BREAKING NEWS

‘സിസ തോമസ്, സർവകലാശാല വിസി ആയിരിക്കുവാൻ നിങ്ങൾക്ക് എന്ത് യോഗ്യത?, നാണമില്ലേ അർഹതയില്ലാത്ത സ്ഥാനത്ത് ഇരുന്നുകൊണ്ട് വിദ്യാർഥികളുടെ പഠനത്തെയും അച്ചടക്കത്തെയുംകുറിച്ച് ഗീർവാണം മുഴക്കാൻ? നിങ്ങളുടെ ഏക ക്വാളിഫിക്കേഷൻ സംഘപരിവാർ ദാസ്യം മാത്രം, വിദ്യാർഥികളുടെ ക്ഷമ അധികം പരീക്ഷിക്കരുത്, അവരോടൊപ്പം ഞങ്ങളെല്ലാം ചേരാൻ പോവുകയാണ്’…

· · 1 min read
Share: Copied!

തിരുവനന്തപുരം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസാ തോമസിന്റെ യോഗ്യത ചോദ്യം ചെയ്ത് പരിഹസിച്ച് സിപിഎം നേതാവ് ടി.എം. തോമസ് ഐസക്. സംഘപരിവാറിനോടുള്ള വിധേയത്വമാണ് വിസിയായിരിക്കുവാൻ സിസാ തോമസിന്റെ യോഗ്യതയെന്നും സംഘികൾ കേരളത്തിൽ വൈസ് ചാൻസലർമാരായും ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളായും നിയമിച്ചിട്ടുള്ള വിദ്വാന്മാരുടെ മുഴുവൻ അക്കാദമിക് ഓഡിറ്റ് ചെയ്യുമെന്നും തോമസ് ഐസക് സമൂഹമാധ്യമത്തിൽ കുറിച്ചു.

ഒരു സംസ്‌കൃത സർവകലാശാലയുടെ വൈസ് ചാൻസലർ ആകാൻ സംസ്‌കൃതത്തിന്റെ ബാലപാഠമോ, ദർശനമോ, സാഹിത്യമോ, കലയോ എന്തെങ്കിലും ഒന്നിൽ പ്രാവീണ്യം വേണ്ടേ? സംസ്‌കൃതത്തിന്റെ അക്ഷരമാലപോലും അറിയാത്ത സിസ തോമസിന് എന്ത് യോഗ്യതയാണുള്ളതെന്നും തോമസ് ഐസക് സമൂഹമാധ്യമത്തിലൂടെ ചോദിക്കുന്നു. അർഹതയില്ലാത്ത സ്ഥാനത്ത് ഇരുന്നുകൊണ്ട് വിദ്യാർഥികളുടെ പഠനത്തെയും അച്ചടക്കത്തെയും കുറിച്ച് ഗീർവാണം മുഴക്കാൻ നാണം ഇല്ലേയെന്നും വിദ്യാർഥികളുടെ ക്ഷമയെ പരീക്ഷിക്കരുതെന്നും തോമസ് കുറിച്ചു.

