BUSINESS

ഒറ്റ ചാര്‍ജില്‍ 250 കിമീ വരെ സഞ്ചരിക്കാം, ഫോക്‌സ്വാഗണ്‍ ഏറ്റവും വിലകുറഞ്ഞ കാര്‍ പുറത്തിറക്കുന്നു

· · 1 min read
Share: Copied!

ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്വാഗണ്‍ തങ്ങളുടെ ഏറ്റവും വിലകുറഞ്ഞ ഹാച്ച്ബാക്ക് ഇലക്ട്രിക് കാര്‍ കണ്‍സെപ്റ്റ് ഫോക്സ്വാഗണ്‍ ഐഡി എവരി1 പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. ഐഡി എവരി1 ന്റെ പ്രൊഡക്ഷന്‍ പതിപ്പ് ഈ കണ്‍സെപ്റ്റ് മോഡലില്‍ നിന്ന് വളരെ അകലെയായിരിക്കില്ലെന്ന് ഫോക്‌സ്വാഗണ്‍ പറയുന്നു. ഈ ചെറിയ ഇലക്ട്രിക് കാറിന്റെ മോട്ടോര്‍ 95 എച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്നു.

മണിക്കൂറില്‍ 130 കിലോമീറ്ററാണ് ഈ കാറിന്റെ പരമാവധി വേഗത എന്നും ഒറ്റ ചാര്‍ജില്‍ 250 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്നും കമ്പനി പറയുന്നു. നഗരപ്രദേശങ്ങളിലെ ദൈനംദിന ഡ്രൈവിംഗിന് ഇത് മികച്ചതായിരിക്കും എന്നാണ് കമ്പനി പറയുന്നത്. എങ്കിലും ഫോക്സ്വാഗണ്‍ അതിന്റെ ബാറ്ററി പായ്ക്ക് മുതലായവയെക്കുറിച്ച് ഒരു വിവരവും പങ്കുവെച്ചിട്ടില്ല.

2027-ല്‍ യൂറോപ്യന്‍ വിപണിയില്‍ ഫോക്‌സ്വാഗണ്‍ ഈ കാര്‍ ആദ്യമായി അവതരിപ്പിക്കും. ഇതിനുശേഷം, ഈ കാര്‍ മറ്റ് വിപണികളിലും അവതരിപ്പിക്കാന്‍ പദ്ധതിയുണ്ട്. ഈ കാറിന്റെ വില ഏകദേശം 20,000 യൂറോ (18.95 ലക്ഷം രൂപ) ആയിരിക്കുമെന്ന് കമ്പനി പറയുന്നു.

BREAKING NEWS
‘സിസ തോമസ്, സർവകലാശാല വിസി ആയിരിക്കുവാൻ നിങ്ങൾക്ക് എന്ത് യോഗ്യത?, നാണമില്ലേ അർഹതയില്ലാത്ത സ്ഥാനത്ത് ഇരുന്നുകൊണ്ട് വിദ്യാർഥികളുടെ പഠനത്തെയും അച്ചടക്കത്തെയുംകുറിച്ച് ഗീർവാണം മുഴക്കാൻ? നിങ്ങളുടെ ഏക ക്വാളിഫിക്കേഷൻ സംഘപരിവാർ ദാസ്യം മാത്രം, വിദ്യാർഥികളുടെ ക്ഷമ അധികം പരീക്ഷിക്കരുത്, അവരോടൊപ്പം ഞങ്ങളെല്ല...
11 Nov 2026
BREAKING NEWS
അമ്മയുടെ അവിഹിത ബന്ധത്തെ മകൻ എതിർത്തു, വൈരാ​ഗ്യത്തിൽ കാമുകനുമായി ചേർന്ന് മകനെ കൊല്ലാൻ പദ്ധതിയിട്ടു, രാജ്യോത്സവ ആഘോഷങ്ങൾ കാണാൻ പോകാനെന്ന പേരിൽ കൂട്ടിക്കൊണ്ടുപോയി ശീതളപാനീയത്തിൽ ഉറക്ക​ഗുളിക കലർത്തിക്കൊടുത്തു, പിന്നാലെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പടുത്തി, മകനെ കൊന്നത് കാമുകന്റേയും നാല് സുഹൃത്തുക്കളുട...
11 Nov 2026
BREAKING NEWS
വിവാഹിതയായ യുവതിയേയും 14 കാരൻ ആൺസുഹൃത്തിനേയും തെറ്റായ രീതിയിൽ റൂമിൽ കണ്ടു, പ്രണയബന്ധം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണി, 15 കാരനെ കൂട്ടിക്കൊണ്ടുപോയി കളനാശിനി കലർത്തിയ ശീതളപാനീയം നൽകി കൊലപ്പെടുത്തി- 19 കാരിയും 14 കാരനും അറസ്റ്റിൽ
11 Nov 2026
BREAKING NEWS
കുൽഗാമിൽ സിആർപിഎഫ് ചെക്ക് പോസ്റ്റിന് നേരെ ഭീകരാക്രമണം, ബൈക്കിലെത്തിയ ഭീകരൻ ജവാന്മാർക്ക് നേരെ വെടിയുതിർത്തു, മൂന്നുപേർക്ക് പരിക്ക്, ഒരാളുടെ ഇടതുകാലിനും മറ്റൊരാളുടെ വയറിനും നട്ടെല്ലിനും വെടിയേറ്റു, ഭീകരർക്കായി വ്യാപക തെരച്ചിൽ, ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശം
11 Nov 2026