തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പി.സരിനെ 80,000 രൂപ മാസശമ്പളത്തില്‍ വിജ്ഞാനകേരളം ഉപദേശകനായി നിയമിച്ചു. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് സിപിഎമ്മിലെത്തിയ സരിനെ പാലക്കാട്ട് സ്ഥാനാര്‍ഥിയാക്കിയെങ്കിലും പരാജയപ്പെട്ടിരുന്നു.
തുടര്‍ന്നും പാര്‍ട്ടി വേദികളില്‍ സജീവമായിരുന്ന സരിന് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് പുതിയ പദവി നല്‍കിയിരിക്കുന്നത്. സിവില്‍ സര്‍വീസില്‍ നിന്നും രാഷ്ട്രീയത്തില്‍ എത്തിയ സരിന്റെ കഴിവ് പ്രയോജനപ്പെടുത്താന്‍ ആണ് സിപിഎം തീരുമാനം. കെപിസിസിയുടെ ഡിജിറ്റല്‍ മീഡിയയുടെ ചുമതലമുണ്ടായിരുന്ന സരിന് സര്‍ക്കാരിന്റെ അഭിമാന പദ്ധതികളെ മുന്നോട്ടു നയിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ വിശ്വാസം.