വ്യവസായങ്ങള്‍ക്കും നിക്ഷേപങ്ങള്‍ക്കും ഗവണ്‍മെന്റില്‍ നിന്ന് പ്രാഥമിക അനുമതി ലഭിച്ചുകഴിഞ്ഞാല്‍, ഓരോ പദ്ധതിയുടെയും ദൈനംദിന പുരോഗതി തത്സമയം നിരീക്ഷിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഡിജിറ്റല്‍ ഡാഷ്‌ബോര്‍ഡ് സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ഓരോ ദിവസവും പദ്ധതികളിലുണ്ടാകുന്ന പുരോഗതി മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് നിരീക്ഷിക്കാന്‍ ഇതിലൂടെ സാധിക്കും. ഏതെങ്കിലും ഘട്ടത്തില്‍ പദ്ധതിക്ക് പ്രയാസങ്ങളോ തടസ്സങ്ങളോ നേരിട്ടാല്‍ അപ്പോള്‍ത്തന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ട് തടസ്സങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചി താജ് വിവാന്തയില്‍ പ്രോഫിറ്റ് ടസ്‌കര്‍ സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംരംഭക രംഗത്തെ മികവിന് വ്യവസായ പ്രമുഖര്‍ക്ക് പ്രോഫിറ്റ് ടസ്‌കര്‍ പുരസ്‌കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു.
പഴയ സിംഗിള്‍ വിന്‍ഡോ സംവിധാനങ്ങള്‍ക്ക് പകരമായി 19 നിയമങ്ങള്‍ ഭേദഗതി ചെയ്താണ് ‘സരള്‍ കേരളം’ എന്ന സമഗ്ര നിയമം പാസാക്കിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതിലൂടെ നല്‍കുന്ന ‘സിംഗിള്‍ അപ്രൂവല്‍’ എന്നത് തികച്ചും ഏകീകൃതമായ അന്തിമ അനുമതിയായിരിക്കും. വലിയ നിക്ഷേപങ്ങളുമായി എത്തുന്ന സംരംഭകരെ സംസ്ഥാനത്തിന്റെ ശത്രുക്കളായല്ല, മറിച്ച് മിത്രങ്ങളായാണ് സര്‍ക്കാര്‍ കാണുന്നത്. അതിനായി പുറത്തുനിന്നു വരുന്ന വലിയ നിക്ഷേപകരെ സംസ്ഥാനത്തിന്റെ ഔദ്യോഗിക അതിഥികളായി പരിഗണിക്കുകയും വിമാനത്താവളത്തില്‍ എത്തി സ്വീകരിക്കുന്ന നയം നടപ്പിലാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
നവംബര്‍ 18-ന് സര്‍ക്കാരിന്റെ ആറു മാസം പൂര്‍ത്തിയാകുമ്പോള്‍ കുറഞ്ഞത് 10 പ്രധാന പ്രോജക്റ്റുകളെങ്കിലും പ്രഖ്യാപിക്കുകയോ ആരംഭിക്കുകയോ ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൊച്ചിയില്‍ ലോകോത്തരമായ അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്ററാണ് വരാന്‍ പോകുന്നത്. ഇന്റര്‍നാഷണല്‍ ഹോട്ടല്‍ ഗ്രൂപ്പുകളെല്ലാം കേരളത്തിലേക്ക് വരികയാണ്. ഗള്‍ഫിലേക്കും കൊളംബോയിലേക്കും മാല്‍ഡീവ്‌സിലേക്കും ഒക്കെ പുതിയ ക്രൂയിസ് ഷിപ്പുകള്‍ ഉണ്ടാകും. കോഴിക്കോട് ഒരു ക്രൂയിസ് ടെര്‍മിനല്‍ നിര്‍മിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.
