BREAKING NEWS

വിവാഹിതയായ യുവതിയേയും 14 കാരൻ ആൺസുഹൃത്തിനേയും തെറ്റായ രീതിയിൽ റൂമിൽ കണ്ടു, പ്രണയബന്ധം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണി, 15 കാരനെ കൂട്ടിക്കൊണ്ടുപോയി കളനാശിനി കലർത്തിയ ശീതളപാനീയം നൽകി കൊലപ്പെടുത്തി- 19 കാരിയും 14 കാരനും അറസ്റ്റിൽ

· · 1 min read
Share: Copied!

ഹൈദരാബാദ്: പ്രണയബന്ധം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയ 15കാരനെ കളനാശിനി കലർത്തിയ ശീതളപാനീയം നൽകി കൊലപ്പെടുത്തിയെന്ന കേസിൽ 19കാരിയും 14കാരനായ ആൺസുഹൃത്തും അറസ്റ്റിൽ. തെലങ്കാനയിലെ ഖമ്മം ജില്ലയിലാണ് സംഭവം. ഇരുവരും ഒരുമിച്ചുള്ളത് കണ്ടതിനെ തുടർന്ന് ബന്ധം വീട്ടുകാരെ അറിയിക്കുമെന്ന് 15കാരൻ ഭീഷണിപ്പെടുത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

കല്ലൂരുവിന് സമീപമുള്ള ഗ്രാമവാസിയായ ജില്ലേല രവിയാണ് കൊല്ലപ്പെട്ടത്. സത്തുപള്ളി നഗരത്തിൽ പത്താം ക്ലാസിൽ പഠിച്ചിരുന്ന രവി ദസറ അവധിക്കായി സ്വന്തം ഗ്രാമത്തിലെത്തിയതായിരുന്നു. ഏകദേശം ആറുമാസമായി ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്ന അപർണ എന്ന യുവതി ഇതേ ഗ്രാമത്തിലെ മുത്തശ്ശിയുടെ വീട്ടിലായിരുന്നു താമസം. ഇതിനിടെ പ്രദേശവാസിയായ 14കാരനുമായി യുവതി അടുപ്പത്തിലായെന്നാണ് പോലീസ് പറയുന്നത്.

ഒക്ടോബർ 20ന് ഇരുവരും ഒരു മുറിയിൽ തെറ്റായ രീതിയിൽ ഒരുമിച്ചിരിക്കുന്നത് രവി കണ്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇവരുടെ ബന്ധത്തെക്കുറിച്ച് വീട്ടുകാരോട് പറയുമെന്ന് രവി മുന്നറിയിപ്പ് നൽകി. ബന്ധം പുറത്തറിയുമെന്ന ഭയത്തിൽ ഇരുവരും ചേർന്ന് രവിയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടെന്നാണ് പൊലീസിന്റെ ആരോപണം.

പിറ്റേന്ന്, ഒക്ടോബർ 21ന് 14കാരൻ രവിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി. തുടർന്ന് കളനാശിനി കലർത്തിയ ശീതളപാനീയം കുടിക്കാൻ നൽകുകയായിരുന്നു. പാനീയം കുടിച്ചതിനു പിന്നാലെ രവിയുടെ തൊണ്ടയിൽ കടുത്ത പുകച്ചിലും വായിൽ കുമിളകളും ചർമ്മത്തിൽ അസ്വസ്ഥതകളും അനുഭവപ്പെട്ടു.

ഇതോടെ രവി ഇരുവരോടും ഇതേക്കുറിച്ച് ചോദിച്ചു. പാനീയത്തിൽ വിഷം കലർത്തിയിരുന്നുവെന്ന് പ്രതികൾ സമ്മതിച്ചതായാണ് റിപ്പോർട്ട്. തുടർന്ന് സംഭവത്തെക്കുറിച്ച് രവി വീട്ടുകാരെ വിവരമറിയിച്ചു. ആദ്യം ഖമ്മം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച രവിയുടെ ആരോഗ്യനില പിന്നീട് വഷളായി. തുടർന്ന് വാറങ്കലിലെ മഹാത്മാഗാന്ധി മെമ്മോറിയൽ (എംജിഎം) ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെ നവംബർ എട്ടിന് രവി മരിച്ചു.

