റോം: ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് ഒരുമാസത്തിലേറെയായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ചിത്രം പുറത്ത് വിട്ട് വത്തിക്കാൻ. ഫെബ്രുവരി 14 ന് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷം പുറത്തുവിടുന്ന ആദ്യ ചിത്രമാണിത്. മാർപാപ്പയുടെ ആരോഗ്യസ്ഥിതിയിൽ മാറ്റമുണ്ടെന്നു ചികിത്സ തുടരുന്നെന്നും വത്തിക്കാൻ അറിയിച്ചു. അതേസമയം സമാധാനത്തിനായി പ്രാർത്ഥിക്കാമെന്ന സന്ദേശം എക്സിലൂടെ മാർപാപ്പ പങ്കുവച്ചിട്ടുണ്ട്.
മാർപ്പാപ്പയുടെ സന്ദേശം ഇങ്ങനെ- ‘യുദ്ധത്തിൽ മുറിവേറ്റ രാജ്യങ്ങൾ, പ്രത്യേകിച്ച് ഉക്രെയ്ൻ, പലസ്തീൻ, ഇസ്രായേൽ, ലെബനൻ, മ്യാൻമർ, സുഡാൻ, കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് എന്നിവിടങ്ങളിൽ, സമാധാനത്തിനായി നമുക്ക് തുടർന്നും പ്രാർത്ഥിക്കാം’.
Let us continue to pray for peace, especially in the countries wounded by war: tormented Ukraine, Palestine, Israel, Lebanon, Myanmar, Sudan, and the Democratic Republic of the Congo.
— Pope Francis (@Pontifex) March 16, 2025
അതേസമയം ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പ സുഖം പ്രാപിച്ചു വരുന്നതായി വത്തിക്കാൻ നേരത്തെ അറിയിച്ചിരുന്നു. വത്തിക്കാൻ ഭരണകേന്ദ്രത്തിലെ വൈദികർക്കും മെത്രാന്മാർക്കും കർദിനാൾമാർക്കുമുള്ള ഒരാഴ്ചത്തെ നോമ്പുകാല ധ്യാനത്തിൽ മാർപാപ്പയും പങ്കെടുക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. ഒപ്പം ഭരണകാര്യങ്ങളിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയും ചീഫ് ഓഫ് സ്റ്റാഫുമായി ആശുപത്രി മുറിയിൽ വെച്ച് ചർച്ച ചെയ്ത് വേണ്ട നിർദേശങ്ങളും മാർപാപ്പ നൽകുന്നുണ്ടെന്നുളള വിവരങ്ങളും ഉണ്ടായിരുന്നു.
ഫെബ്രുവരി 14-നാണ് ശ്വാസകോശ അണുബാധയെ തുടർന്ന് മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർപാപ്പയ്ക്ക് നിലവിൽ ഓക്സിജൻ തെറാപ്പി തുടരുന്നുണ്ടെങ്കിലും മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. സങ്കീർണതകൾ പൂർണമായും ഒഴിവായിട്ടില്ലെങ്കിലും ചികിത്സയോട് നന്നായി പ്രതികരിക്കുന്നത് ശുഭസൂചനയാണെന്ന് ആരോഗ്യവിദഗ്ദർ വ്യക്തമാക്കി. പോപ്പിന് നിലവിൽ ശ്വാസതടമില്ലെന്ന് വത്തിക്കാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
The Holy See Press Office has released a picture of Pope Francis in prayer after concelebrating the Eucharist this morning. It’s the first to be released since the Pope’s hospitalisation on 14 February.
Photo © Holy See Press Office pic.twitter.com/U2vvzAI1gv
— Vatican News (@VaticanNews) March 16, 2025