പ്രോഫിറ്റ് ടസ്‌കര്‍ പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു. പുരസ്‌കാരങ്ങളും സ്വീകരിച്ച സംരംഭകരും
1. ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ – തോമസ് ജോര്‍ജ് മുത്തൂറ്റ്, ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍, മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്.
2. ഓണ്‍ട്രപ്രണര്‍ ഓഫ് ദി ഇയര്‍ – ഡോ. വിജു ജേക്കബ്, എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍, സിന്തൈറ്റ് ഇന്‍ഡസ്ട്രീസ്.
3. എന്‍ആര്‍ഐ ഓണ്‍ട്രപ്രണര്‍ ഓഫ് ദി ഇയര്‍ – ഡോ. സിദ്ദീഖ് അഹമ്മദ്, ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍, ഇറാം ഹോള്‍ഡിംഗ്‌സ്
4. മോസ്റ്റ് പ്രോമിസിംഗ് ഓണ്‍ട്രപ്രണര്‍ – മാത്യു മുത്തൂറ്റ്, മാനേജിംഗ് ഡയറക്ടര്‍, മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ്.
5. ഗ്ലോബല്‍ ഓണ്‍ട്രപ്രണര്‍ഷിപ്പ് ആന്‍ഡ് ഇന്നൊവേഷന്‍ – ഡോ. ജെ. രാജ്‌മോഹന്‍ പിള്ള, ചെയര്‍മാന്‍, ബീറ്റാ ഗ്രൂപ്പ്.
6. പയനിയര്‍ ഇന്‍ ബിസിനസ് ഡൈവേഴ്‌സിഫിക്കേഷന്‍ – ഡോ. എ.വി. അനൂപ്, മാനേജിംഗ് ഡയറക്ടര്‍, എ.വി.എ ഗ്രൂപ്പ്.
7. യംഗ് ഓണ്‍ട്രപ്രണര്‍ ഓഫ് ദി ഇയര്‍ – അല്‍ത്താഫ് ജഹാംഗീര്‍, സിഇഒ, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, നെസ്റ്റ് ഗ്രൂപ്പ്.
8. ഇന്‍ഡസ്ട്രി ലീഡര്‍ഷിപ്പ് എക്‌സലന്‍സ് (ഓട്ടോമൊബൈല്‍) – സാബു ജോണി, മാനേജിംഗ് ഡയറക്ടര്‍, ഇവിഎം ഗ്രൂപ്പ്.
9. ലൈഫ് ടൈം അച്ചീവ്‌മെന്റ് ഇന്‍ കരിയര്‍ എക്‌സലന്‍സ് – പി.ഇ. മത്തായി, സിഇഒ, മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ്.
10. എക്‌സലന്‍സ് ഇന്‍ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ ആക്ടിവിറ്റീസ് – ഡോ. അരുണ്‍ ഉമ്മന്‍, ന്യൂറോസര്‍ജന്‍, കേരള ന്യൂറോളജിക്കല്‍ സൊസൈറ്റി ഓണററി സെക്രട്ടറി.
11. നെറ്റ്വര്‍ക്ക് ടൈറ്റന്‍ ഓഫ് ഇന്ത്യ – സുരേഷ് കുമാര്‍ പി പി, ചെയര്‍മാന്‍, കേരള വിഷന്‍.
12. ഐക്കോണിക് അഗ്രി ഹെറിറ്റേജ് ആന്‍ഡ് നേച്ചര്‍ ടൂറിസം – എന്‍.കെ. കുര്യന്‍, സ്ഥാപകന്‍, മാംഗോ മെഡോസ് അഗ്രികള്‍ച്ചറല്‍ തീം പാര്‍ക്ക്.
13. എക്‌സലന്‍സ് ഇന്‍ ഇന്നൊവേറ്റീവ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് – മനോജ് വി. രാമന്‍, ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍, മാക്‌സ്‌വാല്യു ക്രെഡിറ്റ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സ്.