രവിയുടെ കുടുംബം നൽകിയ പരാതിയുടെയും മരണത്തിന് മുമ്പ് രവി നൽകിയ മൊഴിയുടെയും അടിസ്ഥാനത്തിൽ കല്ലൂരു പൊലീസ് കൊലപാതകക്കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് അപർണയെയും 14കാരനെയും അറസ്റ്റ് ചെയ്തു. ഇരുവരെയും റിമാൻഡിനായി കോടതിയിൽ ഹാജരാക്കിയതായി കല്ലൂരു സബ് ഇൻസ്പെക്ടർ ജെ. നാഗരാജ് അറിയിച്ചു. പ്രായപൂർത്തിയാകാത്ത പ്രതിയെ വാറങ്കലിലെ ജുവനൈൽ ഹോമിലേക്ക് മാറ്റി. അപർണയെ സത്തുപള്ളി സബ് ജയിലിലേക്കും അയച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി. ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) സെക്ഷൻ 103(1) പ്രകാരമാണ് പ്രതികൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിരിക്കുന്നത്.

 

BREAKING NEWS
കുൽഗാമിൽ സിആർപിഎഫ് ചെക്ക് പോസ്റ്റിന് നേരെ ഭീകരാക്രമണം, ബൈക്കിലെത്തിയ ഭീകരൻ ജവാന്മാർക്ക് നേരെ വെടിയുതിർത്തു, മൂന്നുപേർക്ക് പരിക്ക്, ഒരാളുടെ ഇടതുകാലിനും മറ്റൊരാളുടെ വയറിനും നട്ടെല്ലിനും വെടിയേറ്റു, ഭീകരർക്കായി വ്യാപക തെരച്ചിൽ, ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശം
11 Nov 2026
BREAKING NEWS
ലൂവ്രിനെയും ബ്രിട്ടീഷ് മ്യൂസിയത്തെയും മറികടക്കും; ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ഡൽഹിയിൽ; ഒരു ലക്ഷത്തിലധികം സ്ക്വയർ മീറ്റർ വിസ്തൃതിയിൽ ’യു​ഗ് യു​ഗീൻ ഭാരത്’ 3,230 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
11 Nov 2026
BREAKING NEWS
കപ്പൽനിർമാണ രംഗത്ത് വൻ കുതിപ്പ്; ഇന്ത്യയുടെ ആദ്യ തദ്ദേശീയ ഹൈബ്രിഡ് ലേസർ ആർക്ക് വെൽഡിങ് സാങ്കേതികവിദ്യ അവതരിപ്പിച്ച് എസ്.എഫ്.ഒ ടെക്നോളജീസും കൊച്ചി കപ്പൽശാലയും
11 Nov 2026
BREAKING NEWS
'ക്യാമറകൾക്ക് മുന്നിൽ ഡയലോഗടിച്ചാൽ ചെയ്തുകൂട്ടിയ തെറ്റായ കാര്യങ്ങൾ വെളുക്കില്ല; ചോദിക്കുമ്പോൾ മുൻ സർക്കാരിന്റെ മേക്കിട്ടുകയറുന്നത് ശുദ്ധ ഭീരുത്വമാണ്; ജനങ്ങളെ കൊഞ്ഞനംകുത്തുന്ന സ്ഥിരം പരിഹാസശൈലി സ്വന്തം പോക്കറ്റിൽ വെച്ചാൽ മതി': മുഖ്യമന്ത്രിയ്ക്കെതിരെ പിണറായി
11 Nov 2026