലിയോട് മാപ്പ് പറഞ്ഞ് ഷാജൻ സ്‌കറിയ!! 'താൻ നടത്തിയ പരാമർശങ്ങൾ തെറ്റാണെന്ന് മനസിലാക്കി പിൻവലിക്കുന്നു...വ്യക്തിപരമായി അധിക്ഷേപിക്കാനോ, അപമാനിക്കാനോ ഉദ്ധ...
31 Oct 2026