ഡോ. തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

സിസ തോമസ്, ഒരു സർവകലാശാല വൈസ് ചാൻസലർ ആയിരിക്കുവാൻ നിങ്ങൾക്ക് എന്ത് യോഗ്യത?
ഇന്ത്യയിലുടനീളം സംഘികൾ നിയമിച്ചുകൊണ്ടിരിക്കുന്ന വൈസ് ചാൻസലർമാർക്ക് നിർബന്ധമായുള്ള ഒറ്റ യോഗ്യതയേയുള്ളൂ- സംഘപരിവാറിനോടുള്ള വിധേയത്വം. നിങ്ങൾക്കും അത്രയേയുള്ളൂ.
സംഘികൾ കേരളത്തിൽ വൈസ് ചാൻസലർമാരായും ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളായും നിയമിച്ചിട്ടുള്ള വിദ്വാന്മാരുടെ മുഴുവൻ അക്കാദമിക് ഓഡിറ്റ് ചെയ്യും. സിസ തോമസിന്റേത് ആദ്യത്തേത് ആകട്ടെ.
ശാസ്ത്രജ്ഞ എന്നല്ലേ ഭാവം? ഒരു പേറ്റന്റ് ഇതുവരെ എടുത്തിട്ടുണ്ടോ? രണ്ടെണ്ണത്തിന് അപേക്ഷിച്ചിട്ടുണ്ടെന്നാകും മറുപടി. അതും സഹഉടമസ്ഥതയിൽ. പേറ്റന്റിന് അപേക്ഷിക്കുന്നതും ലഭിക്കുന്നതും രണ്ടാണ്. നിങ്ങളുടെ പേരിൽ ഒരു പേറ്റന്റ് പോലുമില്ല എന്നതാണ് സത്യം.
എത്ര പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്? 8 പുസ്തകങ്ങൾ എന്നാണ് അവകാശവാദം. 7 ഉം മറ്റുള്ളവർ എഴുതിയ പ്രബന്ധ സമാഹാരങ്ങളുടെ സഹ എഡിറ്റർ എന്ന സ്ഥാനമാണ്. 8-ാമത്തേത് തയ്യാറായി വരുന്നേയുള്ളൂ.
പ്രസിദ്ധീകരിച്ച 7 പുസ്തകങ്ങളുടെയും പ്രസാധകർ IntechOpen ആണ്. ഇതൊരു ഓപ്പൺ അക്സസ് (open access) പ്രസാധകരാണ്. ഒന്നുപോലും അച്ചടിച്ച പുസ്തകമല്ല. പിയർ റിവ്യൂ (peer review) ഉണ്ടെന്നാണ് വയ്പ്പ്. പക്ഷേ, ശാസ്ത്രലോകത്ത് ഇത് നിലവാരം പുലർത്തുന്നതോ, ഉയർന്ന അംഗീകാരമുള്ളതോ ആയ Springer, Elsevier, IEEE പോലുള്ള ഒരു മുഖ്യധാരാ പ്രസാധകരല്ല. വളരെ ഉയർന്ന ഫീസ് വാങ്ങി (ഒരു അധ്യായത്തിന് 1000-2000 ഡോളർ വീതം) പബ്ലിഷ് ചെയ്യുന്ന പാരമ്പര്യമാണ് അവർക്കുള്ളത്. ഒരു പുസ്തകം പോലും ഈ സ്ഥാപനത്തിന് പുറത്ത് സിസ തോമസിന് ഇല്ലായെന്നുള്ളത് അവർക്കെതിരെയുള്ള ഏറ്റവും വലിയ അക്കാദമിക് ബ്ലാക്ക് മാർക്കാണ്.
സംസ്കൃത സർവകലാശാലയുടെ വൈസ് ചാൻസലർ ആകാൻ സംസ്കൃതത്തിന്റെ ബാലപാഠമോ ദർശനമോ സാഹിത്യമോ കലയോ എന്തെങ്കിലും ഒന്നിൽ പ്രാവീണ്യം വേണ്ടേ? സംസ്കൃതത്തിന്റെ അക്ഷരമാലപോലും അറിയാത്ത നിങ്ങൾക്ക് എന്ത് യോഗ്യത?
ശരിയാണ്. നിങ്ങൾ എഞ്ചിനീയറിംഗ് കോളെജിൽ അധ്യാപികയും പ്രൊഫസറും പ്രിൻസിപ്പലും ആയിട്ടുണ്ട്. വൈസ് ചാൻസലർ ആകാനുള്ള അക്കാദമിക് യോഗ്യതയല്ല ഇത്. നാണമില്ലേ അർഹതയില്ലാത്ത സ്ഥാനത്ത് ഇരുന്നുകൊണ്ട് വിദ്യാർത്ഥികളുടെ പഠനത്തെയും അച്ചടക്കത്തെയും കുറിച്ച് ഗീർവാണം മുഴക്കാൻ?
നിങ്ങളുടെ ഏക ക്വാളിഫിക്കേഷൻ സംഘപരിവാർ ദാസ്യം മാത്രം. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ സംഘിവൽക്കരിക്കാനുള്ള ഉപകരണങ്ങളിലൊന്ന് മാത്രമാണ് നിങ്ങൾ. അതിനുവേണ്ടി സ്വന്തം വിദ്യാർത്ഥികൾക്കെതിരെ കള്ളസാക്ഷ്യം പറയുന്ന അധ്യാപികയാണ് നിങ്ങൾ. വിദ്യാർത്ഥികളുടെ ഭാവി തകർക്കാൻ ഗൂഡാലോചന നടത്തുന്നവരാണ് നിങ്ങൾ.
ലോകമെമ്പാടും ആർത്തലയ്ക്കുന്ന വിദ്യാർത്ഥി സമരങ്ങൾ നോക്കൂ. പോട്ടേ, അത്രയ്ക്ക് വായനാശീലമൊന്നും ഉണ്ടാകണമെന്നില്ല. ചുരുങ്ങിയത് ജന്തർ മന്തർ 1.0 ന്റെയും ജന്തർ മന്തർ 2.0 ന്റെയും ചുവരെഴുത്തുകളെങ്കിലും വായിക്കൂ.
വിദ്യാർത്ഥികളുടെ ക്ഷമ അധികം പരീക്ഷിക്കരുത്. അവരോടൊപ്പം ഞങ്ങളെല്ലാം ചേരാൻ പോവുകയാണ്. സമരം തുടങ്ങിയിട്ടേയുള്ളൂ