14. എക്‌സലന്‍സ് ഇന്‍ മാച്ച് മേക്കിംഗ് സര്‍വീസസ് ജോണ്‍സണ്‍ സി. എബ്രഹാം, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ചാവറ മാട്രിമോണി.
15. എക്‌സലന്‍സ് ഇന്‍ അക്കാദമിക് ഇന്നൊവേഷന്‍ – ഡോ. എം.പി. ചന്ദ്രന്‍, ചെയര്‍മാന്‍, ഏഷ്യ ചാരിറ്റബിള്‍ ട്രസ്റ്റ്.
16. എമര്‍ജിങ് എന്‍ബിഎഫ്‌സി ബ്രാന്‍ഡ് – ജോര്‍ജ് ജോണ്‍ വാലത്ത്, ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍, റിച്ച്മാക്‌സ് ഗ്രൂപ്പ്.
17. മോസ്റ്റ് ട്രസ്റ്റഡ് ടെക്‌നോളജി ബ്രാന്‍ഡ് ഓഫ് ദി ഇയര്‍ – ജയകുമാര്‍ മോഹനചന്ദ്രന്‍, സിഇഒ, സഹസ്ഥാപകന്‍, എഫ്9 ഇന്‍ഫോടെക്.
18. എക്‌സലന്‍സ് ഇന്‍ കാര്‍ബണ്‍-ന്യൂട്രല്‍ ഇനിഷ്യേറ്റീവ്‌സ് – അശോകന്‍ കെ.വി., ചെയര്‍മാന്‍, കൈരളി അഗ്രികള്‍ച്ചര്‍ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി.
19. എക്‌സലന്‍സ് ഇന്‍ ടെക്‌നോളജി ഇന്നൊവേഷന്‍ ആന്‍ഡ് ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ – നവല്‍ ഡിറ്റോ, സ്ഥാപകന്‍, സിഇഒ, കൊളീഗോ.
20. എക്‌സലന്‍സ് ഇന്‍ ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ സൊല്യൂഷന്‍സ് – മനോജ് പി. ജോസഫ്, ഡയറക്ടര്‍, ന്യൂറല്‍ നെറ്റ്വര്‍ക്ക്‌സ് പ്രൈവറ്റ് ലിമിറ്റഡ്.
21. എക്‌സലന്‍സ് ഇന്‍ ഔട്ട്-ഓഫ്-ഹോം ഇന്നൊവേഷന്‍ – ഡാനി ആന്റണി, മാനേജിംഗ് ഡയറക്ടര്‍, സീറോ ഡിഗ്രി ഗ്രൂപ്പ്.
22. എക്‌സലന്‍സ് ഇന്‍ ഫ്രോസണ്‍ സ്‌നാക്ക്‌സ് മാനുഫാക്ചറിംഗ് – സി എം മുജീബ്, ഡയറക്ടര്‍, ഹോം ക്രേവ്സ്.
23. മോസ്റ്റ് പ്രോമിസിങ് എന്‍ആര്‍ഐ ബിസിനസ്മാന്‍ – സഹദ് എ.കെ., സംരംഭകന്‍, അരീക്കോ ഗ്രൂപ്പ്.
പ്രോഫിറ്റ് ന്യൂസ് ഡയറക്ടര്‍ അലന്‍ ജോണ്‍ ചടങ്ങിന് സ്വാഗതം പറഞ്ഞു. പ്രോഫിറ്റ് ന്യൂസ് ഡയറക്ടര്‍മാരായ രാജശ്രീ വര്‍മ, കിരണ്‍ ജയിംസ്, ഐസിടിഇപി ചെയര്‍മാന്‍ ഡോ. ടി വിനയ് കുമാര്‍, ഡയറക്ടര്‍ കെ രവീന്ദ്രന്‍ തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. ഐസിടിഇപി സെക്രട്ടറി ജനറല്‍ യു എസ് കുട്ടി നന്ദി പ്രകാശിപ്പിച്ചു.