ന്യൂഡൽഹി: ‘മരണത്തിന്റെ ഡോക്ടർ ‘ (ഡോക്ടർ ഡെത്ത് ) എന്ന പേരിൽ കുപ്രസിദ്ധ നായിരുന്ന പരമ്പര കൊലയാളി ഒടുവിൽ അറസ്റ്റിലായി. 67കാ രനായ ദേവേന്ദർ ശർമയാണ് പിടിയിലായത്. രാജസ്ഥാനി ലെ ദൗസയിൽ നിന്ന് ഡൽഹി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
തിഹാർ ജയിലിൽ ജീവപര്യ ന്തം തടവ് അനുഭവിക്കവെ 2023 ഓഗസ്റ്റിൽ പരോൾ ലഭി ച്ച് പുറത്തിറങ്ങിയ ഇയാൾ ഒരു ആശ്രമത്തിൽ പൂജാരി ചമഞ്ഞ് ഒളിവിൽ കഴിയുകയായിരുന്നു. അലിഗഡ്, ജയ്പൂർ, ഡൽഹി, ആഗ്ര, പ്രയാഗരാജ് എന്നിവ യുൾപ്പെടെ നിരവധി നഗരങ്ങ ളിലായി ആറ് മാസം നീണ്ടുനിന്ന അന്വേഷണ ത്തിനൊടുവിവാണ് ദേവേന്ദർ ശർമ്മ യെ കണ്ടെത്തിയ ത്. 50ലധികം കൊലപാതകങ്ങൾ ക്ക് ഇയാൾ ഉത്തര വാദിയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ആയുർവേദ ഡോക്ടറായിരു ന്ന ദേവേന്ദർ 1998 നും 2004 നും ഇടയിൽ അനധികൃത വൃക്ക മാറ്റിവയ്ക്കൽ റാക്കറ്റ് നടത്തിയാ ണ് കുപ്രസിദ്ധി നേടിയത്. നിരവധി സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരു ടെയും ഇടനിലക്കാരുടെയും സഹായത്തോടെ 125 ലധികം അനധികൃത വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്ക് സൗകര്യ മൊരുക്കിയതായി ഇയാൾ സമ്മതിച്ചിരുന്നു.
2002 നും 2004 നും ഇടയിൽ നിരവധി ടാക്സി, ട്രക്ക് ഡ്രൈവർ മാരെ ഇയാൾ ക്രൂരമായി കൊ ലപ്പെടുത്തി. ഡ്രൈവർമാരെ ട്രി പ്പിന് വിളിക്കുകയും വഴിമധ്യേ കൊന്ന് വാഹനങ്ങൾ വിൽക്കു കയുമായിരുന്നു ചെയ്തിരുന്നത്. ഉത്തർപ്രദേശിലെ കാസ്‌ഗഞ്ചി ലെ മുതലകൾ നിറഞ്ഞ ഹസാര കനാലിലായിരുന്നു ഇരകളുടെ മൃതദേഹങ്ങൾ തള്ളിയിരുന്ന ത്.