BREAKING NEWS
അമ്മയുടെ അവിഹിത ബന്ധത്തെ മകൻ എതിർത്തു, വൈരാ​ഗ്യത്തിൽ കാമുകനുമായി ചേർന്ന് മകനെ കൊല്ലാൻ പദ്ധതിയിട്ടു, രാജ്യോത്സവ ആഘോഷങ്ങൾ കാണാൻ പോകാനെന്ന പേരിൽ കൂട്ടിക്കൊണ്ടുപോയി ശീതളപാനീയത്തിൽ ഉറക്ക​ഗുളിക കലർത്തിക്കൊടുത്തു, പിന്നാലെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പടുത്തി, മകനെ കൊന്നത് കാമുകന്റേയും നാല് സുഹൃത്തുക്കളുട...
11 Nov 2026
BREAKING NEWS
വിവാഹിതയായ യുവതിയേയും 14 കാരൻ ആൺസുഹൃത്തിനേയും തെറ്റായ രീതിയിൽ റൂമിൽ കണ്ടു, പ്രണയബന്ധം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണി, 15 കാരനെ കൂട്ടിക്കൊണ്ടുപോയി കളനാശിനി കലർത്തിയ ശീതളപാനീയം നൽകി കൊലപ്പെടുത്തി- 19 കാരിയും 14 കാരനും അറസ്റ്റിൽ
11 Nov 2026
BREAKING NEWS
കുൽഗാമിൽ സിആർപിഎഫ് ചെക്ക് പോസ്റ്റിന് നേരെ ഭീകരാക്രമണം, ബൈക്കിലെത്തിയ ഭീകരൻ ജവാന്മാർക്ക് നേരെ വെടിയുതിർത്തു, മൂന്നുപേർക്ക് പരിക്ക്, ഒരാളുടെ ഇടതുകാലിനും മറ്റൊരാളുടെ വയറിനും നട്ടെല്ലിനും വെടിയേറ്റു, ഭീകരർക്കായി വ്യാപക തെരച്ചിൽ, ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശം
11 Nov 2026
BREAKING NEWS
ലൂവ്രിനെയും ബ്രിട്ടീഷ് മ്യൂസിയത്തെയും മറികടക്കും; ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ഡൽഹിയിൽ; ഒരു ലക്ഷത്തിലധികം സ്ക്വയർ മീറ്റർ വിസ്തൃതിയിൽ ’യു​ഗ് യു​ഗീൻ ഭാരത്’ 3,230 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
11 Nov 2026