BREAKING NEWS

കൈവിട്ടുപോയി; എൻവിഡിയ സിഇഒയെ കുപ്പിയിലാക്കി ചൈനീസ് ചാര വനിത കടത്തിയത് ശതകോടികളുടെ ഡോളറിന്റെ എഐ ചിപ്പുകളെന്ന് റിപ്പോർട്ട്; അമേരിക്ക കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയ സുപ്രധാന ചിപ്പുകളും ചൈനയുടെ കൈക്കലാക്കി!

· · 1 min read
Share: Copied!

വാഷിങ്ടൺ: അമേരിക്കൻ ചിപ്പ് നിർമ്മാണ കമ്പനിയായ എൻവിഡിയയുടെ (Nvidia) സിഇഒ ജെൻസൻ ഹുവാങും ചൈനീസ് ചാര വനിതയെന്ന് സംശയിക്കുന്ന ആലീസ് ഹുവാങും തമ്മിലുള്ള ബന്ധം മൂലം ശതകോടികൾ മൂല്യമുള്ള എഐ ചിപ്പുകൾ ചൈനയിലേക്ക് എത്താൻ കാരണമായെന്ന് റിപ്പോർട്ട്. ചൈനീസ് ചാരവനിതയെന്ന് സംശയിക്കപ്പെടുന്ന ആലീസ് ഹുവാങ് എന്ന യുവതിയും ജെൻസൻ ഹുവാങ്ങും തമ്മിലുള്ള ബന്ധമാണ് ചിപ്പ് കടത്തിന് വഴിയൊരുക്കിയതെന്നാണ് ‘ദി ഇൻഫർമേഷൻ’ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. 2023 മുതൽ ഏകദേശം 750 കോടി ഡോളർ മൂല്യമുള്ള എൻവിഡിയ എഐ ചിപ്പുകൾ വിവിധ കമ്പനികളുടെ ശൃംഖല വഴി ചൈനയിലെത്തിച്ചെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.

അമേരിക്കയുടെ കയറ്റുമതി നിയന്ത്രണം നിലനിൽക്കുന്ന ഏകദേശം 2.4 ലക്ഷം എച്ച്100 (H100), എച്ച്200 (H200) ചിപ്പുകൾ ചൈനയിലെത്തിക്കാൻ ആലീസ് ഹുവാങ് സഹായിച്ചെന്നാണ് ആരോപണം. ചൈനീസ് കമ്പനികൾക്ക് അത്യാധുനിക എഐ പ്രോസസറുകൾ ലഭിക്കുന്നത് തടയാൻ അമേരിക്ക കർശനമായ കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ചൈന, സിംഗപ്പൂർ, ഇന്തോനേഷ്യ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ആലീസ് ഹുവാങും സഹോദരിയും ഭർത്താവ് കാങ് വെയ്‌യും ചേർന്ന് രൂപീകരിച്ച കമ്പനികളുടെ ശൃംഖലയാണ് ചിപ്പുകൾ കൈമാറാൻ ഉപയോഗിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

2023 ജൂണിൽ ചൈനയിൽ പ്രവർത്തനം ആരംഭിച്ച ഷാങ്ഹായ് സെഞ്ച്വറി ലിറ്റോങ് ആയിരുന്നു ഈ ശൃംഖലയിലെ പ്രധാന കണ്ണിയെന്നാണ് റിപ്പോർട്ട്. 2023 ഒക്ടോബറോടെ എൻവിഡിയയുടെ ‘മുൻഗണനാ ക്ലൗഡ് പങ്കാളി’ പദവി നേടിയ ഈ കമ്പനി വഴി ഏകദേശം 750 കോടി ഡോളർ മൂല്യമുള്ള ചിപ്പുകൾ ചൈനയിലെത്തിയെന്നാണ് ആരോപണം.

സിംഗപ്പൂർ ആസ്ഥാനമായ ക്ലൗഡ് കമ്പ്യൂട്ടിങ് കമ്പനിയായ മെഗാസ്പീഡ് ഇന്റർനാഷണലും ഈ ശൃംഖലയുടെ ഭാഗമായിരുന്നു. എൻവിഡിയയുടെ ഔദ്യോഗിക ക്ലൗഡ് പങ്കാളിയായ മെഗാസ്പീഡ് വഴി 2023 മുതൽ 2025 വരെ ഏകദേശം 460 കോടി ഡോളറിന്റെ ചിപ്പുകൾ ഇറക്കുമതി ചെയ്തതായാണ് റിപ്പോർട്ട്. 2023 മാർച്ചിൽ ആലീസ് ഹുവാങ് കമ്പനിയിലെ നിയന്ത്രണാധികാരമുള്ള ഓഹരി ഉടമയായി. മെഗാസ്പീഡിന്റെ ഇന്തോനേഷ്യൻ ഉപകമ്പനിയുടെ ഡയറക്ടറായും മാനേജിങ് ഡയറക്ടറായും 2023 മാർച്ച് മുതൽ നവംബർ വരെ പ്രവർത്തിച്ചു.

