CINEMA

ജാനകിക്കാട് പോലീസ് സ്റ്റേഷൻ എന്ന ഷോർട്ട് മൂവിയുടെ പ്രകാശന കർമ്മം നടന്നു; മമ്മൂട്ടി, മോഹൻലാൽ, ദിലീപ് തുടങ്ങി പ്രമുഖ താരങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് റിലീസ്

· · 1 min read
Share: Copied!

കൊച്ചി: കലന്തൻ ബഷീർ രചനയും സംവിധാനവും നിർവഹിച്ച ജാനകിക്കാട് പോലീസ് സ്റ്റേഷൻ എന്ന ഷോർട്ട് മൂവിയുടെ പ്രകാശന കർമ്മം നടന്നു. നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ആന്റി കറപ്ഷൻ ഫോഴ്സ് കേരള പോലീസിന്റെ സഹായത്തോടെ നിർമ്മിച്ച ചിത്രമാണിത്. ശ്രീജിത്ത് നായർ ഡി ഒ പി കൈകാര്യം ചെയ്തിരിക്കുന്നു.

പ്രമുഖ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ,
ടോവിനോ തോമസ്, ആസിഫ് അലി, രമേശ് പിഷാരടി എന്നിവരുടെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് ഷോർട്ട് മൂവി റിലീസ് ചെയ്തത്. മനോരമ മ്യൂസിക്കിലൂടെ കാണുവാൻ കഴിയും.

ഡ്രഗ്സ്സ് മാഫിയയ്ക്ക് അടിമയാകുന്ന യുവതലമുറയുടെ കുടുംബ ബന്ധങ്ങളിൽ വലിയ ആഘാതത്തിൽ ഏൽക്കുന്ന മുറിവുകളാണ് ചിത്രത്തിന് ഇതിവൃത്തം. ഇമോഷണൽ ത്രില്ലർ ജോണറിലാണ് കഥ പറഞ്ഞിരിക്കുന്നത്. നിരവധി വൈകാരിക മുഹൂർത്തങ്ങൾ കൊണ്ട് പ്രേക്ഷകരുടെ മനസ്സിനെ പിടിച്ചുലക്കുന്ന ഷോർട്ട് മൂവിയാണിത്. അഡ്വക്കറ്റ് ഡോ.കെ വിജയരാഘവൻ( നാഷണൽ ചെയർമാൻ എൻ എച് ആർ എ സി എഫ് ) പുട്ട വിമലാദിത്യ ഐപിഎസ് (ഡി ഐ ജി & കമ്മീഷണർ ഓഫ് പോലീസ്, കൊച്ചി സിറ്റി), പി.രാജ് കുമാർ (അസിസ്റ്റന്റ് കമ്മീഷൻ ഓഫ് പോലീസ് ), വിനോദ് കുമാർ മോട്ടോർ (വെഹിക്കിൾ ഇൻസ്പെക്ടർ) എൻ എം ബാദുഷ (സിനിമ നിർമാതാവ് ) തുടങ്ങി സിനിമാരംഗത്തെ പ്രമുഖരും പങ്കെടുത്തു.

എഡിറ്റിംഗ് ബെൻ ഷെറിൻ. ബി. മ്യൂസിക് പ്രദീപ് ടോം. സി ആർ സലിം,ടോഷ് ക്രിസ്റ്റി, ബാലാജി ശർമ, ബാലൻ പാറക്കൽ, കലന്തൻ ബഷീർ, ബെൻ ഷെറിൻ. അജിതൻ, നുജൂമ്, അശോക് കൃഷ്ണ, സന്തോഷ് വയനാട്, നാരായണൻ പന്തിരിക്കര, അൻമോക്സ് എയ്ഞ്ചൽ, ജിമ്മി ജസ്, ബഷീർ കോട്ടപ്പുറം, എമിർ സിയ സഹീർ, എഎൻവി എന്നിവർ അഭിനയിച്ചിരിക്കുന്നു. പി ആർ ഒ എം കെ ഷെജിൻ.

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026