2024നും 2026നും ഇടയിൽ മെഗാസ്പീഡിന്റെ ഇന്തോനേഷ്യൻ ഉപകമ്പനിയും ഗിഗാബൈറ്റിന്റെ ഉപകമ്പനിയായ ഗിഗാ കമ്പ്യൂട്ടിങ് ഉൾപ്പെടെയുള്ള വിതരണക്കാരും വഴി എച്ച്100 പ്രോസസറുകൾ അടക്കമുള്ള ഹാർഡ്‌വെയറുകൾ ഇറക്കുമതി ചെയ്തതായും റിപ്പോർട്ടിലുണ്ട്. ഇന്തോനേഷ്യയിലേക്ക് എഐ ചിപ്പുകൾ ഇറക്കുമതി ചെയ്യുന്നത് യുഎസ് കയറ്റുമതി നിയമങ്ങളുടെ നേരിട്ടുള്ള ലംഘനമല്ലെങ്കിലും, ചിപ്പുകൾ ചൈനയിലേക്ക് വഴിതിരിച്ചുവിടാനുള്ള ശൃംഖലയുടെ ഭാഗമായാണ് ഈ നീക്കത്തെ കാണുന്നത്.

സ്പീഡ്മാട്രിക്സ് എന്ന കമ്പനി വഴിയും ഏകദേശം 200 കോടി ഡോളർ മൂല്യമുള്ള എഐ ചിപ്പുകൾ ചൈനയിലേക്ക് വഴിതിരിച്ചുവിട്ടെന്നാണ് റിപ്പോർട്ടിലെ മറ്റൊരു ആരോപണം. ആലീസ് ഹുവാങ് മുമ്പ് പങ്കാളിയും സീനിയർ എക്സിക്യൂട്ടീവുമായി പ്രവർത്തിച്ചിരുന്ന ചൈനീസ് നിക്ഷേപ കമ്പനിയായ ഷാങ്ഹായ് ഹെക്‌സി ഇൻവെസ്റ്റ്മെന്റ് മാനേജ്‌മെന്റിനും ഈ ഇടപാടുകളിൽ പങ്കുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

ജെൻസൻ ഹുവാങ്ങുമായുള്ള വ്യക്തിബന്ധവും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും സമൂഹമാധ്യമമായ വിചാറ്റിലൂടെ പങ്കുവെച്ചാണ് ആലീസ് ബിസിനസ് രംഗത്ത് വിശ്വാസ്യത നേടിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ചിപ്പുകളുടെ ലഭ്യത ഉറപ്പാക്കാൻ ഈ അടുപ്പം സഹായിച്ചെന്ന് ആലീസ് അവകാശപ്പെട്ടതായും റിപ്പോർട്ടിലുണ്ട്. ആലീസ് ഹുവാങുമായി വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്ന് എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ് സമ്മതിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

മൂന്ന് മാസത്തോളം വിദ്യാര്‍ത്ഥികളെ പുറത്തുനിര്‍ത്തിയിട്ടും അരിശം തീര്‍ന്നില്ലേ?? ഇനി എന്തിനാണ് മാപ്പ്?? ഒരു സംഭവത്തില്‍ രണ്ട് എഫ്ഐആറുകള്‍ എന്തിനാണ്?? കാലടി സർവകലാശാലക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

BREAKING NEWS
മൂന്ന് മാസത്തോളം വിദ്യാര്‍ത്ഥികളെ പുറത്തുനിര്‍ത്തിയിട്ടും അരിശം തീര്‍ന്നില്ലേ?? ഇനി എന്തിനാണ് മാപ്പ്?? ഒരു സംഭവത്തില്‍ രണ്ട് എഫ്ഐആറുകള്‍ എന്തിനാണ്?? കാലടി സർവകലാശാലക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം
11 Nov 2026
BREAKING NEWS
'ഇപ്പോൾത്തന്നെ ചെയ്യണമെന്ന് പറഞ്ഞ് ഫയൽ അയച്ചാൽ അതിന് താഴെ ഒപ്പിടാൻ ഇരിക്കുന്ന ആളല്ല ഞാൻ'';വൈദ്യുതി കരാറിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം; വി.ഡി സതീശനും സണ്ണി ജോസഫും തുറന്ന പോരിലേക്ക്?
11 Nov 2026
BREAKING NEWS
വീട്ടില്‍ സീനാണ്.......... എല്ലാവരുമായി പ്രശ്നം, ഭർതൃവീട്ടിൽ മരിച്ച സായയുടെ വാട്സ് ആപ്പ് ചാറ്റ് പുറത്ത്
11 Nov 2026
BREAKING NEWS
"പാടവരമ്പിൽ വിചാരണ ചെയ്ത് പിള്ളേരെ വെട്ടിക്കൊല്ലുന്നത് അല്ലേ ഇയാളുടെ ഒരു വിദ്യ", ജയിലിൽ പോകാതിരിക്കാൻ കണ്ണൂർ മുതൽ തിരുവനന്തപുരം വരെ ബോധക്കേട് അഭിനയിച്ച് ആംബുലൻസിൽ കിടന്നുള്ള യാത്ര മറ്റൊരു വിദ്യ!!! ഇനിയും ആ പണിയുമായി ഇറങ്ങിയാൽ പിള്ളേരുടെ പിച്ചും മാന്തും കിട്ടി മോങ്ങിയിട്ട് കാര്യമില്ല, പി ജയരാജനെതി...
11 Nov 2026